Set us Home Page

നീയെത്ര പേര്‍ക്ക് കിടന്നുകൊടുത്തിട്ടുണ്ടെന്ന് അവനെന്നോട് ചോദിച്ചു, ഞാനെറ്റ പൊട്ടീര് കൊടുത്തു, കറങ്ങി വന്നപ്പോ ഒന്നുകൂടി പൊട്ടിച്ചു, യൂണിവേഴ്‌സിറ്റിയിലെ സീനിയര്‍ പയ്യനെ പഞ്ഞിക്കിട്ട സംഭവം സുരഭിലക്ഷ്മി വെളിപ്പെടുത്തുന്നു

surabhiസിനിമ താരത്തിനു പോലും രക്ഷയില്ലെന്ന് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തോടെ വ്യക്തമായതാണ്. ഇപ്പോഴിതാ തനിക്കു നേരിട്ട ഒരു ദുരനുഭവത്തെക്കുറിച്ച് നടി സുരഭി ലക്ഷ്മി മനസുതുറക്കുന്നു. ദേശീയ അവാര്‍ഡ് നേടിയതിന്റെ സന്തോഷത്തില്‍ നില്‍ക്കുമ്പോഴാണ് സുരഭി തനിക്കു നേരിടേണ്ടിവന്ന അപമാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് നടിയുടെ തുറന്നുപറച്ചില്‍.

ഗുല്‍മോഹര്‍ സിനിമയില്‍ അഭിനയിച്ചു കഴിഞ്ഞ സമയത്തായിരുന്നു സംഭവം. എന്റെ യൂണിവേഴ്‌സിറ്റിയില്‍ പഠിച്ചുപോയൊരു സീനിയര്‍ പയ്യന്‍. അവനെന്നോട് ഗുല്‍മോഹര്‍ സിനിമയെക്കുറിച്ച് ഓരോന്ന് ചോദിക്കാന്‍ വന്നു. ഗുല്‍മോഹറില്‍ നീയെത്ര പേര്‍ക്ക് കിടന്നു കൊടുത്തിട്ടുണ്ടെന്ന് അവന്‍ ചോദിക്കയാണ്. വേണംന്നച്ചിട്ടല്ല, ഞാനൊരൊറ്റയെണ്ണം പൊട്ടിച്ചു. അവന്‍ കറങ്ങി വന്നപ്പോ ഒന്നുകുടി പൊട്ടിച്ചു. ഒരു സാദാ പെണ്ണാണ് ഞാന്‍. വെറും സാധാരണക്കാരിയായ ഒരു പെണ്ണിന്റെ അടുത്തേക്ക് ആളുകള്‍ ഏതു തരത്തില്‍ ചോദ്യങ്ങള്‍ എറിയുന്നോ അതേപോലെ തിരിച്ചും എറിയാന്‍ കഴിവുള്ള ഒരാള്‍. സിനിമയില്‍ മോശം അനുഭവമുണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിനും സുരഭിക്കു മറുപടിയുണ്ട്. അഭിനയിക്കുന്ന സിനിമയിലെ സിനിമക്കാരുമായി ബന്ധമുണ്ടാക്കാനോ അവരുടെയൊക്കെ നമ്പര്‍ വാങ്ങി ‘ചേട്ടാ അടുത്ത സിനിമയിലൊക്കെ വിളിക്കണേ എന്നു പറയാനോ എന്തുണ്ട് വിശേഷം ഹാപ്പി വിഷു എന്ന് കൊഞ്ചിക്കുഴയാനോ ഞാനില്ല.

ഒരു സംവിധായകന്‍ നഗ്നചിത്രം കാണിച്ച് തന്നെ അപമാനിച്ചെന്ന് സുരഭി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. മറ്റൊരു നടിയുടെ തുണി കുറഞ്ഞ ചിത്രം കാണിച്ച് ‘ഇത് പോലെയൊക്കെ ആകണ്ടേ സുരഭി’ എന്ന് ചോദിച്ചു. വളരെ തമാശയെന്നോണമാണ് അദ്ദേഹം ചോദിച്ചത്. പക്ഷെ എന്നെ അത് വേദനിപ്പിക്കുകയുണ്ടായി. അപ്പോള്‍ തന്നെ അതിന് മറുപടിയും നല്‍കി. ‘നിങ്ങളുടെ മകള്‍ക്ക് 18 വയസ്സായില്ലേ. അവള്‍ക്ക് എന്നെക്കാള്‍ നല്ല പുഷ്ടിയുണ്ട്. അവളീ കുപ്പായം ഇട്ടാല്‍ ഉഷാറായിരിക്കും. നിങ്ങള്‍ക്കതല്ലേ നല്ലത്’എന്ന് ഞാന്‍ ചോദിച്ചു. അത് കേട്ടപ്പോള്‍ പുള്ളി ഐസായിപ്പോയി. പിന്നെ അതിന്റെ പേരില്‍ യാതൊരു സംഭാഷണവും നടന്നിട്ടില്ല. സമൂഹത്തില്‍ പൊതുവേ ഉള്ള ആണുങ്ങളുടെ സ്വഭാവമുണ്ടല്ലോ. അത് മാത്രമേ സിനിമാ ലോകത്തുമുള്ളൂ. സമൂഹത്തിന്റെ ഭാഗമാണ് അത്. നല്ലതും ചീത്തയും എല്ലായിടത്തും ഉണ്ട് എന്നപോലെ സിനിമയിലുമുണ്ട്. അതിനെ അതിന്റെ രീതിയില്‍ കൈകാര്യം ചെയ്യുക എന്ന് മാത്രമേയുള്ളൂ. എന്റെ സുഹൃത്തുക്കളില്‍ തൊണ്ണൂറ് ശതമാനവും ആണ്‍ സുഹൃത്തുക്കളാണ് സുരഭി പറയുന്നു.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/
നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിൽ രേഖപ്പെടുത്താൻ മംഗ്ലീഷിൽ ടൈപ് ചെയ്തു താഴെക്കാണുന്ന കമെന്റ് ബോക്സിൽ പേസ്റ്റ് ചെയ്യുക

LATEST NEWS