Set us Home Page

ഇളനീർ – പ്രകൃതിയൊരുക്കിയ കൂൾഡ്രിംഗ്

കൃ​ത്രി​മ നി​റ​ങ്ങ​ളി​ല്ല. കൃ​ത്രി​മ പ​ഞ്ച​സാ​ര​യി​ല്ല. രാ​സ​മാ​ലി​ന്യ​ങ്ങ​ളി​ല്ല. പ്ര​കൃ​തിയൊരുക്കിയ ആ​രോ​ഗ്യ​പാ​നീ​യ​മാ​ണ് ക​രി​ക്കി​ൻ​വെ​ള​ളം.

ഇ​ള​നീ​രിൽ(കരിക്കിൻവെള്ളം) പ​ഞ്ച​സാ​ര​യും സോ​ഡി​യ​വും കു​റ​വ്. എ​ന്നാ​ൽ പൊട്ടാ​സ്യ​വും കാ​ൽ​സ്യ​വും ധാ​രാ​ളം. ആ​രോ​ഗ്യ​പാ​നീ​യം. ഉൗ​ർ​ജ​ദാ​യ​കം. ഏ​തു പ്രാ​യ​ത്തി​ലു​ള​ള​വ​ർ​ക്കും ക​ഴി​ക്കാം. കൊ​ള​സ്ട്രോ​ളും കൊ​ഴു​പ്പു​മി​ല്ല. നി​ർ​ജ​ലീ​ക​ര​ണം ത​ട​യു​ന്ന​തി​നാ​ൽ വ​യ​റി​ള​ക്കം, പ​നി എ​ന്നി​വ മൂ​ലം ക്ഷീ​ണം അ​നു​ഭ​വ​പ്പെ​ടു​ന്ന​വ​ർ​ക്ക് ഉ​ത്ത​മ​പാ​നീ​യം.

ശ​രീ​ര​ത്തി​ൽ ജ​ലാം​ശം കൂട്ടുന്നു. അ​തി​ല​ട​ങ്ങി​യ ഇ​ല​ക്ട്രോ​ളൈ​റ്റു​ക​ൾ ക്ഷീ​ണ​മ​ക​റ്റു​ന്നു. ആ​രോ​ഗ്യ​ജീ​വി​ത​ത്തി​ന് ഒ​ഴി​ച്ചു​കൂ​ടാ​നാ​കാ​ത്ത പൊട്ടാ​സ്യം, മ​ഗ്നീ​ഷ്യം, കാ​ൽ​സ്യം, സോ​ഡി​യം, ഫോ​സ്ഫ​റ​സ് തു​ട​ങ്ങി​യ പോ​ഷ​ക​ങ്ങ​ളും ഇ​ള​നീ​രി​ലു​ണ്ട്. ഇ​ള​നീ​രി​ലു​ള​ള ഇ​ല​ക്ട്രോ​ളൈ​റ്റു​ക​ൾ നാ​ഡി​വ്യ​വ​സ്ഥ​യു​ടെ​യും ത​ല​ച്ചോ​റിന്‍റെയും ആ​രോ​ഗ്യ​ത്തി​നും സ​ഹാ​യ​കം.

പൊട്ടാ​സ്യം സന്പന്നം…

ഒ​രു ക​പ്പ് ഇ​ള​നീ​രി​ൽ ഏ​ക​ദേ​ശം 295 മി​ല്ലി​ഗ്രാം പൊട്ടാ​സ്യ​മു​ണ്ട്. ഒ​രു ഏ​ത്ത​പ്പ​ഴ​ത്തി​ലു​ള​ള​തി​ലും കൂ​ടു​ത​ലാ​ണി​ത്. പേ​ശി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം, ഹൃ​ദ​യ​മി​ടി​പ്പിന്‍റെ തോ​ത് എ​ന്നി​വ നി​യ​ന്ത്രി​ക്കു​ന്ന​തി​ൽ പൊാ​സ്യ​ത്തി​നു നി​ർ​ണാ​യ​ക​പ​ങ്കു​ണ്ട്. പേ​ശി​ക​ളു​ടെ വ​ലി​യ​ൽ- muscle cramps- ത​ട​യു​ന്ന​തി​നും പൊട്ടാ​സ്യം സ​ഹാ​യ​കം.

