കളി സണ്ണിയോടു വേണ്ടാ മോനേ ! തന്റെ ദേഹത്ത് പാമ്പിനെക്കൊണ്ടിട്ട സുഹൃത്തിന് സണ്ണി കൊടുത്തത് നല്ല പതിനാറിന്റെ പണി; വീഡിയോ കാണാം…

സണ്ണി ലിയോണ്‍ അങ്ങനെആരുടെയും മുമ്പില്‍ മുട്ടുമടക്കുന്ന വ്യക്തിയല്ല. ആരെങ്കിലും തനിക്കിട്ട് ഒരു പണി തന്നാല്‍ പലിശ സഹിതം തിരിച്ചു കൊടുക്കുന്നതാണ് സണ്ണിയുടെ ശീലം. കഴിഞ്ഞ ദിവസം സണ്ണിക്കിട്ട് ഒരു സഹപ്രവര്‍ത്തകന്‍ ഒരു എട്ടിന്റെ പണി കൊടുത്തു. ഇപ്പോള്‍ സണ്ണി അത് പതിനാറിന്റെ പണിയായി തിരിച്ചു കൊടുക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

സിനിമാ സെറ്റില്‍ കസേരയില്‍ സ്‌ക്രിപ് വായിച്ചു കൊണ്ടിരുന്ന സണ്ണിയുടെ ദേഹത്തേക്ക് അണിയറ പ്രവര്‍ത്തകനായ സണ്ണി രജനിയാണ് പാമ്പിനെ എടുത്തിട്ടത്. അവിചാരിതമായി പുറത്ത് വന്ന് വീണ പാമ്പിനെ കണ്ട താരം കയ്യിലിരുന്ന സ്‌ക്രിപ്റ്റുകളെല്ലാം താഴെയിട്ട് വലിയവായില്‍ നിലവിളിച്ച് കൊണ്ട് ഓടുകയും ചെയ്തിരുന്നു. ഇതിന് പകരമായി മറ്റുള്ളവരുമായി സംസാരിച്ച് കൊണ്ടിരുന്ന രജനിയുടെ ഇരു കവിളുകളിലും ചോക്ലേറ്റ് കേക്ക് കൊണ്ടടിച്ചാണ് സണ്ണി പകരം വീട്ടിയത്.എന്റെ പ്രതികാരം… എന്നോട് കളിച്ചാല്‍ ഇങ്ങനിരിക്കും എന്ന ക്യാപ്ഷനോടെയാണ് സണ്ണി ഈ വീഡിയോ തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പോസ്റ്റു ചെയ്തത്.

Related posts