സൗരവ് അഗർവാൾ ടാറ്റാ ഗ്രൂപ്പിന്‍റെ പുതിയ സിഎഫ്ഒ

agarval-cfoമും​ബൈ: ടാ​റ്റാ സ​ൺ​സ് ചീ​ഫ് ഫി​നാ​ൻ​ഷൽ ഓ​ഫീ​സ​ർ (സി​എ​ഫ്ഒ) ആ​യി ആ​ദി​ത്യ ബി​ർ​ള ഗ്രൂ​പ്പി​ലെ സൗ​ര​വ് അ​ഗ​ർ​വാ​ളി​നെ നി​യ​മി​ച്ചു. പു​തി​യ ചെ​യ​ർ​മാ​ൻ എ​ൻ.​ ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ ആ​ദ്യ​ത്തെ പ്ര​ധാ​ന നി​യ​മ​ന​മാ​ണി​ത്. ആ​ദി​ത്യ ബി​ർ​ള ഗ്രൂ​പ്പി​ൽ സ്ട്രാ​റ്റ​ജി ഹെ​ഡ് ത​സ്തി​ക​യി​ലാ​ണ് അ​ഗ​ർ​വാ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഐ​ഡി​യ-​വൊ​ഡാ​ഫോ​ൺ ല​യ​നം, ജേ​പീ ഗ്രൂ​പ്പി​ന്‍റെ സി​മ​ന്‍റ് യൂ​ണി​റ്റു​ക​ൾ ഏ​റ്റെ​ടു​ക്ക​ൽ എ​ന്നി​വ​യെ​ല്ലാം ന​യി​ച്ച​ത് അ​ഗ​ർ​വാ​ളാ​ണ്.

കോ​ൽ​ക്ക​ത്ത ഐ​ഐ​എ​മി​ൽ പ​ഠി​ച്ച ഈ 48​കാ​ര​ൻ നി​ക്ഷേ​പ ബാ​ങ്കിം​ഗ് രം​ഗ​ത്താ​ണു കൂ​ടു​ത​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള​ത്. ഡി​എ​സ്പി മെ​റി​ൽ ലി​ഞ്ച്, സ്റ്റാ​ൻ​ഡാ​ർ​ഡ് ചാ​ർ​ട്ടേ​ഡ് ബാ​ങ്ക് എ​ന്നി​വ​യി​ൽ ആ​ണു മു​ൻ​പ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്.മൂ​ല​ധ​ന​വി​പ​ണി​യ​ട​ക്കം നി​ര​വ​ധി സു​പ്ര​ധാ​ന മേ​ഖ​ല​ക​ളി​ൽ അ​നു​ഭ​വ​സ​ന്പ​ത്തു​ള്ള​യാ​ളാ​ണ് അ​ഗ​ർ​വാ​ൾ.

Related posts