ഡപ്പാംകുത്ത് ഡാന്‍സിലൂടെ ആരാധകരെ ത്രസിപ്പിച്ച് സണ്ണി ലിയോണ്‍; യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെ സാധാവേഷത്തില്‍ ചെയ്യുന്ന ഡാന്‍സ് വൈറലാകുന്നു…

സണ്ണി ലിയോണിന്റെ ഡപ്പാംകുത്ത് ഡാന്‍സ് വൈറലാവുന്നു. അജയ് ദേവ്ഗണ്‍ അഭിനയിച്ച ഒരു പരസ്യചിത്രത്തിന്റെ ജിംഗിളിലാണ് സണ്ണി ചുവടുവച്ചത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെ സാധാവേഷത്തിലാണ് സണ്ണി ഡാന്‍സു ചെയ്യുന്നത്. ഇതിനാല്‍ തന്നെ സോഷ്യല്‍ മീഡിയ അകമഴിഞ്ഞ് സണ്ണിയെ പ്രശംസിക്കുകയാണ്.

പോണ്‍ ഇന്‍ഡസ്ട്രിയില്‍ നിന്ന് വിട്ടു പിരിഞ്ഞ് ബോളിവുഡിലെത്തി താരമായ സണ്ണിയ്ക്ക് ഏതു തരം നൃത്തവും വഴങ്ങുമെന്നതിന് ഉത്തര ഉദാഹരണമാണ് പുതിയ ഡപ്പാംകുത്ത് ഡാന്‍സ്.നൃത്തവും അഭിനയവും സൗന്ദര്യവും മാത്രമല്ല സണ്ണിയുടെ നിലപാടുകള്‍ക്കും എന്നും ആരാധകര്‍ക്കിടയില്‍ നിന്നു കൈയടി ലഭിക്കാറുണ്ട്. പുതിയ വീഡിയോയും മലയാളികള്‍ അടക്കമുള്ള സണ്ണി ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ചമയങ്ങളും തിളക്കമുള്ള വേഷങ്ങളുമില്ലാതെയാണ് സണ്ണിയുടെ ഈ നൃത്തച്ചുവടുകള്‍. അതുകൊണ്ടു തന്നെ വിഡിയോ രണ്ടും കൈയും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചിരിക്കുന്നത്.

Related posts