നോക്കൂ…, പുതിയ നോക്കിയ!

tech_2017May09jsa1നോ​ക്കി​യ പേ​ര് കേ​ൾ​ക്കു​ന്പോ​ൾ ത​ന്നെ പ​ല​രു​ടെ​യും മ​ന​സ് പി​ന്നോ​ട്ട് സ​ഞ്ച​രി​ക്കാ​ൻ തു​ട​ങ്ങും. മൊ​ബൈ​ൽ​ഫോ​ൺ വ്യാപകമാകുന്ന സമയത്ത് നോ​ക്കി​യ​യ​ല്ലാ​തെ മ​റ്റൊ​രു ഒാ​പ്ഷ​നി​ല്ലാ​ത്ത കാ​ലം. ഇപ്പോൾ സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്ന പ​ല​രു​ടെ​യും ആ​ദ്യ ഫോ​ൺ പ​ഴ​യ നോ​ക്കി​യ ബ്രാ​ൻ​ഡ് ആ​യി​രി​ക്കും. നോ​ക്കി​യയു​ടെ ഇ​ന്പ​മു​ള്ള റിം​ഗ് ടോ​ണും, സ്നേ​ക് ഗെ​യി​മും ഇ​ഷ്ട​പ്പെ​ടാ​ത്ത ഏ​തു ഫോ​ൺ പ്രേ​മി​യാ​ണു​ള്ള​ത്‍? അ​ഞ്ച് വ​ർ​ഷം മു​ന്പുവ​രെ മൊ​ബൈ​ൽ ഫോ​ണ്‍ വി​പ​ണി​യെ നി​യ​ന്ത്രി​ച്ചി​രു​ന്ന നോ​ക്കി​യക്ക്, ആ​ൻ​ഡ്രോ​യ്ഡ് ഒാ​പ്പ​റേ​റ്റിം​ഗ് സി​സ്റ്റ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഫോ​ണു​ക​ൾ വി​പ​ണി പി​ടി​ച്ചെ​ടു​ത്ത​തോ​ടെ പ്ര​താ​പം ന​ഷ്ട​പ്പെ​ട്ടു. ഒ​രി​ക്ക​ൽ ന​ഷ്ട​പ്പെ​ട്ട സ്മാ​ർ​ട്ട്ഫോ​ണ്‍ വി​പ​ണി തി​രി​ച്ചു​പി​ടി​ക്കാ​ൻ തീ​രു​മാ​നി​ച്ചാ​ണ് നോ​ക്കി​യയു​ടെ തി​രി​ച്ചു​വ​ര​വ്. ആ​ൻ​ഡ്രോ​യ്ഡി​ന്‍റെ​യും ഗൂ​ഗി​ളി​ന്‍റെ​യും സ​ഹാ​യ​ങ്ങ​ളും നോ​ക്കി​യയു​ടെ തി​രി​ച്ചുവ​ര​വി​ന് പി​ന്നി​ലു​ണ്ട്. ഇ​ന്ത്യ​ൻ വി​പ​ണി​യി​ൽ മേ​യ്​ജൂ​ൺ മാ​സ​ങ്ങ​ളി​ൽ എ​ത്തു​ന്ന നോ​ക്കി​യയു​ടെ പു​തി​യ സ്മാ​ർ​ട്ട് ഫീ​ച്ച​ർ ഫോ​ണു​ക​ളെ പ​രി​ച​യ​പ്പെ​ടാം.

സ്നേ​ക് ഗെ​യി​മു​മാ​യി 3310

പ്രാ​യ​ഭേ​ദ​മെ​ന്യേ ഏ​വ​രും സ്നേ​ഹി​ച്ചി​രു​ന്ന ഗെ​യി​മാ​ണ് നോ​ക്കി​യ​യി​ലെ സ്നേ​ക്ക് ഗെ​യിം. ടെ​ന്പി​ൾ​റ​ണ്ണി​നും ആ​ങ്ക്രി ബേ​ർ​ഡ്സി​നും മു​ന്നേ ആ​രാ​ധ​ക​രെ ഉ​ണ്ടാ​ക്കി​യ ഗെ​യിം. തി​രി​ച്ചു​വ​ര​വി​ലും നോ​ക്കി​യ സ്നേ​ക് ഗെ​യി​മി​നെ ഉ​പേ​ക്ഷി​ച്ചി​ട്ടി​ല്ല. വി​പ​ണി​യി​ലെ​ത്തി​ക്കു​ന്ന പു​തി​യ ഫീ​ച്ച​ർ ഫോ​ണാ​യ നോ​ക്കി​യ 3310ൽ ​സ്നേ​ക് ഗെ​യിം പു​തി​യ രൂ​പ​ത്തി​ലു​ണ്ട്. ബാ​റ്റ​റി ലൈ​ഫി​ന്‍റെ കാ​ര്യ​ത്തി​ലും 3310 മു​ന്നി​ലാ​ണ്. 1200 എം​എ​എ​ച്ച് ബാ​റ്റ​റി ഒ​രു മാ​സ​ത്തെ സ്റ്റാ​ൻ​ഡ് ബൈ ​സ​മ​യ​വും 22 മ​ണി​ക്കൂ​ർ സം​സാ​ര സ​മ​യ​വും വാ​ഗ്ദാ​നം ചെ​യ്യു​ന്നു.

പ​ഴ​യ ഫോ​ണി​ലേ​തു​പോ​ലെ റി​മൂ​വ​ബി​ൾ ബാ​റ്റ​റി​യാ​ണ് പു​തി​യ 3310യി​ലും. 2.4 ഇ​ഞ്ച് ക്യു​വി​ജി​എ ആ​ണ് ഡി​സ്പ്ലേ. എ​ൽ​ഇ​ഡി ഫ്ളാ​ഷോ​ടു​കൂ​ടി​യ 2 മെ​ഗാ​പി​ക്സ​ൽ കാ​മ​റ​യും ഫോ​ണി​ലു​ണ്ട്. നോ​ക്കി​യ എ​സ് 30 പ്ല​സ് ആ​ണ് ഓ​പ്പ​റേ​റ്റി​ങ് സി​സ്റ്റം. 16 എം​ബി​യാ​ണ് ഇ​ന്‍റേ​ണ​ൽ സ്റ്റോ​റേ​ജ്. മൈ​ക്രോ എ​സ്ഡി കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് 32 ജി​ബി വ​രെ സ്റ്റോ​റേ​ജ് വ​ർ​ധി​പ്പി​ക്കാം. ആ​ക​ർ​ഷ​ക​മാ​യ ഡി​സൈ​നി​ലെ​ത്തു​ന്ന നോ​ക്കി​യ 3310 ആ​റു നി​റ​ങ്ങ​ളി​ൽ വി​പ​ണി​യി​ൽ ല​ഭ്യ​മാ​കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

ര​ണ്ട് ജി​എ​സ്എം മൈ​ക്രോ സിം ​ഫോ​ണി​ൽ ഉ​പ​യോ​ഗി​ക്കാം. വി​നോ​ദ​ത്തി​നാ​യി എ​ഫ്എം റേ​ഡി​യോ​യും ഫോ​ണി​ൽ ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടു​ണ്ട്. വി​ല എ​ക​ദേ​ശം 3899 രൂ​പ​യാ​യി​രി​ക്കു​മെ​ന്നാ​ണ് സൂ​ച​ന​ക​ൾ. 2000ലാ​ണ് ആ​ദ്യ​മാ​യി നോ​ക്കി​യ 3310 വി​പ​ണി​യി​ൽ എ​ത്തി​ച്ച​ത്.

4 ജി​യു​മാ​യി നോ​ക്കി​യ 3

സ്മാ​ർ​ട്ട് ഫോ​ൺ ഉ​പ​യോ​ക്താ​ക്ക​ളെ തൃ​പ്തി​പ്പെ​ടു​ത്തു​ന്ന വി​ധ​ത്തി​ലാ​ണ് നോ​ക്കി​യ 3യു​ടെ വ​ര​വ്. ആ​ൻ​ഡ്രോ​യ്ഡി​ന്‍റെ പു​തി​യ പ​തി​പ്പാ​യ നൂ​ഗ​യി​ലാ​ണ് നോ​ക്കി​യ 3 പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
അ​ഞ്ച് ഇ​ഞ്ച് ഡി​സ്പ്ലെ, ഡ്യു​വ​ൽ സിം, ​മീ​ഡി​യ ടെ​കി​ന്‍റെ 1.3ജി​ഗാ​ഹെ​ർട്സ് ക്വാ​ഡ്​കോ​ർ പ്രോ​സ​സ​ർ, എ​ട്ടു മെ​ഗാ​പി​ക്സ​ൽ സെ​ൽ​ഫി കാ​മ​റ, റി​യ​ർ കാ​മ​റ, 2 ജി​ബി റാം, 16 ​ജി​ബി സ്റ്റോ​റേ​ജ് (128 ജി​ബി വ​രെ വ​ർ​ധി​പ്പി​ക്കാം), 4ജി ​ക​ണ​ക്റ്റി​വി​റ്റി, 2650 എം​എ​എ​ച്ച് ബാ​റ്റ​റി എ​ന്നി​വ നോ​ക്കി​യ 3യി​ലെ പ്ര​ധാ​ന ഫീ​ച്ച​റു​ക​ളാ​ണ്. യു​എ​സ്ബി ഒടി​ജി സ​പ്പോ​ർ​ട്ടും അ​ഞ്ച് സെ​ൻ​സ​റു​ക​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.

