ന​ഗ​ര​മ​ധ്യ​ത്തി​ൽ സി​നി​മാ​സ്റ്റെ​ലി​ൽ യു​വാ​ക്ക​ളു​ടെ പ​രാ​ക്ര​മം ; പോലീസ് വാഹനം ഇടിച്ചു തെറിപ്പിച്ചു; പിന്നീട് ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ കാ​ർ പോലീസ് കണ്ടെത്തി

swiftകോ​ഴി​ക്കോ​ട്:​ പോ​ലീ​സി​നെ വ​ട്ടംചു​റ്റി​ച്ച് സ്വി​ഫ്റ്റ് കാ​റി​ൽ നാ​ലു യു​വാ​ക്ക​ളു​ടെ പ​ര​ക്കം പാ​ച്ചി​ൽ. ട്രാ​ഫി​ക് പോ​ലീ​സ് കൈ ​കാ​ണി​ച്ചി​ട്ടും നി​ർ​ത്താ​തെ പോ​യ 57 എ​ഫ് 6337  സ്വി​ഫ്റ്റ് കാ​ർ ഒ​ടു​വി​ൽ കോ​ഴി​ക്കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നു​സ​മീ​പം  ഉ​പേ​ക്ഷി​ച്ച​ നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ് സം​ഭ​വം.​ബീ​ച്ച് ആ​ശു​പ​ത്രി​ക്കു​മു​ന്നി​ൽ നി​ന്നും കൈ​കാണി​ച്ചി​ട്ടും നി​ർ​ത്താ​തെ പോ​യ വാ​ഹ​നം ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ക​റ​ങ്ങി ബേ​പ്പൂ​രി​ൽ എ​ത്തി.

ഇ​തി​നി​ടെ ര​ണ്ടു​സ്ഥ​ല​ത്തു​വ​ച്ച് പോലീസ് കൈകാ​ണി​ച്ചി​ട്ടും കാർ നി​ർ​ത്താ​ൻ ത​യാറാ​യി​ല്ല. വ​യ​ർ​ലെ​സി​ൽ വി​ര​മ​റി​യി​ച്ച​തോ​ടെ ന​ഗ​ര​ം പോ​ലീ​സ് വ​ള​ഞ്ഞു. ഇ​തി​നി​ടെ  അ​മി​ത വേ​ഗ​ത​യി​ൽ എ​ത്തി​യ കാ​ർ ത​ട്ടി പോ​ലീ​സ് ജീ​പ്പി​ന് കേ​ടു​പാ​ടു​പ​റ്റി. ബേ​പ്പൂരി​ലും പ​രി​സ​ര​ങ്ങ​ളി​ലും മ​ണി​ക്കൂ​റു​ക​ളോ​ളം ക​റ​ങ്ങി​യ വാ​ഹ​നം ഒ​ടു​വി​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പം ഉ​പേ​ക്ഷി​ച്ച​ നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ഇ​തി​നി​ടെ എ​ല്ലാ ​സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കും പോ​ലീ​സ് സ​ന്ദേ​ശം കൈ​മാ​റി​യി​രു​ന്നു. കൊ​ടു​വ​ള്ളി ര​ജി​സ്ട്രേ​ഷ​നിലുള്ള കാ​ർ ടൗ​ണ്‍​ പോലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ക​ള്ള​ക്ക​ട​ത്തി​നു ഉ​പ​യോ​ഗി​ക്കു​ന്ന വാ​ഹ​ന​മാ​ണോ ഇ​തെ​ന്ന് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്. യു​വാ​ക്ക​ളെ പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ല.

Related posts