വൃ​ക്ക​യി​ലെ ക​ല്ലു​ക​ൾ അ​ലി​യി​ച്ചു​ക​ള​യു​ന്ന​തി​നു പൊട്ടാ​സ്യ​ത്തിന്‍റെ ആ​ൽ​ക്ക​ലൈ​ൻ സ്വ​ഭാ​വം സ​ഹാ​യകം. ഇ​ള​നീ​ർ ശീ​ല​മാ​ക്കു​ന്ന​ത് മൂ​ത്രാ​ശ​യ​വ്യ​വ​സ്ഥ​യു​ടെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും സ​ഹാ​യ​കം. ഇ​ള​നീ​രി​നു ഡൈ​യൂ​റി​റ്റി​ക് സ്വ​ഭാ​വ​മു​ള​ള​തി​നാ​ൽ മൂ​ത്ര​വി​സ​ർ​ജ​നം ത്വ​രി​ത​പ്പെ​ടു​ത്തു​ന്നു.

ചെ​റു​പ്പം നി​ല​നി​ർ​ത്തുന്നതിന്..,.

ഇ​ള​നീ​രി​ലു​ള​ള സൈറ്റോകിനിൻസ് എ​ന്ന ഹോ​ർ​മോ​ണ്‍ ശ​രീ​ര​കോ​ശ​ങ്ങ​ളു​ടെ നാ​ശം ത​ട​യു​ന്നു. അ​വ​യു​ടെ ചെ​റു​പ്പം നി​ല​നി​ർ​ത്തു​ന്നു. ഇ​ള​നീ​രി​ൽ അ​ട​ങ്ങി​യ സൈറ്റോകൈൻസ്, ല്യൂറിക് ആസിഡ് എ​ന്നീ പോ​ഷ​ക​ങ്ങ​ൾ ച​ർ​മ​കോ​ശ​ങ്ങ​ളു​ടെ വ​ള​ർ​ച്ച, ആ​രോ​ഗ്യം എ​ന്നി​വ​യ്ക്കു സ​ഹാ​യ​കം. വേ​ന​ൽ​ക്കാ​ല​ത്തും മ​ഞ്ഞു​കാ​ല​ത്തും ച​ർ​മ​ത്തി​ൽ പു​രട്ടാം; ഈ​ർ​പ്പം നി​ല​നി​ർ​ത്തു​ന്ന​തി​നു സ​ഹാ​യ​കം. ച​ർ​മ​ത്തിന്‍റെ തി​ള​ക്ക​വും മൃ​ദു​ല​ത​യും കൂട്ടുന്നു. ച​ർ​മ​ത്തിന്‍റെ ഓ​യ്‌ലി (​എ​ണ്ണ​മ​യ​മു​ള​ള) സ്വ​ഭാ​വം കു​റ​യ്ക്കു​ന്ന​തി​നും സ​ഹാ​യ​കം.

ച​ർ​മ​കോ​ശ​ങ്ങ​ൾ​ക്കു മ​തി​യാ​യ തോ​തി​ൽ ഓ​ക്സി​ജ​ൻ കിട്ടാ​തെ​യാ​കു​ന്പോ​ഴാ​ണ് അ​വ​യി​ൽ മാ​ലി​ന്യ​ങ്ങ​ൾ അ​ടി​ഞ്ഞു​കൂ​ടു​ന്ന​ത്.

ര​ക്ത​ത്തി​ലെ ഹീ​മോ​ഗ്ലോ​ബി​നാ​ണ് എ​ല്ലാ ച​ർ​മ​കോ​ശ​ങ്ങ​ളി​ലും ഓ​ക്സി​ജ​ൻ എ​ത്തി​ക്കു​ന്ന​ത്. ര​ക്ത​സ​ഞ്ചാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് ഇ​ള​നീ​ർ സ​ഹാ​യ​കം. ര​ക്ത​സ​ഞ്ചാ​രം മെ​ച്ച​പ്പെ​ടു​ന്പോ​ൾ എ​ല്ലാ ച​ർ​മ​കോ​ശ​ങ്ങ​ളി​ലും മ​തി​യാ​യ തോ​തി​ൽ ഓ​ക്സി​ജ​ൻ ല​ഭ്യ​മാ​കു​ന്നു; ച​ർ​മാ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ന്നു.

