നേരത്തെ സെറ്റിലെത്തുമെങ്കിലും ഷൂട്ടിംഗിനായി എത്തുന്നത് മണിക്കൂറുകള്‍ കഴിഞ്ഞ്! എത്ര പരാതി പറഞ്ഞാലും മാറ്റാനും ശ്രമിക്കാറില്ല; കീര്‍ത്തി സുരേഷിനെതിരെ ഗുരുതര ആരോപണങ്ങളുമായി തെലുങ്ക് മാധ്യമങ്ങള്‍

തെന്നിന്ത്യന്‍ സിനിമാമേഖലയില്‍ ശക്തമായ താരാധിപത്യമുറപ്പിച്ചുകൊണ്ടിരിക്കുന്ന നടിയാണ് കീര്‍ത്തി സുരേഷ്. താരപുത്രി കൂടിയായ കീര്‍ത്തി സുരേഷിന് തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലായി ധാരാളം ആരാധകരുമുണ്ട്. വിവാദങ്ങളും കുറവായിരുന്നു ഇതുവരെ. എന്നാല്‍ അടുത്തിടെ കീര്‍ത്തി സുരേഷിനെതിരെ വളരെ ഗൗരവതരമായ ചില ആരോപണങ്ങളാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.

നടിയുടെ കൃത്യനിഷ്ഠയില്ലായ്മയാണ് ചര്‍ച്ചയായിരിക്കുന്നത്. ഷൂട്ടിംഗ് സെറ്റില്‍ മേക്കപ്പിനായി നടി കൂടുതല്‍ സമയം ചെലവഴിക്കുന്നുവെന്നതാണ് പരാതി. വളരെ നേരത്തെ സെറ്റില്‍ എത്തുന്ന നടി മണിക്കൂറുകള്‍ക്ക് ശേഷമാണ് മേക്കപ്പ് ചെയ്തു വരുന്നത്. സെറ്റില്‍ ഉള്ള നിര്‍മാതാക്കളും സംവിധായകരും ഒരുപോലെ കുറ്റപ്പെടുത്തുന്ന ഒരു കാര്യമാണ് ഇത്. തെലുങ്ക് മാധ്യമങ്ങളിലാണ് ഇത് സംബന്ധിച്ച വാര്‍ത്ത വന്നിരിക്കുന്നത്.

ഈ അടുത്ത് ഒരു സിനിമയില്‍ ഒമ്പത് മണിക്ക് സെറ്റില്‍ വന്ന കീര്‍ത്തി മേക്കപ്പ് കഴിഞ്ഞു കാരവനില്‍ നിന്ന് ഇറങ്ങാന്‍ 11 മണി ആയെന്നും വാര്‍ത്തയില്‍ പറയുന്നു. എത്ര പരാതി പറഞ്ഞാലും കീര്‍ത്തി അത് മാറ്റാന്‍ ശ്രമിക്കാറില്ലെന്നും ഇതുമൂലം മറ്റുള്ളവരെല്ലാം ബുദ്ധിമുട്ടുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുമൂലം വളരെയധികം സമയം സെറ്റിലെ എല്ലാവര്‍ക്കും നഷ്ടപ്പെടുകയാണെന്നും ഷൂട്ടിംഗ് ദിവസങ്ങള്‍ കൂടുകയാണെന്നും പലരും പരാതിപ്പെടുന്നതായും റിപ്പോര്‍ട്ടിലുണ്ട്.

 

Related posts