സ​മ്മി​ശ്ര കൃ​ഷി​യി​ൽ ‘സണ്ണിസാർ സ്റ്റൈൽ’

പേ​രാ​മ്പ്ര: പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യായി വിരമിച്ച മ​ടു​ക്കാ​വു​ങ്ക​ൽ അ​ശോ​ക​ൻ സമ്മിശ്രകൃഷിയിൽ മാതൃകയാകുന്നു. ക​ഴി​ഞ്ഞ ക​ർ​ഷ​ക ദി​ന​ത്തി​ൽ മി​ക​ച്ച നാ​ളി​കേ​ര ക​ർ​ഷ​ക​നാ​യി ച​ക്കി​ട്ട​പാ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ആ​ദ​രി​ച്ച​ത് നാട്ടുകാർ സ​ണ്ണി സാ​റെന്നു വിളിക്കുന്ന ഇദ്ദേഹത്തെയാണ്.

സ​ണ്ണി​സാ​റി​ന്‍റെ ര​ണ്ടേ​മു​ക്കാ​ൽ ഏ​ക്ക​ർ കൃ​ഷി​യി​ടം സ​മ്മി​ശ്ര കൃ​ഷി​യു​ടെ പൂ​ങ്കാ​വ​ന​മാ​ണ്. ഇവിടുത്തെ ഒ​ന്ന​ര ഏ​ക്ക​റോ​ളം വ​രു​ന്ന പാ​റ​യു​ള്ള ഭാ​ഗം ഉ​പേ​ക്ഷി​ച്ചി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​ത് മു​ഴു​വ​നും മ​ണ്ണ​ടി​ച്ചു നി​ക​ത്തി കൃ​ഷി​യോ​ഗ്യ​മാ​ക്കു​ന്ന വെ​ല്ലു​വി​ളി ഇദ്ദേഹം ഏ​റ്റെ​ടു​ത്തു. ഇ​ന്നി​ത് നി​റ​യെ കാ​യ്ഫ​ല​മു​ള്ള നൂ​റോ​ളം തെ​ങ്ങു​ക​ളു​ടെ തോ​പ്പാ​ണ്.

തി​ക്കോ​ടി സ​ർ​ക്കാ​ർ ഫാ​മി​ൽ നി​ന്നു​ള്ള അത്യുത്പാ ദനശേഷിയുള്ള തൈ​ക​ളാ​ണു ന​ട്ട​ത്. കൃ​ഷി​യി​ട​ത്തി​ൽ 14 സെ​ന്‍റു വ​രു​ന്ന ജ​ല​സ​മൃ​ദ്ധമായ കു​ള​മു​ണ്ട്. ഇ​ത് ചു​റ്റും ക​രി​ങ്ക​ല്ലി​ട്ടു കെ​ട്ടി സം​ര​ക്ഷി​ച്ചി​രി​ക്കു​ന്നു.​ഇ​തി​ന്‍റെ ക​ര ഭാ​ഗ​ത്തു തെ​ങ്ങുക​ളും റോ​ബ​സ്റ്റ കാ​പ്പി​യും വി​ള​ഞ്ഞു നി​ൽ​ക്കു​ന്നു. കു​ള​ത്തി​ൽ മ​ത്സ്യം വ​ള​ർ​ത്ത​ൽ കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ത്തു​ന്നു. രോ​ഹു, കാ​ർ​പ്പ്, കട്‌ല എ​ന്നി​വ​യാ​ണു മു​ഖ്യ​മാ​യു​ള്ള​ത്. കൃ​ഷി ന​ന​യ്ക്കാ​നു​ള്ള വെ​ള്ള​വും ഈ ​കു​ള​ത്തി​ൽ നി​ന്നാ​ണ്.

തെ​ങ്ങി​നോ​ടൊ​പ്പം ക​മു​ക്, ജാ​തി, കു​രു​മു​ള​ക്, റ​ബ്ബ​ർ, വാ​ഴ കൃ​ഷി​യു​മു​ണ്ട്. എ​ല്ലാ ഇ​നം ഇ​ട​വി​ള കൃ​ഷി​ക​ളും ഇ​വിടെയുണ്ട്. പ​ച്ച​ക്ക​റി, പ​ഴ​വ​ർ​ഗ​ങ്ങ​ൾ, അ​ല​ങ്കാ​ര​ച്ചെ​ടി വ​ള​ർ​ത്ത​ൽ എ​ന്നി​വ​യെ​ല്ലാം ഭാ​ര്യ​യും റി​ട്ട. അ​ധ്യാ​പ​ക​യു​മാ​യ മേ​രി ടീ​ച്ച​റി​ന്‍റെ ശ്ര​ദ്ധ​യി​ലാ​ണു ന​ട​ക്കു​ന്ന​ത്. തി​ക​ച്ചും ജൈ​വ രീ​തി അ​വ​ലം​ബി​ച്ചാ​ണു കൃ​ഷി ന​ട​ത്തു​ന്ന​തെ​ന്നു നാ​ല് കൊ​ല്ല​മാ​യി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി തൊ​ഴി​ലാ​ളി കൂ​ടി​യാ​യ സ​ണ്ണി സാ​ർ പ​റ​ഞ്ഞു.

ച​ക്കി​ട്ട​പാ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ നി​ന്നു 2008 ലാണ് സണ്ണിസാർ വിരമിച്ചത്. കൃഷിയിൽ നിന്നുള്ള വ​രു​മാ​നം അ​തി​ൽ ത​ന്നെ മു​ട​ക്കു​ക​യാ​ണ്. ര​ണ്ടു പേ​ർ​ക്കും പെ​ൻ​ഷ​ൻ ല​ഭി​ക്കു​ന്ന​തി​നാ​ൽ ജീ​വി​ത​ച്ചെ​ല​വി​നു ബു​ദ്ധി​മു​ട്ടേ​ണ്ടി വ​രു​ന്നി​ല്ലെന്ന് ഇദ്ദേഹം പറയുന്നു.

Related posts