ദിവസേന വരുന്നത് 2000ത്തോളം കോളുകള്‍! മെസേജ് കാരണം വാട്ട്‌സാപ്പിന്റെ ഒരുവശം തൂങ്ങി; അവാര്‍ഡ് നേട്ടത്തിന് ശേഷമുള്ള ജീവിതത്തെക്കുറിച്ച് സുരഭിലക്ഷ്മി

1-21പ്രമുഖ ചാനലിലെ എം80 മൂസ എന്ന പരിപാടിയിലൂടെ പ്രേക്ഷക പ്രീതി നേടിയ നടിയാണ് സുരഭി. അഭിനയത്തോടുള്ള തന്റെ അര്‍പ്പണബോധം സുരഭിയ്ക്ക് നേടിക്കൊടുത്തത് ദേശീയ പുരസ്‌കാരമാണ്. മിനി സ്‌ക്രീനിലും സിനിമയിലും ഒരുപോലെ തിളങ്ങിയ നടിക്ക് ദേശീയ പുരസ്‌ക്കാരം ലഭിച്ചപ്പോള്‍ അത് കോഴിക്കോട്ടുകാര്‍ അവര്‍ക്ക് കിട്ടിയ പുരസ്‌ക്കാരം പോലെയാണ് കണക്കാക്കിയത്. സ്വതസിദ്ധമായ ശൈലിയില്‍ സംസാരിക്കുന്ന സുരഭി കോഴിക്കോട് പൗരാവലി ഒരുക്കിയ സ്വീകരണ വേദിയിലും ആളുകളെ കൈയിലെടുത്തു. സ്വതസിദ്ധമായ ശൈലിയില്‍ സംസാരം ആരംഭിച്ച അവര്‍ അതിഥിയായി എത്തിയ സുരേഷ് ഗോപിയെ പോലും ചിരിപ്പിച്ചു കൊണ്ടാണ് പ്രസംഗിച്ചത്. തന്റെ അനുഭവങ്ങള്‍ പങ്കുവെച്ചു കൊണ്ട് സംസാരിച്ച സുരഭി ദേശീയ പുരസ്‌ക്കാരം ലഭിച്ചതിന് ശേഷമുണ്ടായ കാര്യങ്ങളെ കുറിച്ചാണ് പങ്കുവെച്ചത്. ദിവസവും പത്ത് പന്ത്രണ്ട് കോളുകള്‍ മാത്രമാണ് തനിക്ക് വന്നിരുന്നത്.

എന്നാല്‍, ഇപ്പോല്‍ സ്ഥിതി മാറിയെന്ന് സുരഭി തുറന്നുപറഞ്ഞു. ഹിന്ദിയിലും ഇംഗ്ലീഷിലും അടക്കം മെസേജുകള്‍ വന്നടിയുകയായിരുന്നു. ദിവസം 2000 കോളുകള്‍ വരെ വന്നു. മെസേജ് വന്ന് വാട്സ്ആപ്പിന്റെ സൈഡ് തൂങ്ങിയെന്നാണ് സുരഭി പറഞ്ഞത്. അവാര്‍ഡ് വാങ്ങാന്‍ രാഷ്ട്രപതി ഭവനില്‍ പോകുമ്പോള്‍ മര്യാദക്ക് പെരുമാറണമെന്ന് സുഹൃത്തുക്കള്‍ ഉപദേശിക്കാറുണ്ടെന്ന് അവര്‍ സ്വതസിദ്ധമായ ശൈലിയില്‍ പറഞ്ഞപ്പോള്‍ സദസ് ചിരിയില്‍ മുങ്ങി. പ്രസംഗം തുടരുന്നതിനിടെ സുരേഷ് ഗോപിയുടെ വിമാനം പോകുമെന്ന് പറഞ്ഞതോടെ അതും സുരഭി കോമഡിയാക്കി. ഒരു വിമാനമൊക്കെ പിടിച്ചുവെക്കാനുള്ള കഴിവുള്ള വ്യക്തിയാണെന്നായിരുന്നു സുരഭിയുടെ മറുപടി. എന്നാല്‍, ഈ സംസാരം കേട്ടിരുന്നാല്‍ നാളത്തെ വിമാനത്തിന് പോകേണ്ടി വരുമെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. എല്ലാ നടിമാരെയും പോലെ അവാര്‍ഡ് കിട്ടണമെന്നാഗ്രഹിച്ചിരുന്നുവെന്നും, ഒരു സഹനടിക്കുള്ള അവാര്‍ഡെങ്കിലും കിട്ടണേ എന്നായിരുന്നു മോഹമെന്നും മറുപടി പ്രസംഗത്തില്‍ സുരഭി ലക്ഷ്മി പറഞ്ഞു.

ഇത്രയും കുറഞ്ഞ കാലം കൊണ്ടുതന്നെ ദേശീയ പുരസ്‌കാരം നേടിയത് ഏറെ സന്തോഷമുള്ള കാര്യമാണെന്നും സുരഭി കൂട്ടിച്ചേര്‍ത്തു. ടാഗോര്‍ സെന്റിനറി ഹാളില്‍ നടന്ന പരിപാടിയില്‍ സുരേഷ്‌ഗോപി എംപി സുരഭിക്ക് ഉപഹാരം സമര്‍പ്പിച്ചു. ഒരു സൂപ്പര്‍താരത്തിന്റെയും പിന്തുണയില്ലാതെ, വേറിട്ട കാഴ്ചപ്പാടുള്ള ഒരു സിനിമയിലൂടെയാണ് സുരഭി അഭിനയത്തിന്റെ നെറുകെയിലെത്തിയതെന്നത് അഭിമാനിക്കാവുന്ന കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സിനിമയിലെത്തന്നെ എക്കാലെത്തയും മികച്ച അഭിനേത്രിയായ ഷബാന ആ സ്മിയെപ്പോലും കടത്തിവെട്ടിയാണ് ഈ പുരസ്‌കാരം നേടിയതെന്നത് വിജയത്തിന്റെ തിളക്കം കൂട്ടുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏതായാലും അവാര്‍ഡ് നേട്ടത്തെതുടര്‍ന്ന് സുരഭിയുടെ താരമൂല്യം കുത്തനെ ഉയര്‍ന്നിരിക്കുകയാണിപ്പോള്‍.

Related posts