ഇ​ള​നീ​രി​ലെ സൈറ്റോകൈൻസ് ച​ർ​മ​ത്തിന്‍റെ സ്വ​ഭാ​വി​ക സൗ​ന്ദ​ര്യം നി​ല​നി​ർ​ത്തു​ന്നു. പ്രാ​യം, അ​ന്ത​രീ​ക്ഷ​മ​ലി​നീ​ക​ര​ണം എ​ന്നി​വ​യെ അ​തി​ജീ​വി​ച്ച് ച​ർ​മ​ത്തി​നു സ്വാ​ഭാ​വി​ക തി​ള​ക്ക​വും ആ​രോ​ഗ്യ​വും നി​ല​നി​ർ​ത്താ​നാ​കു​ന്നു. അ​തി​നാ​ൽ പ​തി​വാ​യി ഇ​ള​നീ​ർ കു​ടി​ക്കു​ന്ന​തു സൗ​ന്ദ​ര്യസം​ര​ക്ഷ​ണ​ത്തി​ന് ഉ​ത്ത​മം.

അണുബാധ തടയുന്നു

ഇ​ള​നീ​രി​ന് ഫം​ഗ​സ്, വൈ​റ​സ്, ബാ​ക്ടീ​രി​യ എ​ന്നി​വ​യ്ക്കെ​തി​രേ പോ​രാ​ടാ​നു​ള​ള ക​ഴി​വു​ണ്ട്. ച​ർ​മ​ത്തെ വി​വി​ധ​ത​രം അ​ണു​ബാ​ധ​ക​ളി​ൽ നി​ന്ന് ഒ​രു പ​രി​ധി​വ​രെ സം​ര​ക്ഷി​ക്കു​ന്നു. അ​തി​നാ​ൽ ച​ർ​മ​ത്തി​ൽ നേ​രിട്ടു പു​രട്ടാം. കു​ളി​ക്കാ​നു​ള​ള വെ​ള​ള​ത്തി​ൽ ചേ​ർ​ക്കാം.

ഇ​ള​നീ​രി​ലെ പോ​ഷ​ക​ങ്ങ​ൾ

ഫോ​ളി​ക്കാ​സി​ഡ്, ഫോ​സ്ഫേ​റ്റെ​യ്സ്, കാ​റ്റ​ലെ​യ്സ്, ഡി​ഹൈ​ഡ്രോ​ജെ​നേ​സ്, ഡ​യാ​റ്റെ​യ്സ് തു​ട​ങ്ങി​യ ബ​യോ ആ​ക്ടീ​വ് എ​ൻ​സൈ​മു​ക​ൾ, വി​റ്റാ​മി​നു​ക​ൾ, ഫൈ​റ്റോ​ന്യൂ​ട്രി​യ​ൻ​റു​ക​ൾ, ആന്‍റി ഓ​ക്സി​ഡ​ൻ​റു​ക​ൾ എ​ന്നി​വ ഇ​ള​നീ​രി​ൽ ഇ​ഷ്ടം​പോ​ലെ. ഇ​ള​നീ​രി​ലെ എ​ൻ​സൈ​മു​ക​ൾ ദ​ഹ​നം വേ​ഗ​ത്തി​ലാ​ക്കു​ന്നു.

പ​ഞ്ച​സാ​ര​യു​ടെ​യും ഇ​ല​ക്ട്രോ​ളൈ​റ്റു​ക​ളു​ടെ​യും രൂ​പ​ത്തി​ലു​ള​ള എ​ളു​പ്പ​ത്തി​ൽ ദ​ഹി​ക്കു​ന്ന കാ​ർ​ബോ​ഹൈ​ഡ്രേ​റ്റാ​ണ് ഇ​ള​നീ​രി​ലു​ള​ള​ത്. ഓ​റ​ഞ്ചി​ലു​ള​ള​തി​ലു​മ​ധി​കം കാ​ൽ​സ്യം, സി​ങ്ക്, മാം​ഗ​നീ​സ് എ​ന്നി​വ ഇ​ള​നീ​രി​ലു​ണ്ട്. വി​റ്റാ​മി​ൻ ബി​യും ധാ​രാ​ളം.

