തമന്ന പറഞ്ഞത് ശരിയായില്ല: അനുഷ്‌ക

ന​ടി​യാ​യാ​ൽ കൈ​നി​റ​യെ പ​ണം കി​ട്ടു​മെ​ന്നാ​ണ് എ​ല്ലാ​വ​രും ക​രു​തു​ന്ന​തെ​ങ്കി​ലും അ​വ​രു​ടെ ജീ​വി​തം വേ​ദ​ന​യും ക​ഷ്ട​പ്പാ​ടും നി​റ​ഞ്ഞതാ​ണെ​ന്നും ഇ​ഷ്ട​മു​ള്ള ഭ​ക്ഷ​ണം ക​ഴി​ക്കാ​നോ വ​സ്ത്രം ധ​രി​ക്കാ​നോ ക​ഴി​യാ​റി​ല്ലെ​ന്നും ന​ടി ത​മ​ന്ന അ​ടു​ത്തി​ടെ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത് വാ​ർ​ത്ത​യാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​തി​ൽ നി​ന്നും വ്യ​ത്യ​സ്ത​മാ​യ അ​ഭി​പ്രാ​യ​മാ​ണ് ന​ടി അ​നു​ഷ്ക ഷെ​ട്ടി പ്ര​ക​ടി​പ്പി​ച്ച​ത്.

മ​റ്റു​ള്ള​വ​ർ ന​ടി​മാ​രെ കാ​ണു​ന്ന​തും കൊ​ണ്ടുന​ട​ക്കു​ന്ന​തും രാ​ജ്ഞി​യെ​പ്പോലാ​ണെ​ന്നാ​ണു അ​നു​ഷ്ക അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. ഏ​തു ജോ​ലി​ക്കും അ​തി​ന്‍റേ​താ​യ ബു​ദ്ധി​മു​ട്ടു​ക​ളു​ണ്ടെ​ന്നും ജോ​ലി ആ​സ്വ​ദി​ക്കാ​ൻ ക​ഴി​ഞ്ഞാ​ൽ ഇ​ത്ര​യും മ​നോ​ഹ​ര​മാ​യ മ​റ്റൊ​രു പ്ര​ഫ​ഷ​നി​ല്ലെ​ന്നും അ​നു​ഷ്ക പ​റ​യു​ന്നു.

ന​ടി​യാ​യ​തി​നാ​ൽ ന​ല്ല ജീ​വി​ത സാ​ഹ​ച​ര്യം ല​ഭി​ക്കു​ന്നു. ന​മ്മ​ൾ ക​ണ്ടി​ട്ടും കേ​ട്ടി​ട്ടു​മി​ല്ലാ​ത്ത​വ​രും ലോ​ക​ത്തി​ന്‍റെ പ​ല​ഭാ​ഗ​ത്തു​ള്ള​വ​രും ന​മ്മ​ളെ സ്നേ​ഹി​ക്കു​ന്ന​തും ഈ ​പ്രഫ​ഷ​ൻ കാ​ര​ണ​മാ​ണെ​ന്നും അ​നു​ഷ്ക പ​റ‍​യു​ന്നു. അ​ഭി​ന​യ​രം​ഗ​ത്തെ​ത്തി​യ​തി​ന്‍റെ പ​തി​മൂ​ന്നാം വാ​ർ​ഷി​ക​മാ​ഘോ​ഷി​ക്കു​ക​യാ​ണ് ഇ​പ്പോ​ൾ അ​നു​ഷ്ക ഷെ​ട്ടി.

Related posts