ഇത്രയും സമയം പോരാഞ്ഞോ..! സെൻകുമാർ കേസിൽ സത്യവാങ്മൂലം സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന സർക്കാർ ആവശ്യം തള്ളി സുപ്രീംകോടതി

ktm-court-lന്യൂഡൽഹി: ടി.പി.സെൻകുമാറിനെ സംസ്‌ഥാന പൊലീസ് മേധാവി സ്‌ഥാനത്തുനിന്നു മാറ്റിയതുമായി ബന്ധപ്പെട്ട കേസിൽ വാദം രണ്ടു ദിവസം നീട്ടിവയ്ക്കണമെന്ന സംസ്ഥാന സർക്കാരിന്‍റെ ആവശ്യം സുപ്രീം കോടതി തള്ളി. സെൻകുമാർ കേസിൽ ഇന്നു തന്നെ വാദം കേൾക്കുമെന്നും കോടതി വ്യക്തമാക്കി.

സത്യവാങ്മൂലങ്ങൾ സമർപ്പിക്കേണ്ടതുണ്ടെന്നു ചൂണ്ടിക്കാണിച്ചാണ് സർക്കാർ കൂടുതൽ സമയം ആവശ്യപ്പെട്ടത്. എന്നാൽ, ഉയർന്ന ഉദ്യോഗസ്ഥർ ഡൽഹിയിൽ ഉണ്ടായിട്ടും എന്തുകൊണ്ടാണ് സത്യവാങ്മൂലം നൽകാത്തതെന്ന് കോടതി ചോദിച്ചു.

പൊലീസ് മേധാവി സ്‌ഥാനത്തുനിന്നു സെൻകുമാറിനെ മാറ്റുന്നതിന് ആധാരമാക്കിയ രേഖകൾ ഹാജരാക്കാൻ സംസ്‌ഥാന സർക്കാരിനോടു സുപ്രീം കോടതി നിർദേശിച്ചിരുന്നു. പുറ്റിങ്ങൽ ജുഡീഷ്യൽ കമ്മിഷന്‍റെ നടപടികളുടെ സ്‌ഥിതി, ഹൈക്കോടതി സ്വമേധയാ എടുത്ത കേസിന്‍റെ സ്‌ഥിതി തുടങ്ങിയ കാര്യങ്ങളാണു സത്യവാങ്‌മൂലമായി നൽകാൻ കോടതി ആവശ്യപ്പെട്ടത്. ജിഷ കേസ് ഉൾപ്പെടെ ഏതൊക്കെ കാര്യങ്ങളെ ആശ്രയിച്ചാണു മുഖ്യമന്ത്രി തീരുമാനമെടുത്തതെന്നു വ്യക്തമാക്കുന്ന ഫയലുകളും ലഭ്യമാക്കണം.

Related posts