വ്യാജവാഹന രജിസ്ട്രേഷൻ: സുരേഷ് ഗോപിയെ അറസ്റ്റു ചെയ്യരുതെന്ന് ഹൈക്കോടതി; മൂന്നാഴ്ചത്തേക്കാണു സുരേഷ് ഗോപിയുടെ അറസ്റ്റ് തടഞ്ഞിരിക്കുന്നത്

കൊച്ചി: വ്യാജവാഹന രജിസ്ട്രേഷൻ കേസിൽ സുരേഷ് ഗോപി എംപിയെ അറസ്റ്റു ചെയ്യരുതെന്ന് ഹൈക്കോടതി. സുരേഷ് ഗോപി സമർപ്പിച്ച മൂൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചാണ് കോടതി നടപടി. മൂന്നാഴ്ചത്തേക്കാണു സുരേഷ് ഗോപിയുടെ അറസ്റ്റ് തടഞ്ഞിരിക്കുന്നത്.

വ്യാ​ജ​രേ​ഖ ച​മ​ച്ച് വാ​ഹ​നം ര​ജി​സ്റ്റ​ർ ചെ​യ്ത​തി​ലൂ​ടെ സംസ്ഥാന സർക്കാരിനെ ക​ബ​ളി​പ്പി​ച്ച് നി​കു​തി വെ​ട്ടി​പ്പ് ന​ട​ത്തി​യെ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ച് സുരേഷ് ഗോപിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.

പുതുച്ചേരിയിൽ വ്യാജവിലാസത്തിലാണ് തന്‍റെ ഒൗഡി കാർ സുരേഷ് ഗോപി രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2010-ൽ ​പു​തു​ച്ചേ​രി​യി​ൽ വാ​ട​ക​ക്ക് താ​മ​സി​ച്ചി​രു​ന്നു​വെ​ന്ന വാ​ട​ക ക​രാ​റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ 2014-ൽ ​ആ​ഡം​ബ​ര വാ​ഹ​നം സുരേഷ് ഗോപി അവിടെ ര​ജി​സ്റ്റ​ർ ചെ​യ്തു​വെ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ചി​ന്‍റെ ക​ണ്ടെ​ത്ത​ൽ.

Related posts