വാവിട്ട വാക്ക് കിട്ടില്ലെങ്കിലും വാട്സ്ആപ് വിട്ട സന്ദേശം ഇനി തിരികെ കിട്ടും!

tech_2017june10ha1മൗണ്ടൻവ്യൂ(കലിഫോർണിയ): വാ​വി​ട്ട വാ​ക്ക്, വാ​ട്സ്ആ​പ് വി​ട്ട മെ​സേ​ജ്, കൈ​വി​ട്ട ക​ല്ല് ഇ​വ​യൊ​ന്നും തി​രി​കെ​ കി​ട്ടി​ല്ലെ​ന്നാ​ണ​ല്ലോ ന്യൂജ​ന​റേ​ഷ​ൻ ചൊ​ല്ല്! എ​ന്നാ​ൽ ഇ​നി മു​ത​ൽ വാ​ട്സ്ആ​പ്പി​ൽ അ​യ​ച്ച സ​ന്ദേ​ശ​ങ്ങ​ൾ തി​രി​കെ പി​ടി​ക്കാ​ൻ ക​ഴി​യും.

വാ​ട്സ്ആ​പ്പി​ന്‍റെ 2.17.30+ എ​ന്ന പു​തി​യ വേ​ർ​ഷ​നി​ലാ​ണ് മെ​സേ​ജ് റീ​കോ​ളിം​ഗ് ഫീ​ച്ച​ർ ഉ​ൾ​ക്കൊ​ള്ളി​ച്ചി​രി​ക്കു​ന്ന​ത്. പ​രീ​ക്ഷ​ണ​മെ​ന്നോ​ണം ആ​പ്പി​ൾ ഫോ​ണു​ക​ളി​ലാ​വും ഈ ​സൗ​ക​ര്യം ആ​സ്വ​ദി​ക്കാ​നാ​വു​ക. മ​റ്റ് ഓ​പ്പ​റേ​റ്റിം​ഗ് സി​സ്റ്റ​ങ്ങ​ളി​ലും ഈ ​സം​വി​ധാ​നം ഉ​ട​നെ​ത്തു​മെ​ന്നാ​ണ് വി​വ​രം.

സ്വീ​ക​ർ​ത്താ​വ് സ​ന്ദേ​ശം കാ​ണു​ന്ന​തി​നു മു​ന്പാ​യി സ​ന്ദേ​ശം എ​ഡി​റ്റ് ചെ​യ്യാ​നും ഡി​ലീ​റ്റ് ചെ​യ്യാ​നു​മാ​ണ് ഇ​വ​യി​ൽ സം​വി​ധാ​ന​മു​ള്ള​ത്. കു​റ​ച്ച് നാ​ളു​ക​ൾ​ക്കു​മു​ൻ​പ് വാ​ട്സ്ആ​പ്പി​ന്‍റെ പു​തി​യ അ​പ്ഡേ​ഷ​ൻ ഇ​റ​ക്കി​യ​പ്പോ​ൾ പ​ടി​ക്കു​പു​റ​ത്തു​പോ​യ കോ​ണ്ടാക്ട് മെ​നു പു​തി​യ വേ​ർ​ഷ​നി​ലൂ​ടെ തി​രി​കെ​യെ​ത്തി​ക്കാ​നും അ​ധി​കൃ​ത​ർ ശ്ര​മി​ക്കു​ന്നു​ണ്ട്.

Related posts