ച​ന്തേ​ര​യി​ൽ മു​സ്‌ലിം ലീ​ഗ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ഓ​ഫീ​സി​ന് തീ​യി​ട്ടു

tee

പി​ലി​ക്കോ​ട്: മു​സ്‌ലിം ലീ​ഗ് പി​ലി​ക്കോ​ട് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ഓ​ഫീ​സി​ന് തീ​യി​ട്ടു. ച​ന്തേ​ര​യി​ലെ സി​എ​ച്ച് മു​ഹ​മ്മ​ദ് കോ​യ സ്മാ​ര​ക മ​ന്ദി​ര​ത്തി​ന് നേ​രെ​യാ​ണ് അ​ക്ര​മം. ഓ​ഫീ​സി​ന​ക​ത്തെ മു​ഴു​വ​ൻ ഫ​ർ​ണി​ച്ച​റു​ക​ളും കാ​രം​സ് ബോ​ർ​ഡും ക​ത്തി ചാ​ന്പ​ലാ​യി. കെ​ട്ടി​ട​ത്തി​ന്‍റെ ചു​വ​രു​ക​ളും വി​ണ്ടു​കീ​റി​യി​ട്ടു​ണ്ട്. മു​ൻ വ​ശ​ത്തെ ജ​ന​ൽ കു​ത്തി​തു​റ​ന്നു പെ​ട്രോ​ൾ ഒ​ഴി​ച്ചു തീ​യി​ട്ട​താ​ണെ​ന്നാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത്.

ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് ഓ​ഫീ​സി​ലേ​ക്ക് എ​ത്തി​യ മു​സ്‌ലിം ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ സം​ഭ​വം അ​റി​യു​ന്ന​ത്. 1987ൽ ​മു​സ്‌ലീം ലീ​ഗ് മു​ൻ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പാ​ണ​ക്കാ​ട് മു​ഹ​മ്മ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്ത ഓ​ഫീ​സ് ഇ​ത് നാ​ലാം ത​വ​ണ​യാ​ണ് അ​ക്ര​മി​ക്ക​പ്പെ​ടു​ന്ന​തെ​ന്ന് മു​സ്‌ലീം ലീ​ഗ് പി​ലി​ക്കോ​ട് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ഇ​തി​ന് മു​ന്പ് വാ​തി​ലു​ക​ളും ജ​ന​ലു​ക​ളും ക​ത്തി​ക്കു​ക​യും പി​ന്നീ​ട് ജ​ന​ൽ ചി​ല്ലു​ക​ൾ ത​ക​ർ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

പെ​യി​ന്‍റ​ടി​ച്ചു ന​വീ​ക​രി​ച്ച ലീ​ഗ് ഓ​ഫീ​സ് ഒ​ടു​വി​ൽ ക​രി ഓ​യി​ൽ ഒ​ഴി​ച്ചും വി​കൃ​ത​മാ​ക്കി​യി​രു​ന്ന​താ​യും മു​സ്‌ലീം ലീ​ഗ് പി​ലി​ക്കോ​ട് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എം.​ടി.​പി. സു​ലൈ​മാ​ൻ ഹാ​ജി ച​ന്തേ​ര പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​ഞ്ഞു. നീ​ലേ​ശ്വ​രം സി​ഐ വി. ​ഉ​ണ്ണി​കൃ​ഷ്​ണ​ൻ സ്ഥ​ല​ത്തെ​ത്തി. ച​ന്തേ​ര പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഓ​ഫീ​സ് തീ​വ​ച്ചു ന​ശി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ. രാ​ജേ​ന്ദ്ര​ൻ, മു​സ്‌ലീം ലീ​ഗ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​എം. ഷം​സു​ദ്ദീ​ൻ ഹാ​ജി എ​ന്നി​വ​ർ പ്ര​തി​ഷേ​ധി​ച്ചു. കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts