എന്‍റേ പേരിൽ കുറ്റമില്ല..! ഏതുനേരവും തകർന്ന് വിഴാറായ കെട്ടിയത്തിൽ റേഷൻ കടയും ബാങ്കും; കെട്ടിടം തകർന്നു വീണാൽ അതിന് താൻ ഉത്തരവാദിയല്ലെന്ന ബോർഡ് വെച്ച് കടയുടമയും

പി​ലാ​ത്ത​റ: റേ​ഷ​ന്‍ ക​ട​യും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും പ്ര​വ​ര്‍​ത്തി​ക്കു​ന്ന പ​ഴ​ക്കം ചെ​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ അ​വ​സ്ഥ അ​പ​ക​ട ഭീ​ഷ​ണി​യാ​കു​ന്നു. പി​ലാ​ത്ത​റ ജം​ഗ്ഷ​നോ​ട് ചേ​ര്‍​ന്ന് പ​ഴ​യ​ങ്ങാ​ടി റോ​ഡ​രി​കി​ലു​ള്ള കെ​ട്ടി​ട​വും അ​തി​ലെ ക​ട​ക​ളു​മാ​ണ് സു​ര​ക്ഷാ മു​ന്ന​റി​യി​പ്പ് ഭീ​ഷ​ണി​യി​ലു​ള്ള​ത്.

അ​ര​നൂ​റ്റാ​ണ്ടോ​ളം പ​ഴ​ക്ക​മു​ള്ള ഈ ​കോ​ണ്‍​ക്രീ​റ്റ് കെ​ട്ടി​ട​ത്തി​ല്‍ ഇ​രു​നി​ല​ക​ളി​ലാ​യി 25 ഓ​ളം മു​റി​ക​ളി​ലാ​യി വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നു.​ബാ​ങ്ക്, പോ​സ്റ്റാ​ഫീ​സ് അ​ട​ക്ക​മു​ള്ള​വ കെ​ട്ടി​ട​ത്തി​ന്‍റെ അ​പ​ക​ടാ​വ​സ്ഥ കാ​ര​ണം മാ​റി​പ്പോ​യി. എ​ന്നാ​ല്‍ റേ​ഷ​ന്‍ ക​ട, സ​ഹ​ക​ര​ണ പ്രി​ന്‍റിം​ഗ് പ്ര​സ് അ​ട​ക്കം നി​ര​വ​ധി വ്യാ​പാ​ര മു​റി​ക​ള്‍ ഇ​പ്പോ​ഴും പ്ര​വ​ര്‍​ത്തി​ച്ച് വ​രു​ന്നു​ണ്ട്. ഈ ​കെ​ട്ടി​ട​ത്തി​ന്‍റെ തൂ​ണു​ക​ളും സ്ലാ​മ്പു​ക​ളും പ​ല സ്ഥ​ല​ത്തും അ​ട​ര്‍​ന്ന് വീ​ണ നി​ല​യി​ലാ​ണ്.

കെ​ട്ടി​ട​ത്തി​ന്‍റെ അ​പ​ക​ട ഭീ​ഷ​ണി ചൂ​ണ്ടി​ക്കാ​ട്ടി ഉ​ട​മ​സ്ഥ​ര്‍ മു​ന്ന​റി​യി​പ്പ് ബോ​ര്‍​ഡും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. കാ​ല​പ്പ​ഴ​ക്കം കൊ​ണ്ട് സു​ര​ക്ഷാ ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ന്ന​തി​നാ​ല്‍ കെ​ട്ടി​ടം പൊ​ളി​ച്ച് മാ​റ്റാ​ന്‍ ഫ​യ​ര്‍​ഫോ​ഴ്‌​സ് അ​റി​യി​ച്ച​താ​യാ​ണ് ബോ​ര്‍​ഡ്. എ​ന്തെ​ങ്കി​ലും അ​പ​ക​ടം ഉ​ണ്ടാ​യാ​ല്‍ ഉ​ട​മ​സ്ഥ​ര്‍​ക്ക് ഉ​ത്ത​ര​വാ​ദി​ത്വ​മി​ല്ല എ​ന്നാ​ണ് ചൂ​ണ്ടി​ക്കാ​ട്ടി​ക്കു​ള്ള​ത്. ഈ ​അ​വ​സ്ഥ​യി​ല്‍ വ്യാ​പാ​രി​ക​ളും റേ​ഷ​ന്‍ ക​ട​യി​ല​ട​ക്കം എ​ത്തു​ന്ന​വ​രും സു​ര​ക്ഷി​ത​മ​ല്ലാ​ത്ത നി​ല​യി​ലാ​ണ്.

 

Related posts