ലങ്ക കടന്ന് ഇന്ത്യ

കൊ​​ളം​​ബോ: മ​​ഴ​​മൂ​​ലം ഓ​​വ​​ർ വെ​​ട്ടി​​ക്കു​​റ​​ച്ച മ​​ത്സ​​ര​​ത്തി​​ൽ ശ്രീ​​ല​​ങ്ക​​യ്ക്കെ​​തി​​രെ ഇ​​ന്ത്യ​​ക്ക് ആ​​റു വി​​ക്ക​​റ്റ് വി​​ജ​​യം. ടോ​​സ് ന​​ഷ്ട​​പ്പെ​​ട്ട് ബാ​​റ്റിം​​ഗി​​ന് ഇ​​റ​​ങ്ങി​​യ ശ്രീ​​ല​​ങ്ക നി​​ശ്ചി​​ത 19 ഓ​​വ​​റി​​ൽ ഒ​​ന്പ​​തു വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 152 റ​​ണ്‍​സെ​​ടു​​ത്തു.

ല​​ങ്ക മു​​ന്നോ​​ട്ടു​​വ​​ച്ച ല​​ക്ഷ്യം ഇ​ന്ത്യ 17.3 ഓ​​വ​​റി​​ൽ നാ​​ല് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ മ​​റി​​ക​​ട​​ന്നു. ഇ​​ന്ത്യ​​ക്കാ​​യി ദി​​നേ​​ഷ് കാ​​ർ​​ത്തി​​കും (25 പ​​ന്തി​​ൽ 39 റ​​ണ്‍​സ്) മ​​നീ​​ഷ് പാ​​ണ്ഡെ​​യും (31 പ​​ന്തി​​ൽ 42 റ​​ണ്‍​സ്) പു​​റ​​ത്താ​​കാ​​തെ നി​​ന്നു. നി​​ദാ​​ഹാ​​സ് ത്രി​​രാ​​ഷ്‌​ട്ര ​ട്വ​​ന്‍റി-20​​യി​​ലെ ഇ​​ന്ത്യ​​യു​​ടെ ര​​ണ്ടാം ജ​​യ​​മാ​​ണി​​ത്.

തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ലും അ​​ർ​​ധ​​സെ​​ഞ്ചു​​റി നേ​​ടി​​യ ഓ​​പ്പ​​ണ​​ർ കു​​ശാ​​ൽ മെ​​ൻ​​ഡി​​സാ​​ണ് ആ​​തി​​ഥേ​​യ​​രു​​ടെ ടോ​​പ് സ്കോ​​റ​​ർ. 38 പ​​ന്തി​​ൽ മൂ​​ന്നു വീ​​തം ബൗ​​ണ്ട​​റി​​യും സി​​ക്സും ഉ​​ൾ​​പ്പെ​​ടെ മെ​​ൻ​​ഡി​​സ് 55 റ​​ണ്‍​സെ​​ടു​​ത്തു.

ഓ​​പ്പ​​ണ​​ർ​​മാ​​രാ​​യ ഗു​​ണ​​തി​​ല​​ക​​യും മെ​​ൻ​​ഡി​​സും ചേ​​ർ​​ന്ന് ല​​ങ്ക​​യ്ക്കു ഭേ​​ദ​​പ്പെ​​ട്ട തു​​ട​​ക്ക​​മാ​​ണ് ന​​ൽ​​കി​​യ​​ത്. സ്കോ​​ർ 25ൽ ​​നി​​ൽ​​ക്കെ ഗു​​ണ​​തി​​ല​​ക​​യെ മ​​ട​​ക്കി ഠാ​​ക്കൂ​​ർ ഇ​​ന്ത്യ​​ക്ക് ആ​​ദ്യ ബ്രേ​​ക്ക് ത്രൂ ​​ന​​ൽ​​കി. എ​​ട്ടു പ​​ന്തി​​ൽ ഒ​​രു സി​​ക്സു​​ൾ​​പ്പെ​​ടെ 17 റ​​ണ്‍​സെ​​ടു​​ത്ത ഗു​​ണ​​തി​​ല​​ക​​യെ സു​​രേ​​ഷ് റെ​​യ്ന ഉ​​ജ്വ​​ല​​മാ​​യ ക്യാ​​ച്ചി​​ലൂ​​ടെ​​യാ​​ണ് മ​​ട​​ക്കി​​യ​​ത്.

മൂ​​ന്നാ​​മ​​നാ​​യെ​​ത്തി​​യ കു​​ശാ​​ൽ പെ​​രേ​​ര (3) പെ​​ട്ടെ​​ന്നുത​​ന്നെ മ​​ട​​ങ്ങി. അ​​ർ​​ധ​​സെ​​ഞ്ചു​​റി കൂ​​ട്ടു​​കെ​​ട്ടു തീ​​ർ​​ത്ത മെ​​ൻ​​ഡി​​സ്-​​ഉ​​പു​​ൽ ത​​രം​​ഗ സ​​ഖ്യം ഇ​​ന്ത്യ​​ക്ക് ത​​ല​​വേ​​ദ​​ന സൃ​​ഷ്ടി​​ച്ചു. ഇ​​രു​​വ​​രും കൂ​​ട്ടി​​ച്ചേ​​ർ​​ത്ത​​ത് 62 റ​​ണ്‍​സ്. ത​​രം​​ഗ​​യെ (22) ക്ലീ​​ൻ ബൗ​​ൾ​​ഡാ​​ക്കി വി​​ജ​​യ് ശ​​ങ്ക​​ർ കൂ​​ട്ടു​​കെ​​ട്ട് പൊ​​ളി​​ച്ചു.

