ത​ന്‍റെ സ്വ​ഭാ​വ​രൂ​പീ​ക​ര​ണ​ത്തി​നും ജീ​വി​ത​ത്തി​നും ല​ക്ഷ്യ​ബോ​ധം ന​ല്കി​യ​ത് ക​ത്തോ​ലി​ക്ക സ്ഥാ​പ​ന​ങ്ങ​ൾ: സു​രേ​ഷ് ഗോ​പി എം​പി

തൃ​ശൂ​ർ: ത​ന്‍റെ സ്വ​ഭാ​വ​രൂ​പീ​ക​ര​ണ​ത്തി​നും ജീ​വി​ത​ത്തി​നും ല​ക്ഷ്യ​ബോ​ധം ന​ല്കി​യ​ത് ക​ത്തോ​ലി​ക്ക സ്ഥാ​പ​ന​ങ്ങ​ളാ​ണെ​ന്ന് സു​രേ​ഷ് ഗോ​പി എം​പി പ​റ​ഞ്ഞു. ജ്യോ​തി എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ന്‍റെ ക്രി​സ്റ്റ​ൽ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന സ​മ്മേ​ള​നം തൃ​ശൂ​ർ ലു​ലു ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് അ​ധ്യ​ക്ഷ​നാ​യി. സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കേ​ര​ള ക​ലാ​മ​ണ്ഡ​ല​വും ജ്യോ​തി എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന ക്ലീ​ൻ തൃ​ശൂ​ർ പ​ദ്ധ​തി​യു​ടെ ലോ​ഗോ പ്ര​കാ​ശ​നം ക​ലാ​മ​ണ്ഡ​ലം വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​ടി.​കെ. നാ​രാ​യ​ണ​ൻ നി​ർ​വ​ഹി​ച്ചു.

ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ​കോ​ള​ജും ജ്യോ​തി​യും സ​ഹ​ക​രി​ച്ച് റി​സ​ർ​ച്ച് സെ​ന്‍റ​റി​നും തു​ട​ക്കം​കു​റി​ച്ചു. മോ​ണ്‍. തോ​മ​സ് കാ​ക്ക​ശേ​രി, പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജെ​യ്സ​ണ്‍ പോ​ൾ മു​ളേ​രി​ക്ക​ൽ, ഫാ. ​റോ​യ് ജോ​സ​ഫ് വ​ട​ക്ക​ൻ, ഫാ. ​ജോ​ജു ചി​രി​യ​ങ്ക​ണ്ട​ത്ത്, ഫാ.​എ.​കെ. ജോ​ർ​ജ്, തോ​മ​സ് മാ​ത്യു, ബോ​ബി പീ​റ്റ​ർ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ലാ​ൽ​മോ​ൻ, കോ​ള​ജ് ചെ​യ​ർ​മാ​ൻ അ​ല​ൻ ഫ്രാ​ൻ​സി​സ്, ആ​ന്‍റ​ണി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts