ബംഗളൂരു മലയാളിയുടെ ത​ങ്ക​ര​ഥം

thangaradhamട്രി​ച്ചി ഗ്രാ​മ​ത്തി​ലെ മ​നു​ഷ്യ​സ്നേ​ഹി​യാ​യ ടെ​ന്പോ ഡ്രൈ​വ​റു​ടെ ക​ഥ പ​റ​യു​ക​യാ​ണ് ത​ങ്ക​ര​ഥം എ​ന്ന ത​മി​ഴ്ചി​ത്രം. ചേ​ര​ന്‍റെ സം​വി​ധാ​ന സ​ഹാ​യി​യാ​യ ബാ​ല​മു​രു​ക​ൻ സം​വി​ധാ​നം ചെ​യ്യു​​ന്ന ത​ങ്ക​ര​ഥ​ത്തി​ൽ ടെ​ന്പോ ഡ്രൈ​വ​റാ​യി തി​ള​ങ്ങു​ന്ന​ത് ബ​ംഗ​ളൂ​രു മ​ല​യാ​ളി​യാ​യ വെ​ട്രി​യാ​ണ്. എ​നക്കു​ൾ ഒ​രു​വ​ൻ, സ്ട്രോ​ബ​റി എ​ന്നീ ചി​ത്ര​ങ്ങ​ളി​ലൂ​ടെ തി​ള​ങ്ങി​യ വെ​ട്രി ത​ങ്ക​ര​ഥ​ത്തി​ൽ ഗം​ഭീ​ര പ്ര​ക​ട​ന​മാ​ണ് ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.

ചേ​ര​ൻ എ​നി​ക്ക് വ​ലി​യൊ​രു ആ​വേ​ശ​മാ​യി​രുന്നു. ഇ​പ്പോ​ൾ ചേ​ര​ന്‍റെ ശി​ഷ്യ​ന്‍റെ ചി​ത്ര​ത്തി​ൽ നാ​യ​ക​നാ​കാ​ൻ ക​ഴി​ഞ്ഞു. വ​ലി​യൊ​രു ഭാ​ഗ്യ​മാ​യി ഞാ​ൻ ഇ​തി​നെ കാ​ണു​ന്നു- ത​ങ്ക​ര​ഥത്തി​ന്‍റെ ചെ​ന്നൈ​യി​ലെ ലൊ​ക്കേ​ഷ​നി​ൽ വ​ച്ച് വെ​ട്രി പ​റ​ഞ്ഞു. ചെ​ന്നൈ​യി​ൽ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യ ത​ങ്ക​ര​ഥം ഉ​ട​ൻ തി​യ​റ്റ​റി​ൽ എ​ത്തും

എ​ൻ.​റ്റി.​സി. മീ​ഡി​യ​യും, വി​കെ​യ​ർ പ്രൊ​ഡ​ക്ഷ​ൻ​സി​നും വേ​ണ്ട ി വ​ർ​ഗീ​സ് നി​ർ​മി​ച്ച ത​ങ്ക​ര​ഥം’ ബാ​ല​മു​രു​ക​ൻ സം​വി​ധാ​നം ചെ​യ്യു​ന്നു. എ​ക്സി​ക്യു​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ – ബി​നു​റാം, കാ​മ​റ – ജാ​ക്കോ​ബ് ര​ത്തി​ന​രാ​ജ്, സം​ഗീ​തം – ടോ​ണി ബ്രി​ട്ടോ, എ​ഡി​റ്റ​ർ – സു​രേ​ഷ് യു.​ആ​ർ.​എ​സ്., പി.​ആ​ർ.​ഒ. – അ​യ്മ​നം സാ​ജ​ൻ. വെ​ട്രി, അ​തി​ഥി​കൃ​ഷ്ണ, നാ​ൻ​ക​ട​വു​ൾ രാ​ജേ​ന്ദ്ര​ൻ, ആ​ടു​ക​ളം ന​രേ​ൻ, ലോ​ല്ലു​സ​ഭ സ്വാ​മി​നാ​ഥ​ൻ, സൗ​ന്ദ​ര​രാ​ജ എ​ന്നി​വ​ർ അ​ഭി​ന​യി​ക്കു​ന്നു.
-അ​യ്മ​നം സാ​ജ​ൻ

Related posts