കലങ്ങിപ്പോയത് ആന മണ്ടത്തരം..! മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്ത തടയണയുടെ ആയുസ് ഒറ്റ ദിവസം; മണലിനു പകരം ചാക്കിൽ നിറച്ച മണ്ണ് നീരൊഴുക്കിൽ കലങ്ങിപ്പോയതാണ് കാരണം

മു​ക്കം: ഹ​രി​ത കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കാ​ര​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ ക​ല്‍​പ്പൂ​ര്‍ ചെ​റു​പു​ഴ​യി​ല്‍ നി​ര്‍​മി​ച്ച ത​ട​യ​ണ പൊ​ളി​ഞ്ഞു. വെള്ളിയാഴ്ച രാ​വി​ലെ നി​ര്‍​മി​ച്ച ത​ട​യ​ണ​യാ​ണ് വൈ​കു​ന്നേ​രത്തോടെ പൊ​ളി​ഞ്ഞ​ത്.​ അ​ശാ​സ്ത്രീ​യ​മാ​യ നി​ര്‍​മാ​ണ​മാ​ണ് ത​ട​യ​ണ പൊ​ളി​യാ​ന്‍ കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.

സാ​ധാ​ര​ണ നി​ല​യി​ല്‍ ചാ​ക്കു​ക​ളി​ല്‍ മ​ണ​ല്‍ നി​റ​ച്ചാ​ണ് ത​ട​യ​ണ​ക​ള്‍ നി​ര്‍​മി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ചെ​റു​പു​ഴ​യി​ല്‍ നി​ര്‍​മി​ച്ച ത​ട​യ​ണ​ക​ളി​ല്‍ മ​ണ്ണാ​ണ് നി​റ​ച്ചി​രു​ന്ന​ത്. മ​ണ്ണ് ന​ന​ഞ്ഞ​തോ​ടെ ഭാരം വർധിച്ച് അ​ട്ടി​ക്കി​ട്ട ചാ​ക്കു​ക​ള്‍ മ​റി​ഞ്ഞ് വീ​ഴു​ക​യാ​യി​രു​ന്നു.

​ഹ​രി​ത കേ​ര​ളം മി​ഷ​ന്‍ ഒ​ന്നാം വാ​ര്‍​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ നി​ര്‍​മി​ക്കു​ന്ന 400 ചെ​റു​കി​ട ത​ട​യ​ണ​ക​ളു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം വെള്ളിയാഴ്ച മ​ന്ത്രി മാ​ത്യു ടി. ​തോ​മ​സാ​ണ് നി​ര്‍​വ​ഹി​ച്ച​ത്.​

ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​ന്‍​എ​സ്എ​സ് വോളണ്ടിയർമാരുടെയും സന്നദ്ധ സം​ഘ​ട​ന​ക​ളിലെ പ്രവർത്തകരുടെയും സ​ഹാ​യ​ത്തോ​ടെ​യാ​ണ് തടയണ നിർമിച്ചത്. പു​ഴ​യി​ല്‍ നീ​രൊ​ഴു​ക്ക് വ​ള​രെ കു​റ​വാ​യി​ട്ട് കൂ​ടി ത​ട​യ​ണ​ക​ള്‍ പൊ​ളി​ഞ്ഞ​തി​നെ​തി​രേ നാ​ട്ടു​കാ​രും രം​ഗ​ത്തെ​ത്തി.

Related posts