ക്യാ​​പ്റ്റ​​ൻ തി​​സാ​​ര പെ​​രേ​​ര (ആ​​റു പ​​ന്തി​​ൽ 15) ആ​​ക്ര​​മി​​ക്കാ​​ൻ ശ്ര​​മി​​ച്ചെ​​ങ്കി​​ലും ഇ​​ന്നിം​​ഗ്സ് നീ​​ണ്ടി​​ല്ല. പെ​​രേ​​ര ഠാ​​ക്കൂ​​റി​​നു മു​​ന്നി​​ൽ കീ​​ഴ​​ട​​ങ്ങി. മ​​ധ്യ​​നി​​ര​​ക്കാ​​ര​​ൻ ദാ​​സു​​ൻ ഷ​​ന​​ക (16 പ​​ന്തി​​ൽ 19) ആ​​ക്ര​​മ​​ണ​​ത്തി​​നു തു​​നി​​ഞ്ഞെ​​ങ്കി​​ലും വ​​ല​​റ്റ​​ക്കാ​​ർ​​ക്ക് പി​​ടി​​ച്ചു​​നി​​ൽ​​ക്കാ​​നാ​​കാ​​തെ പോ​​യ​​തോ​​ടെ ല​​ങ്ക​​ൻ സ്കോ​​ർ 152ൽ ​​ഒ​​തു​​ങ്ങി. ഇ​​ന്ത്യ​​ക്കാ​​യി ഷാ​​ർ​​ദു​​ൽ ഠാ​​ക്കൂ​​ർ 27 റൺസിന് നാ​​ല് വിക്കറ്റ് വീഴ്ത്തി. വാ​​ഷിം​​ഗ്ട​​ണ്‍ സു​​ന്ദ​​ർ ര​​ണ്ടും വി​​ക്ക​​റ്റ് നേടി.

ഇ​​ന്ത്യ​​യു​​ടെ മ​​റു​​പ​​ടി ത​​ണു​​പ്പ​​ൻ മ​​ട്ടി​​ലാ​​യി​​രു​​ന്നു. ക്യാ​​പ്റ്റ​​ൻ രോ​​ഹി​​ത് ശ​​ർ​​മ (10 പ​​ന്തി​​ൽ എ​​ട്ട്) ഇ​​ന്ന​​ലെ​​യും നി​​രാ​​ശ​​പ്പെ​​ടു​​ത്തി. ക​​ഴി​​ഞ്ഞ ര​​ണ്ട് ക​​ളി​​ക​​ളി​​ലും അ​​ർ​​ധ​​സെ​​ഞ്ചു​​റി നേ​​ടി​​യ ശി​​ഖ​​ർ ധ​​വാ​​ൻ (ഏ​​ഴ് പ​​ന്തി​​ൽ 11) അ​​നാ​​വ​​ശ്യ​​ഷോ​​ട്ടി​​ലൂ​​ടെ പു​​റ​​ത്താ​​കു​​ക​​യും ചെ​​യ്ത​​തോ​​ടെ ഇ​​ന്ത്യ ര​​ണ്ട് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 22 റ​​ണ്‍​സ് എ​​ന്ന നി​​ല​​യി​​ലാ​​യി.

15 പ​​ന്തി​​ൽ ര​​ണ്ട് സി​​ക്സും ര​​ണ്ട് ഫോ​​റും അ​​ട​​ക്കം 27 റ​​ണ്‍​സ് നേ​​ടി​​യ സു​​രേ​​ഷ് റെ​​യ്ന​​യും അ​​നാ​​വ​​ശ്യ​​ഷോ​​ട്ടി​​ലൂ​​ടെ വി​​ക്ക​​റ്റ് തു​​ല​​ച്ചു. ഹി​​റ്റ് വി​​ക്ക​​റ്റാ​​യി കെ.​​എ​​ൽ. രാ​​ഹു​​ൽ (16 പ​​ന്തി​​ൽ 18) മ​​ട​​ങ്ങി​​യ​​തോ​​ടെ സ്കോ​​ർ 9.5 ഓ​​വ​​റി​​ൽ നാ​​ല് വി​​ക്ക​​റ്റി​​ന് 85 റ​​ണ്‍​സ്. തു​​ട​​ർ​​ന്ന് ക്രീ​​സി​​ലൊ​​ന്നി​​ച്ച മ​​നീ​​ഷ് പാ​​ണ്ഡെ​​യും ദി​​നേ​​ഷ് കാ​​ർ​​ത്തി​​ക്കും കൂ​​ടു​​ത​​ൽ വി​​ക്ക​​റ്റ് ന​​ഷ്ടം​​കൂ​​ടാ​​തെ ഇ​​ന്ത്യ​​യെ ജ​​യ​​ത്തി​​ലെ​​ത്തി​​ച്ചു. ഫോം​​ ക​​ണ്ടെ​​ത്താ​​ത്ത ഋ​​ഷ​​ഭ് പ​​ന്തി​​നു പ​​ക​​രം ഇ​​ന്ത്യ​​ൻ നി​​ര​​യി​​ൽ കെ.​​എ​​ൽ. രാ​​ഹു​​ൽ തി​​രി​​ച്ചെ​​ത്തി.

Related posts