സണ്ണിയുടെ ഇഷ്ട കളിക്കാരന്‍ സച്ചിനും കോഹ്‌ലിയുമൊന്നുമല്ല; പിന്നെയാരെന്നറിയേണ്ടേ

sunny6000ബോളിവുഡിലെ മാദകസുന്ദരി സണ്ണി ലിയോണിന് അനവധി ആരാധകരാണുള്ളത്. ഇന്ത്യയിലെ മറ്റെല്ലാ ആളുകളെയും പോലെ സണ്ണിയ്ക്കും അല്‍പം കളിക്കമ്പമുണ്ട്. ക്രിക്കറ്റാണ് സണ്ണിയുടെ ഇഷ്ടകളി. ക്രിക്കറ്റില്‍ സണ്ണിയ്ക്ക് ഒരു ഇഷ്ടതാരവുമുണ്ട്. ആരാവും അതെന്ന ചോദ്യത്തിന് സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്ന ചോദ്യത്തിന് സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്നായിരിക്കും ഒട്ടുമിക്ക ഇന്ത്യാക്കാരുടെയും ഉത്തരം. ചിലര്‍ പറയും അത് വിരാട് കോഹ് ലിയാണെന്ന്. എന്നാല്‍ ഉത്തരം ഇവരൊന്നുമില്ല.

dhoni

ഇന്ത്യയുടെ മുന്‍ക്യാപ്റ്റന്‍ എംഎസ് ധോണിയാണ് സണ്ണിയുടെ മനസില്‍ കയറിക്കൂടിയ കളിക്കാരന്‍. ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനം ഒഴിഞ്ഞെങ്കിലും പത്താം ഐ.പി.എല്ലില്‍ ഫോമില്ലായ്മയില്‍ വലയുമ്പോഴും ധോനി തന്നെയാണ് തന്റെ ഇഷ്ടതാരമെന്ന് പറയുകയാണ് സണ്ണി. ട്വിറ്ററിലെ ആസ്‌ക് സണ്ണി എന്ന ചോദ്യോത്തര സെഷനില്‍ ഇഷ്ട ടീമും കളിക്കാരനും ഏതാണെന്ന് ഗണേഷ് കുമാര്‍ എന്നയാളുടെ ചോദ്യത്തിനുള്ള മറുപടിയായാണ് സണ്ണി ലിയോണ്‍ ഇക്കാര്യം പറഞ്ഞത്. സണ്ണിയുടെ ഇഷ്ട ടീം ടീം ഇന്ത്യ തന്നെ. എന്തായാലും ഐപിഎലില്‍ ധോണി് ഫോമിലേക്ക് തിരിച്ചെത്താന്‍ കാരണം സണ്ണി തന്റെ ഇഷ്ടം തുറന്നു പറഞ്ഞതാണെന്നാണ് ബോളിവുഡിലെ അടക്കം പറച്ചില്‍.

Related posts