വിവാഹ ജീവിതത്തിലെ രഹസ്യങ്ങള്‍ ഫേസ്ബു ക്കിലൂടെ പങ്കുവെച്ചത് പ്രകോപിപ്പിച്ചു, ടെക്കി ഭാര്യയെ കഴുത്തുഞെരിച്ച് കൊല പ്പെടുത്തി

sonaസോഷ്യല്‍മീഡിയയുടെ അമിത ഉപയോഗത്തിന് മറ്റൊരു ഇര കൂടി. പൂനയില്‍ നിന്നാണ് ഈ വാര്‍ത്ത. കുടുംബരഹസ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ഭാര്യയെ യുവാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ഇതിനുശേഷം ഇയാള്‍ സ്വന്തം വസതിയില്‍ തൂങ്ങിമരിക്കുകയും ചെയ്തു. പൂന സ്വദേശിയായ രാകേഷ് ഗാങൂര്‍ഡോയാണ് കടുംകൈ ചെയ്തത്. ഭാര്യ സൊനാലിയെ താന്‍ അതിരറ്റ് സ്‌നേഹിച്ചിരുന്നെന്നും എന്നാല്‍ അവരുടെ പ്രവര്‍ത്തി ബുദ്ധിമുട്ടുണ്ടാക്കിയെന്നും രാകേഷ് ആത്മഹത്യക്കുറിപ്പില്‍ പറയുന്നു. നാല് വര്‍ഷമായി വിവാഹിതരായിരുന്ന ദമ്പതികള്‍ക്ക് മക്കളില്ല. സോനാലിക്ക് 28 വയസുണ്ട്.

വിവാഹ ജീവിതത്തിലെ പല കാര്യങ്ങളും സോനാലി ഫേസ്ബുക്കിലൂടെ കൂട്ടുക്കാരുമായി പങ്കുവെച്ചത് തന്നെ പ്രകോപിച്ചതായി രാകേഷ് ആത്മഹത്യാകുറിപ്പില്‍ എഴുതിയിട്ടുണ്ടെന്ന് പോലീസിനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫോണ്‍ എടുക്കാതെ വന്നപ്പോള്‍ അന്വേഷിക്കാന്‍ ബുധനാഴ്ച്ച രാത്രി സോനാലിയുടെ വീട്ടിലെത്തിയ സഹോദരനാണ് ദമ്പതികളുടെ മൃതദേഹങ്ങള്‍ ആദ്യം കണ്ടത്.

അപ്പാര്‍ട്ട്‌മെന്റ് അകത്ത് നിന്നും പൂട്ടിയ നിലയില്‍ ആയതിനാല്‍ പോലിസിനെ വിളിച്ച് വിവരമറിയിച്ചു. പോലീസ് എത്തി കതക് പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്. എംബിഎ ബിരുദധാരിയാണ് രാകേഷ്. സ്വന്തം കമ്പനി തുടങ്ങുന്നതിനായി െ്രെപവറ്റ് കമ്പനിയിലെ ജോലി രാകേഷ് കുറച്ചുദിവസം മുമ്പ് രാജിവെച്ചിരുന്നു. കമ്പ്യൂട്ടര്‍ എഞ്ചിനീയറാണ് സോനാലി.

Related posts