ഹൃ​ദ​യാ​രോ​ഗ്യ​ത്തി​ന്

ഇ​ള​നീ​രി​ലു​ള​ള പൊട്ടാ​സ്യ​വും മ​ഗ്നീ​ഷ്യ​വും ഹൃ​ദ​യ​ത്തി​നു സം​ര​ക്ഷ​ണം ന​ല്കു​ന്നു. ഹൃ​ദ​യാ​ഘാ​തം, സ്ട്രോ​ക്ക് എ​ന്നി​വ​യ്ക്കു​ള​ള സാ​ധ്യ​ത കു​റ​യ്ക്കു​ന്നു. ഉ​യ​ർ​ന്ന​ര​ക്ത​സമ്മ​ർ​ദം(​ബി​പി) കു​റ​യ്ക്കു​ന്ന​തി​നു സ​ഹാ​യ​കം. ര​ക്ത​സ​ഞ്ചാ​രം സു​ഗ​മ​മാ​ക്കു​ന്നു.

ര​ക്ത​ക്കു​ഴ​ലു​ക​ളി​ൽ കൊ​ഴു​പ്പ് അ​ടി​ഞ്ഞു​കൂ​ടി പ്ലേ​ക് രൂ​പ​പ്പെ​ടു​ന്ന​തു ത​ട​യു​ന്നു. ര​ക്ത​സ​ഞ്ചാ​രം സു​ഗ​മ​മാ​ക്കു​ന്നു. ആ​ർീ​രി​യോ​സ്ളീ​റോ​സി​സ് സാ​ധ്യ​ത കു​റ​യ്ക്കു​ന്നു. ന​ല്ല കൊ​ള​സ്ട്രോ​ൾ (എ​ച്ച്ഡി​എ​ൽ) കൂട്ടുന്നു. പ്ര​മേ​ഹം നി​യ​ന്ത്രി​ത​മാ​ക്കു​ന്നു.

അ​മി​ത​ഭാ​രം കു​റ​യ്ക്കു​ന്ന​തി​ന്

പ്ര​ഭാ​ത​ങ്ങ​ളി​ൽ പ​തി​വാ​യി ഇ​ള​നീ​ർ കു​ടി​ക്കു​ന്ന​ത് അ​മി​ത​ഭാ​രം കു​റ​യ്ക്കു​ന്ന​തി​നു സ​ഹാ​യ​കം. നെ​ഞ്ചെ​രി​ച്ചി​ൽ, മ​ല​ബ​ന്ധം എ​ന്നി​വ കു​റ​യ്ക്കു​ന്ന​തി​നും ഗു​ണ​പ്ര​ദം. ഇ​ള​നീ​രി​ൽ കാ​ൽ​സ്യം ധാ​രാ​ള​മു​ണ്ട്. ഇ​ത് എ​ല്ലു​ക​ളു​ടെ​യും പേ​ശി​ക​ളു​ടെ​യും കോ​ശ​സ​മൂ​ഹ​ങ്ങ​ളു​ടെ​യും ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു സ​ഹാ​യ​കം

ആന്‍റിഓക്സിഡന്‍റുകൾ ധാരാളം

ഇ​ള​നീ​രി​ലെ മിക്ക പോ​ഷ​ക​ങ്ങ​ളും ആന്‍റി ഓ​ക്സി​ഡ​ൻ​റു​ക​ളാ​ണ്. ഇ​വ കാ​ൻ​സ​ർ​സാ​ധ്യ​ത കു​റ​യ്ക്കു​ന്നു. ച​ർ​മ​ത്തി​നു നാ​ശ​മു​ണ്ടാ​ക്കു​ന്ന ഫ്രീ ​റാ​ഡി​ക്ക​ലു​ക​ളെ നീ​ക്കു​ന്നു.​രോ​ഗ​പ്ര​തി​രോ​ധ​ശ​ക്തി മെ​ച്ച​പ്പെ​ടു​ത്തു​ന്നു. വി​വി​ധ​ത​രം സ്ട്ര​സു​ക​ളു​ടെ(​മാ​ന​സി​ക​സ​മ്മർ​ദം) ഫ​ല​മാ​യും ച​ർ​മ​കോ​ശ​ങ്ങ​ളി​ൽ ഫ്രീ ​റാ​ഡി​ക്ക​ലു​ക​ൾ ഉ​ണ്ടാ​കു​ന്നു. വൈ​കാ​രി​ക​സ​മ്മർ​ദം നേ​രി​ടു​ന്പോ​ൾ ച​ർ​മ​ത്തി​ലേ​ക്കു​ള​ള ര​ക്ത​സ​ഞ്ചാ​രം കു​റ​യു​ന്നു.

