ല​ണ്ട​ൻ ഭീ​ക​രാ​ക്ര​മ​ണം: ഇ​ന്ത്യ​ക്കാ​ർ സു​ര​ക്ഷി​ത​രാ​ണെ​ന്ന് സു​ഷ​മ സ്വ​രാ​ജ്; ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ ഇ​ന്ത്യ ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു

sushammaല​ണ്ട​ൻ: ബ്രി​ട്ടീ​ഷ് പാ​ർ​ല​മെ​ന്‍റി​നു സ​മീ​പ​മു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രി​ൽ ഇ​ന്ത്യ​ക്കാ​ർ ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ്. ല​ണ്ട​നി​ൽ ഇ​ന്ത്യ​ൻ ഹൈ​ക്ക​മ്മീ​ഷ​ണ​ർ എ​ല്ലാ​സ​ഹാ​യ​വു​മാ​യി ഉ​ണ്ടാ​കു​മെ​ന്നും ഇ​ന്ത്യ​ക്കാ​ർ സു​ര​ക്ഷി​ത​രാ​ണെ​ന്നും സു​ഷ​മ അ​റി​യി​ച്ചു. ടി​റ്റ്വ​റി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ഹെ​ൽ​പ്‌ ലൈ​ൻ ന​മ്പ​റും ന​ൽ​കി​യി​ട്ടു​ണ്ട്. 020 8629 5950, 020 7632 3035. ല​ണ്ട​ൻ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ ഇ​ന്ത്യ ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ക​യും ചെയ്തു. ഭീ​ക​ര​വാ​ദ​ത്തി​ന് ജ​നാ​ധി​പ​ത്യ​ത്തി​ലും പ​രി​ഷ്കൃ​ത സ​മൂ​ഹ​ത്തി​ലും ഇ​ട​മി​ല്ലെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ല​ണ്ട​ൻ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ അ​ക്ര​മി ഉ​ൾ​പ്പെ​ടെ നാ​ലു പേ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​രു​പ​തി​ല​ധി​കം പേ​ർ​ക്കു പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​രി​ൽ മൂ​ന്നു പോ​ലീ​സു കാ​രും മൂ​ന്നു ഫ്ര​ഞ്ച് സ്കൂ​ൾ കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു.

Related posts