പോ​ളി കാ​ർ​ബോ​നേ​റ്റ് ബോ​ഡി, അ​ലു​മി​നി​യം ഫ്രെ​യിം, ഡി​സ്പ്ലെ​യ്ക്ക് ഗോ​റി​ല്ലാ ഗ്ലാ​സ് സു​ര​ക്ഷ എ​ന്നി​വ​യും ശ്ര​ദ്ധേ​യ​മാ​ണ്. നാ​ലു നി​റ​ങ്ങ​ളി​ലാ​ണ് നോ​ക്കി​യ 3 അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. പ​രി​ധി​യി​ല്ലാ ക്ലൗ​ഡ് സ്റ്റോ​റേ​ജ് സേ​വ​ന​വും നോ​ക്കി​യ 3ക്ക് ​ല​ഭി​ക്കും. വി​ല ഏ​ക​ദേ​ശം 9,800 രൂ​പ.

ക​രു​ത്ത​ൻ ബോ​ഡി​യു​മാ​യി നോ​ക്കി​യ 5

നോ​ക്കി​യ 3യി​ൽ ചി​ല മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യാ​ണ് നോ​ക്കി​യ 5 അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഫിം​ഗ​ർ​പ്രി​ന്‍റ് സെ​ൻ​സ​റു​ള്ള ഹോം ​ബ​ട്ട​ണ്‍ ത​ന്നെ​യാ​ണ് നോ​ക്കി​യ 5ന്‍റെ പ്ര​ധാ​ന ഫീ​ച്ച​ർ. മെ​റ്റ​ൽ ബോ​ഡി​യി​ലാ​ണ് നോ​ക്കി​യ 5 ഡി​സൈ​ൻ ചെ​യ്തി​ട്ടു​ള്ള​ത്. 1.4 ജി​ഗാ​ഹെർട്സ് ക്വാ​ൽ​കോം സ്നാ​പ്ഡ്രാ​ഗ​ൻ 430 പ്രോ​സ​സ​ർ, 2 ജി​ബി റാം, 16 ​ജി​ബി സ്റ്റോ​റേ​ജ് (128 ജി​ബി വ​രെ വ​ർ​ധി​പ്പി​ക്കാം) 5.2 ഇ​ഞ്ച് ഐ​പി​എ​സ് എ​ൽ​സി​ഡി ഡി​സ്പ്ലെ ( 2.5ഡി ​ഗൊ​റി​ല്ല ഗ്ലാ​സ് സു​ര​ക്ഷ), 13 മെ​ഗാ​പി​ക്സ​ൽ കാ​മ​റ, എ​ട്ടു മെ​ഗാ​പി​ക്സ​ൽ സെ​ൽ​ഫി കാ​മ​റ, 3,000 എം​എ​എ​ച്ച് ബാ​റ്റ​റി, ഡ്യുവ​ൽ സിം ​എ​ന്നി​വ പ്ര​ധാ​ന ഫീ​ച്ച​റു​ക​ളാ​ണ്. പ​രി​ധി​യി​ല്ലാ ക്ലൗ​ഡ് സ്റ്റോ​റേ​ജ് സേ​വ​ന​വും നോ​ക്കി​യ ും നൽ​കി​യി​ട്ടു​ണ്ട്. നാ​ലു നി​റ​ങ്ങ​ളി​ൽ ല​ഭി​ക്കു​ന്ന നോ​ക്കി​യ 5 ന് ​ഏ​ക​ദേ​ശം 13,000 രൂ​പ​യാ​കു​മെ​ന്നാ​ണ് സൂ​ച​ന.