മാ​ലി​ന്യ​ങ്ങ​ൾ അ​ടി​ഞ്ഞു​കൂ​ടു​ന്നു. ഇ​ള​നി​രി​ലെ ആ​ന്‍റി ഓ​ക്സി​ഡ​ൻ​റു​ക​ൾ​ക്ക് ഇ​ത്ത​രം ഫ്രീ ​റാ​ഡി​ക്ക​ലു​ക​ളെ നീ​ക്കാ​നു​ള​ള ശേ​ഷി​യു​ണ്ട്. ആ​ൻ​റി ഓ​ക്സി​ഡ​ൻ​റു​ക​ൾ കൈ​കാ​ലു​ക​ളി​ൽ നീ​രു​ണ്ടാ​കു​ന്ന​തു ത​ട​യു​ന്നു. ശ​രീ​ര​ത്തി​ൽ നി​ന്നു വി​ഷ​മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കു​ന്ന​തി​നും സ​ഹാ​യ​കം. ആ​ൻ​റി ബ​യോട്ടിക്, സ​ൾ​ഫ മ​രു​ന്നു​ക​ളു​ടെ വി​ഷ​സ്വ​ഭാ​വം ത​ര​ണം ചെ​യ്യു​ന്ന​തി​നും സ​ഹാ​യ​കം. രോ​ഗ​ങ്ങ​ൾ​ക്കു ചി​കി​ത്സ തേ​ടു​ന്ന​വ​ർ ഇ​ള​നീ​ർ ശീ​ല​മാ​ക്കു​ന്ന​ത് ഉ​ത്ത​മം. ക​രി​ക്കി​ൻ​വെ​ള​ള​ത്തി​ലു​ള​ള വി​റ്റാ​മി​ൻ ബി​യു​ടെ വ​ക​ഭേ​ദ​ങ്ങ​ളാ​യ റൈബോഫ്ലാവിൻ, ത‍യമിൻ, പാന്‍റോതെനിക് ആസിഡ് എ​ന്നി​വ മാ​ന​സി​ക സ​ർ​ദം, അ​മി​ത​മാ​യ ഉ​ത്ക​ണ്ഠ, ഡി​പ്ര​ഷ​ൻ എ​ന്നി​വ കു​റ​യ്ക്കു​ന്ന​തി​നു ഫ​ല​പ്ര​ദം.

പ​തി​വാ​യി ഇ​ള​നീ​ർ കു​ടി​ക്കു​ന്ന​ത് ഗ​ർ​ഭി​ണി​ക​ളു​ടെ​യും ഗ​ർ​ഭ​സ്ഥ​ശി​ശു​വിന്‍റെയും ആ​രോ​ഗ്യ​ത്തി​നു സ​ഹാ​യ​കം. അ​ത് അ​ണു​ബാ​ധ​ക​ളി​ൽ നി​ന്നു സം​ര​ക്ഷ​ണം ന​ല്കു​ന്നു. ഗ​ർ​ഭി​ണി​ക​ളു​ടെ നെ​ഞ്ചെ​രി​ച്ചി​ലും അ​സി​ഡി​റ്റി​യും കു​റ​യ്ക്കു​ന്ന​തി​നു​ സഹായകം.

മുടിയുടെ ആരോഗ്യത്തിന്

മു​ടി​യു​ടെ ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​നും ഇ​ള​നീ​ർ ഗു​ണ​പ്ര​ദം. മു​ടി​കൊ​ഴി​ച്ചി​ൽ കു​റ​യ്ക്കു​ന്നു. മു​ടി പൊട്ടുന്ന​തു ത​ട​യു​ന്നു. ത​ല​യോട്ടി​യു​ടെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്നു. മു​ടി​വ​ള​ർ​ച്ച മെ​ച്ച​പ്പെ​ടു​ത്തു​ന്നു. ഇ​ള​നീ​രി​ലു​ള​ള വി​റ്റാ​മി​ൻ കെ, ​ഇ​രു​ന്പ് എ​ന്നീ പോ​ഷ​ക​ങ്ങ​ൾ മു​ടി​യു​ടെ തി​ള​ക്ക​വും മൃ​ദു​ല​ത​യും മെ​ച്ച​പ്പെ​ടു​ത്തു​ന്നു.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/
നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിൽ രേഖപ്പെടുത്താൻ മംഗ്ലീഷിൽ ടൈപ് ചെയ്തു താഴെക്കാണുന്ന കമെന്റ് ബോക്സിൽ പേസ്റ്റ് ചെയ്യുക

LATEST NEWS