ഇന്‍വാഷന്‍! ലോകത്തിലെ ഏറ്റവും രസകരമായ കമ്പനി ഇതാണ്; ജീവനക്കാര്‍ക്ക് നിരന്തരം സര്‍പ്രൈസുകള്‍; ഇങ്ങനെയായിരിക്കണം യഥാര്‍ത്ഥ മുതലാളി

ballചില ഉദ്യോഗസ്ഥരെ സംബന്ധിച്ചിടത്തോളം ജോലി ചെയ്യുന്നതിലും വലിയ ദുഖം ബോസിനെ എങ്ങനെ അഭിമുഖീകരിക്കും അല്ലെങ്കില്‍ അദ്ദേഹത്തിന്റെ വഴക്ക് എങ്ങനെ കേട്ട് നില്‍ക്കും എന്നതാണ്. മുതലാളി തൊഴിലാളി ബന്ധം ഊഷ്മളമല്ലാത്തതാണ് ഇതിന് പ്രധാന കാരണം. എന്നാല്‍ ബോസ് ഒരു നല്ല സുഹൃത്തിനെ പോലെയാണെങ്കില്‍ ആരാണ് ഓഫീസില്‍ പോവാന്‍ താത്പര്യപ്പെടാത്തത്. എന്നാല്‍ ജീവനക്കാരെ സര്‍പ്രൈസുകളും സമ്മാനങ്ങളും നല്‍കി എപ്പോഴും കരുതുന്ന ഒരാളാണ് നിങ്ങളുടെ ബോസെങ്കിലോ.

SWNS_FUN_OFFICE_04

കേള്‍ക്കാന്‍ കൊള്ളാം, പക്ഷേ ഇത് വല്ലതും നടക്കുമോ എന്ന് ചിന്തിക്കാന്‍ വരട്ടെ. ഇങ്ങനെയൊരു സംഭവം നടന്നിട്ടുണ്ട്. അങ്ങ് ബ്രിട്ടനില്‍. ലീ മേക്കറ്റീര്‍ എന്ന 32കാരനായ കമ്പനി മുതലാളിയാണ് സര്‍പ്രൈസുകള്‍ കൊണ്ട് തന്റെ തൊഴിലാളികളെ അദ്ഭുതപ്പെടുത്തിയത്. ഓഫീസനകത്ത് ബോളുകള്‍ നിറച്ചായിരുന്നു ഒരു സര്‍പ്രൈസ്. ഓഫീസിലേക്ക് കയറി വന്ന ജീവനക്കാര്‍ അന്തംവിട്ടുനില്‍ക്കുന്ന കാഴ്ച ഇതിനോടകം സോഷ്യല്‍മീഡിയയില്‍ വൈറലായി കഴിഞ്ഞു. ബോള്‍ സര്‍പ്രൈസില്‍ ഒതുങ്ങുന്നില്ല ലീയുടെ പ്രവര്‍ത്തികള്‍. വാരിക്കോരി അവധി നല്‍കിയും ജീവനക്കാരെ ലീ ഞെട്ടിച്ചു.

SWNS_FUN_OFFICE_07

കൂടാതെ ഔട്ടിംഗിനായി അവരെ ലാസ് വേഗാസിലേക്ക് കൊണ്ടുപോകുകയും ചെയ്തു. 2010ലാണ് ഇന്‍വാഷന്‍ എന്ന കമ്പനി ലീ മേക്കറ്റീര്‍ ആരംഭിക്കുന്നത്. കമ്പനി ആരംഭിക്കുമ്പോള്‍ ലീയ്ക്ക് ഒരു കാര്യത്തില്‍ നിര്‍ബന്ധമുണ്ടായിരുന്നു. തന്റെ കമ്പനിയായിരിക്കണം ലോകത്തിലെ ഏറ്റവും രസകരമായ കമ്പനി എന്ന്. ‘മനസുകൊണ്ട് ഇപ്പോഴും കുട്ടി’ എന്നാണ് ലീ സ്വയം വിശേഷിപ്പിക്കുന്നത്. ഇടയ്ക്കിടക്ക് ജീവനക്കാര്‍ക്ക് സര്‍പ്രൈസ് കൊടുക്കുന്നത് ലീ ഇഷ്ടപ്പെടുന്ന ഒരു കാര്യമാണ്. ഈ മാസം ആദ്യമാണ് മാഞ്ചസ്റ്ററിലുള്ള ഓഫീസില്‍ 2,50,000 വിവിധ നിറത്തിലുള്ള ബോളുകള്‍ നിറച്ച് ജീവനക്കാരെ ലീ അദ്ഭുതപ്പെടുത്തിയത്.

SWNS_FUN_OFFICE_09

‘ജോലി ആസ്വദിച്ചു ചെയ്യാന്‍ കഴിഞ്ഞാല്‍ പിന്നെ ജീവിതത്തിലൊരിക്കലും ജോലി ചെയ്യുന്നത് ഒരു ബുദ്ധിമുട്ടായി തോന്നില്ല. അതിന് വേണ്ടി ഓഫീസ് പരമാവധി രസകരമാക്കാന്‍ ഞാന്‍ ശ്രമിക്കുന്നു’. ലീ തന്റെ ജീവനക്കാരോട് പറഞ്ഞതാണ് ഇത്. പുലര്‍ച്ചെ 3 മണി മുതല്‍ 8 മണി വരെ സമയമെടുത്താണ് ബോള്‍ ഓഫീസില്‍ നിറച്ചത്. ജീവനക്കാരുടെ കഠിനാധ്വാനത്തിനുള്ള പ്രതിഫലമായി അവര്‍ക്ക് ചെറിയൊരു സന്തോഷം നല്‍കുക എന്ന ഉദ്ദേശത്തിലാണ് താന്‍ ഇതെല്ലാം ചെയ്യുന്നതെന്നും ലീ വ്യക്തമാക്കുന്നു. ഇതിന് പുറമെ ജീവനക്കാര്‍ക്ക് യാത്ര ചെയ്യുന്നതിനുള്ള സൗകര്യവും ലീ ഒരുക്കിക്കൊടുക്കും. കഴിഞ്ഞ മാര്‍ച്ചില്‍ ജീവനക്കാരില്‍ പത്ത് പേര്‍ക്ക് യുഎസില്‍ പല സ്ഥലങ്ങള്‍ കറങ്ങാനുള്ള അവസരം ഒരുക്കിയിരുന്നു. ഇതിന് മുമ്പും ലീ പല തരത്തിലുള്ള സര്‍പ്രൈസുകള്‍ കൊണ്ട് ജീവനക്കാരെ ഞെട്ടിച്ചിട്ടുണ്ട്.

SWNS_FUN_OFFICE_16

SWNS_FUN_OFFICE_14

Related posts