ഡിജിറ്റൽ പണമിടപാടുകൾക്കായി “ഗൂഗിൾ ടെസ്’ ആപ് പുറത്തിറക്കി

ന്യൂ​ഡ​ൽ​ഹി: ഇന്‍റർനെറ്റ് സെ​ർ​ച്ച് എ​ൻ​ജി​ൻ ഭീ​മ​ൻ ഗൂ​ഗി​ൾ ഡി​ജി​റ്റ​ൽ പ​ണ​മി​ട​പാ​ടു​ക​ൾ​ക്ക് വേ​ണ്ടി​യു​ള്ള യൂ​ണി​ഫൈ​ഡ് പേ​മെ​ന്‍റ​സ് ഇ​ന്‍റ​ർ​ഫേ​സ്(​യു​പി​ഐ) ആ​പ്ലി​ക്കേ​ഷ​നാ​യ “ഗൂ​ഗി​ള്‍ ടെ​സ്’ (Google Tez)പു​റ​ത്തി​റ​ക്കി. ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കേ​ന്ദ്ര​ധ​ന​മ​ന്ത്രി അ​രു​ൺ ജ​യ്റ്റ്‌​ലി​യാ​ണ് ആ​പ്പ് അ​വ​ത​രി​പ്പി​ച്ച​ത്. രാ​ജ്യ​ത്ത് ഡി​ജി​റ്റ​ൽ പ​ണ​മി​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ലി​യ മാ​റ്റ​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​ൻ ടെ​സ് ആ​പ്പി​നാ​കു​മെ​ന്ന് ജ​യ്റ്റ്ലി പ​റ​ഞ്ഞു.

യൂ​ണി​ഫൈ​ഡ് പേ​മെ​ന്‍റ് ഇ​ന്‍റ​ർ​ഫേ​സി​ല്‍ (യു​പി​ഐ) അ​ധി​ഷ്ടി​ത​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ആ​പ്ലി​ക്കേ​ഷ​നാ​ണ് ടെ​സ്. വ്യ​ക്തി​ഗ​ത​വി​വ​ര​ങ്ങ​ൾ ന​ൽ​കാ​തെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ നി​ന്ന് നേ​രി​ട്ടു പ​ണ​മി​ട​പാ​ട് ന​ട​ത്താ​ൻ ഉ​പ​ഭോ​ക്താ​ക്ക​ളെ ടെ​സ് സ​ഹാ​യി​ക്കും. ഓ​ൺ​ലൈ​ൻ, ഓ​ഫ്‌​ലൈ​ൻ പ​ണ​മി​ട​പാ​ട് ആ​പ്പി​ൽ ന​ട​ത്താം. ആ​ൻ​ഡ്രോ​യി​ഡ്, ഐ​ഒ​എ​സ് പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ ഗൂ​ഗി​ൾ ടെ​സ് ല​ഭ്യ​മാ​കും. ഇം​ഗ്ലീ​ഷ്, ഹി​ന്ദി, ബം​ഗാ​ളി, ഗു​ജ​റാ​ത്തി, ക​ന്ന​ട, മ​റാ​ത്തി, ത​മി​ഴ്, തെ​ലു​ങ്കു ഭാ​ഷ​ക​ളി​ൽ ആ​പ് ല​ഭ്യ​മാ​ണ്.

സ്മാ​ര്‍​ട്‌​ഫോ​ണു​ക​ള്‍ വ​ഴി പ​ണ​മി​ട​പാ​ടു​ക​ള്‍ സാ​ധ്യ​മാ​ക്കു​ന്ന​തി​ന് നാ​ഷ​ണ​ല്‍ പേ​മെ​ന്‍റ്സ് കോ​ര്‍​പ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ അ​വ​ത​രി​പ്പി​ച്ച സം​വി​ധാ​ന​മാ​ണ് യു​പി​ഐ. രാ​ജ്യ​ത്തെ പ്ര​മു​ഖ ബാ​ങ്കു​ക​ളും യു​പി​ഐ ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ല്‍ മെ​സെ​ജിം​ഗ് ആ​പ്പു​ക​ളാ​യ ഹൈ​ക്ക് മെ​സ​ഞ്ച​റി​ലും വീ​ചാ​റ്റി​ലും യു​പി​ഐ പേ​മെ​ന്‍റ് സൗ​ക​ര്യം ല​ഭ്യ​മാ​ണ്. വാ​ട്‌​സ്ആ​പ്പും യു​പി​ഐ പേ​മെ​ന്‍റ് ഫീ​ച്ച​ര്‍ കൊ​ണ്ടു​വ​രാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്.

Related posts