ഭര്‍തൃപിതാവുമായി ലൈംഗിക ബന്ധത്തിനു നിര്‍ബന്ധിച്ചു; വിസമ്മതിച്ചപ്പോള്‍ ആറു ദിവസം മുറിക്കുള്ളില്‍ പൂട്ടിയിട്ടു; യുവതിയെ ഭര്‍ത്താവ് വാട്‌സ്ആപ്പിലൂടെ ‘മൊഴി ചൊല്ലി

talaq_2504ഹൈ​ദ​രാ​ബാ​ദ്: ഭ​ർ​തൃ​പി​താ​വു​മാ​യി ലൈം​ഗി​ക ബ​ന്ധ​ത്തി​നു വി​സ​മ്മ​തി​ച്ച​തി​ന്‍റെ പേ​രി​ൽ ഭ​ർ​ത്താ​വ് ഭാ​ര്യ​യെ മൊ​ഴി ചൊ​ല്ലി. ഹൈ​ദ​രാ​ബാ​ദ് ബീ​ഗം​പേ​ട്ട് സ്വ​ദേ​ശി സു​മൈ​ന ഷ​ർ​ഫി​ക്കാ​ണ് ഭ​ർ​ത്താ​വി​ൽ​നി​ന്നു ദു​ര​നു​ഭ​വം നേ​രി​ടേ​ണ്ടി​വ​ന്ന​ത്. ഭ​ർ​തൃ​പി​താ​വു​മാ​യി ശാ​രീ​രി​ക ബ​ന്ധ​ത്തി​നു സ​മ്മ​തി​ക്കാ​നു​ള്ള ഭ​ർ​ത്താ​വ് ഒ​വൈ​സ് താ​ലി​ബി​ന്‍റെ ആ​വ​ശ്യം നി​ര​സി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​യാ​ൾ സു​മൈ​ന​യെ വാ​ട്സ്ആ​പ്പി​ലൂ​ടെ മൊ​ഴി ചൊ​ല്ലു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​യി​രു​ന്നു മൊ​ഴി ചൊ​ല്ലി​യ​തെ​ങ്കി​ലും സം​ഭ​വം ഇ​പ്പോ​ഴാ​ണ് പു​റം​ലോ​ക​മ​റി​യു​ന്ന​ത്.

വി​വാ​ഹ​ത്തി​നു​ശേ​ഷം ഒ​വൈ​സ് ജോ​ലി​സം​ബ​ന്ധ​മാ​യ ആ​വ​ശ്യ​ത്തി​നാ​യി ദു​ബാ​യി​യി​ലേ​ക്കു പോ​യി. ഇ​തേ​തു​ട​ർ​ന്ന് ഭ​ർ​തൃ​വീ​ട്ടി​ലാ​ണ് സു​മൈ​ന താ​മ​സി​ച്ചി​രു​ന്ന​ത്. ഒ​വൈ​സി​ന്‍റെ വ​ള​ർ​ത്ത​മ്മ ദു​ർ​മ​ന്ത്ര​വാ​ദം ചെ​യ്തു വ​ന്നി​രു​ന്ന സ്ത്രീ​യാ​യി​രു​ന്നു. ഈ ​സ്ത്രീ​യാ​ണ് ഇ​വ​രു​ടെ ര​ണ്ടാം ഭ​ർ​ത്താ​വാ​യ ആ​ദി​ൽ അ​ലി ഖാ​നു​മാ​യി ശാ​രീ​രി​ക ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ടാ​നും ഗ​ർ​ഭം ധ​രി​ക്കാ​നും സു​മൈ​ന​യെ നി​ർ​ബ​ന്ധി​ച്ച​ത്. ഇ​തി​ന് വി​സ​മ്മ​തി​ച്ച​പ്പോ​ൾ സു​മൈ​ന​യെ ഭ​ർ​ത്താ​വി​ന്‍റെ വ​ള​ർ​ത്ത​മ്മ ആ​റു ദി​വ​സം മു​റി​ക്കു​ള്ളി​ൽ പൂ​ട്ടി​യി​ട്ടു. ഇ​ത​റി​ഞ്ഞ സു​മൈ​ന​യു​ടെ പി​താ​വ് സ്ഥ​ല​ത്തെ​ത്തി യു​വ​തി​യെ വീ​ട്ടി​ലേ​ക്കു കൂ​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു.

ഇ​തേ​കു​റി​ച്ച് ഭ​ർ​ത്താ​വി​നെ വി​വ​ര​മ​റി​യി​ച്ചെ​ങ്കി​ലും വ​ള​ർ​ത്ത​മ്മ പ​റ​യു​ന്ന​തു​പോ​ലെ ചെ​യ്യാ​ൻ ഒ​വൈ​സ് നി​ർ​ദേ​ശി​ച്ചു. ഇ​തി​ന് വി​സ​മ്മ​തി​ച്ച​പ്പോ​ൾ ഭ​ർ​ത്താ​വ് വാ​ട്സ് ആ​പ്പി​ലൂ​ടെ ത​ലാ​ഖ് ചൊ​ല്ലി. ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടി​ൽ നേ​രി​ട്ട പീ​ഡ​ന​ങ്ങ​ൾ വി​വ​രി​ച്ചു​കൊ​ണ്ട് ക​ഴി​ഞ്ഞ​മാ​സം സു​മൈ​ന പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്.

Related posts