കി​ടി​ല​ൻ സൗ​ണ്ടു​മാ​യി നോ​ക്കി​യ 6

ഫിം​ഗ​ർ​പ്രി​ന്‍റ് സ്കാ​ന​റു​ള്ള യൂ​ണി​ബോ​ഡി മെ​റ്റ​ൽ ബോ​ഡി ആ​ണ് നോ​ക്കി​യ 6നു​ള്ള​ത്. നോ​ക്കി​യ 6ന്‍റെ സ്പെ​ഷ​ൽ എ​ഡി​ഷ​നാ​യ നോ​ക്കി​യ 6 ആ​ർ​ട്ട് ബ്ലാ​ക്കും വി​പ​ണി​യി​ലെ​ത്തു​ന്നു​ണ്ട്. ആ​ൻ​ഡ്രോ​യ്ഡ് 7.0 നൂ​ഗ ഓ​പ്പ​റേ​റ്റിം​ഗ് സി​സ്റ്റ​ത്തി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. 5.5 ഇ​ഞ്ച് ഫു​ൾ എ​ച്ച്ഡി 2.5 ഡി ​ഗോ​റി​ല്ല ഗ്ലാ​സ് ഡി​സ്പ്ലേ, 1.1 ജി​ഗാ​ഹെ​ർട്സ് ഒ​ക്‌​ടാ​കോ​ർ ക്വാ​ൽ​കോം സ്നാ​പ്ഡ്രാ​ഗ​ണ്‍ 430 പ്രോ​സ​സ​ർ, 3 ജി​ബി റാ​ം, 32 ജി​ബി ഇ​ന്‍റേ​ണ​ൽ മെ​മ്മ​റി​ എന്നിവയാണ് ഇ​തി​നു​ള്ള​ത്. നോ​ക്കി​യ 6 ആ​ർ​ട്ട് ബ്ലാ​ക്കി​ന് 4 ജി​ബി റാ​മും 64 ജി​ബി ഇ​ന്‍റേ​ണ​ൽ മെ​മ്മ​റി​യു​മാ​ണു​ള്ള​ത്. 3,000 എം​എ​എ​ച്ച് നോ​ണ്‍ റി​മൂ​വ​ബി​ൾ ബാ​റ്റ​റി ക​രു​ത്തു​മാ​യി എ​ത്തു​ന്ന ഫോ​ണി​ന് 16 മെ​ഗാ​പി​ക്സ​ൽ റി​യ​ർ കാ​മ​റ​യും ഡ്യു​വ​ൽ എ​ൽ​ഇ​ഡി ഫ്ളാ​ഷും എ​ട്ട് മെ​ഗാ​പി​ക്സ​ൽ സെ​ൽ​ഫി കാ​മ​റ​യു​മു​ണ്ട്. ഡ്യു​വ​ൽ ആം​പ്ലി​ഫ​യ​റോ​ടുകൂ​ടി​യ ഡോ​ൾ​ബി അറ്റ്മോസ് ഓ​ഡി​യോ സി​സ്റ്റ​മാ​ണ് നോ​ക്കി‌​യ 6ന്‍റെ ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത. 15,999 രൂ​പ​യ്ക്ക് വി​പ​ണി​യി​ൽ എ​ത്തു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

ഒ​രി​ട​വേ​ള​യ്ക്കു ശേ​ഷം നോ​ക്കി​യ പു​തി​യ ആ​ൻ​ഡ്രോ​യ്ഡ് ഫോ​ണു​ക​ളു​മാ​യി തി​രി​ച്ചു​വ​രു​ന്ന​ത് കാ​ത്തി​രി​ക്കു​ക​യാ​ണ് ഫോ​ണ്‍ പ്രേ​മി​ക​ൾ. ത​ങ്ങ​ളുടെ പ്ര​തീ​ക്ഷ​ക​ൾ നോ​ക്കി​യ ബ്രാ​ൻ​ഡ് അ​വ​കാ​ശ​മു​ള്ള എ​ച്ച്എം​ഡി ഗ്ലോ​ബ​ൽ തെ​റ്റി​ക്കി​ല്ലെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണി​വ​ർ. നോ​ക്കി​യ 7, 8,9, പി 1, ​ഡി​സി 1, സി 9, ​ഡി1​സി, സെ​ഡ് 2 പ്ല​സ്, ഇ 1 ​തു​ട​ങ്ങി​യ​വ നോ​ക്കി​യ​യി​ൽ നി​ന്നു പ്ര​തീ​ക്ഷി​ക്കു​ന്ന അ​ത്ഭു​ത​ങ്ങ​ളാ​ണ്.

പ​ഴ​യ നോ​ക്കി​യ ട്യൂ​ണു​ക​ൾ ബ​സി​ലും ബ​സ് സ്റ്റോ​പ്പു​ക​ളി​ലും വ​ഴി​ക​ളി​ലും മു​ഴ​ങ്ങി​ക്കേൾ​ക്കാ​ൻ അ​ധി​കം കാ​ത്തി​രി​ക്കേ​ണ്ടി​വ​രി​ല്ലെ​ന്ന് ക​രു​താം.

സോനു തോമസ്

Related posts