തട്ടിപ്പിന്‍റെ പുത്തൻ മുഖം..! പരേതർക്കും, ഭൂമിയില്ലാത്തവർക്കും കൃഷി ആനുകൂല്യങ്ങൾ; അന്വേഷണ വിധേയമായി രണ്ടു കൃ​ഷി ഓ​ഫീ​​സ​ർ​മാ​ർ​ക്കു സ​സ്പെ​ൻ​ഷ​ൻ

thattippuതൃ​ശൂ​ർ/​അ​രി​ന്പൂ​ർ: മ​രി​ച്ചു​പോ​യ​വ​ർ​ക്കും കൃ​ഷി​ഭൂ​മി​യി​ല്ലാ​ത്ത​വ​ർ​ക്കും അ​നു​കൂ​ല്യ​ങ്ങ​ൾ ന​ല്കി​യ സം​ഭ​വ​ത്തി​ൽ അ​രി​ന്പൂ​ർ കൃ​ഷി​ഭ​വ​നി​ലെ മു​ൻ കൃ​ഷി ഓ​ഫീ​സ​ർ പി.​ആ​ർ. ഷീ​ല, ഇ​പ്പോ​ഴ​ത്തെ കൃ​ഷി ഓ​ഫീ​സ​ർ എ​സ്. മി​നി എ​ന്നി​വ​രെ സ​ർ​വീ​സി​ൽ​നി​ന്നു സ​സ്പെ​ൻ​ഡു ചെ​യ്തു. ഗ​വ​ർ​ണ​റു​ടെ ഉ​ത്ത​ര​വു​പ്ര​കാ​രം അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി വി.​എ​സ്. ഉ​ഷാ​കു​മാ​രി​യാ​ണ് സ​സ്പെ​ൻ​ഷ​ൻ ഉ​ത്ത​ര​വ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ഗു​രു​ത​ര സാ​ന്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ത്തു​ക​യും ഒൗ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​ൽ വീ​ഴ്ച​വ​രു​ത്തു​ക​യും ചെ​യ്തു​വെ​ന്ന പ​രാ​തി സ​ർ​ക്കാ​ർ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച​താ​യി ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി. അ​രി​ന്പൂ​ർ കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ലെ മ​ന​ക്കൊ​ടി-​വെ​ളു​ത്തൂ​ർ ഉ​ൾ​പ്പാ​ടം ക​ടു​കൃ​ഷി പാ​ട​ശേ​ഖ​രം നെ​ല്ലു​ത്പാ​ദ​ക സ​മി​തി നെ​ൽ​കൃ​ഷി സം​ബ​ന്ധ​മാ​യ സ​ബ്സി​ഡി​ക​ൾ കൈ​പ്പ​റ്റി തി​രി​മ​റി ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ൽ വി​ജി​ല​ൻ​സ് ആ​ൻ​ഡ് ആ​ന്‍റി​ക​റ​പ്ഷ​ൻ ബ്യൂ​റോ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​രു​ന്നു.

ഈ ​സ​മി​തി 2010-11, 2011-12 എ​ന്നീ കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ സ​മി​തി​ക്കു കീ​ഴി​ലു​ള്ള കൃ​ഷി​ക്കാ​ർ​ക്കു വ​ളം, സ​ബ്സി​ഡി ല​ഭി​ക്കു​ന്ന​തി​നാ​യി അ​രി​ന്പൂ​ർ കൃ​ഷി ഓ​ഫീ​സി​ലും വെ​ളു​ത്തൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സി​ലും സ​മ​ർ​പ്പി​ച്ച ബി ​ഫോം ലി​സ്റ്റി​ലും കൃ​ഷി​ക്കാ​ർ​ക്ക് വി​ത​ര​ണം ചെ​യ്ത അ​ക്വി​റ്റ​ൻ​സി​ലും പ​ന്പിം​ഗ് സ​ബ്സി​ഡി അ​ക്വി​റ്റ​ൻ​സി​ലും പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

ഇ​തി​ൽ മ​രി​ച്ചു​പോ​യ​വ​രു​ടെ പേ​രി​ലും നെ​ൽ​കൃ​ഷി ചെ​യ്യാ​ത്ത ഭൂ​മി​യു​ടെ സ​ർ​വേ ന​ന്പ​ർ കാ​ണി​ച്ച് 2010-2012 കാ​ല​ത്തെ പാ​ട​ശേ​ഖ​ര സ​മി​തി സെ​ക്ര​ട്ട​റി, പ്ര​സി​ഡ​ന്‍റ്, സ​ർ​വീ​സ് സൂ​പ്പ​ർ​വൈ​സ​ർ, സ​മി​തി​യം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്ന് സ​ബ്സി​ഡി തു​ക​ക​ൾ ത​ട്ടി​യെ​ടു​ത്ത​താ​യും ഇ​തി​നാ​യി കൃ​ഷി ഓ​ഫീ​സ​ർ​മാ​രാ​യി​രു​ന്ന പി.​ആ​ർ. ഷീ​ല, മി​നി, വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​രാ​യി​രു​ന്ന വി.​ജി. ഗോ​പി, കെ.​എ​സ്. ലാ​ൽ എ​ന്നീ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ കൂ​ട്ടു​നി​ന്നു എ​ന്നു​മാ​യി​രു​ന്നു പ്ര​ധാ​ന ആ​രോ​പ​ണ​ങ്ങ​ൾ.

2010-11, 2011-12 വ​ർ​ഷ​ങ്ങ​ളി​ൽ സ​മി​തി​യി​ലെ കൃ​ഷി​ക്കാ​ർ​ക്ക് സ​ർ​ക്കാ​രി​ൽ​നി​ന്നും ന​ല്കു​ന്ന വ​ളം സ​ബ്സി​ഡി, ഉ​ത്പാ​ദ​ക ബോ​ണ​സു​ക​ൾ, പ​ന്പിം​ഗ് സ​ബ്സി​ഡി​ക​ൾ എ​ന്നി​വ​യ്ക്കു​ള്ള ലി​സ്റ്റ് ത​യാ​റാ​ക്കി​യ​തി​ലും വി​ത​ര​ണം ന​ട​ത്തി​യ​തി​ലും സ​മി​തി സെ​ക്ര​ട്ട​റി, സൂ​പ്പ​ർ​വൈ​സ​ർ എ​ന്നി​വ​ർ മ​ര​ണ​പ്പെ​ട്ടു​പോ​യ​വ​രു​ടെ പേ​രി​ലും ഭൂ​മി ഇ​ല്ലാ​ത്ത​വ​രു​ടെ പേ​രി​ലും പ​ണം കൈ​പ്പ​റ്റി​യ​താ​യി തെ​ളി​വു​ണ്ട്.
ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യും പാ​ട​ശേ​ഖ​ര സ​മി​തി ന​ല്കി​യ ലി​സ്റ്റ് പ​രി​ശോ​ധി​ക്കാ​തെ​യും സ​ബ്സി​ഡി ന​ൽ​കി സ​ർ​ക്കാ​രി​നു ന​ഷ്ടം വ​രു​ത്തി​യ ഇ​വ​രെ സ​ർ​വീ​സി​ൽ​നി​ന്നു സ​സ്പെ​ൻ​ഡു​ചെ​യ്തു വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം ന​ട​ത്തി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും വി​ജി​ല​ൻ​സ് റി​പ്പോ​ർ​ട്ടി​ൽ ശി​പാ​ർ​ശ ചെ​യ്തി​രു​ന്ന​താ​യും ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Related posts