മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ  ഡോ​ക്ട​റു​ടെ വേ​ഷത്തിൽ സുന്ദരികളായ യു​വ​തി​ക​ളുടെ തട്ടിപ്പ് ; അത്യാഹിത വിഭാഗങ്ങൾ കേന്ദ്രീകരിച്ചാണ് തട്ടിപ്പ്; വാ​ഹ​നാ​പ​ക​ട​ത്തി​ൽ പെ​ട്ട് എത്തുന്നവരെയാണ് തട്ടിപ്പിനിരയാക്കുന്നത്

മു​ള​ങ്കു​ന്ന​ത്തുകാ​വ്: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ത​ട്ടി​പ്പി​നാ​യി ഡോ​ക​ട​ർ​മാ​രു​ടെ വേ​ഷം ധ​രി​ച്ച് സു​ന്ദ​രി​ക​ളാ​യ യു​വ​തി​ക​ൾ. ഇ​തി​ന​കം നി​ര​വ​ധി​പേ​ർ​ക്കാ​ണ് പ​ണം ന​ഷ​ട​പെ​ട്ട​ത്. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ എ​ത്തു​ന്ന രോ​ഗി​ക​ളെ​യാ​ണ് കൂ​ടു​ത​ലും ഇ​വ​ർ ത​ട്ടി​പ്പി​നി​ര​യാ​ക്കി​യ​ത്. വാ​ഹ​നാ​പ​ക​ട​ത്തി​ൽ പെ​ട്ട് എ​ത്തു​ന്ന​വ​രു​ടെ കൂ​ടെ​യു​ള്ള​വ​രി​ൽ നി​ന്നാ​ണ് ഇ​ത്ത​ര​ത്തി​ൽ പ​ണം ത​ട്ടി​യതെ​ന്ന് പ​റ​യു​ന്നു.

പ​ല​പ്പോ​ഴും പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ന്ന​ത് വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന​വ​ർ ത​ന്നെ​യാ​ണ്. ഇ​വ​രാ​ണ​ങ്കി​ൽ എ​ങ്ങ​നെ​യ​ങ്കി​ലും പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് മു​ങ്ങു​ക​യാ​ണ് പ​തി​വ്. ഇ​തു മു​ത​ലെ​ടു​ത്താ​ണ് പു​തി​യ ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​ത്. ഡോ​ക്​ട​റു​ടെ കോ​ട്ടും, സ്റ്റെ​ത​സ്കോ​പ്പും കൈ​യി​ൽ പി​ടി​ച്ച് എ​ത്തു​ന്ന യു​വ​തി പ​രി​ക്കേ​റ്റ ആ​ളെ സ​ഹാ​യി​ക്കാ​നെ​ത്തും. തു​ട​ർ​ന്ന് സി​ടി സ​കാ​ൻ, എം​ആ​ർ​ഐ സ​കാ​ൻ എ​ന്നി​വ ചെ​യ്യ​ണ​മെ​ന്നും കൊ​ണ്ടു വ​ന്ന ആ​ളോ​ടു പ​റ​യും. ഇ​തി​നാ​വ​ശ്യ​മാ​യ തു​ക രോ​ഗി​യ്ക്ക് ന​ൽ​കി താ​ങ്ക​ൾ വേ​ണ​മെ​ങ്കി​ൽ പൊ​യ്ക്കോ​യെ​ന്ന്് പ​റ​യും.

ഇ​ത് കേ​ൾ​ക്കേ​ണ്ട താ​മ​സം കൈ​യി​ലെ പ​ണം ന​ൽ​കി വാ​ഹ​ന​യു​ട​മ സ​ഥ​ലം വി​ടും. പ​ല​പ്പോ​ഴും തു​ക രോ​ഗി​ക്കു വേ​ണ്ടി വാ​ങ്ങു​ന്ന​ത് ഡോ​ക​ട​ർ എ​ന്ന നി​ല​യ്ക്ക് തട്ടിപ്പുകാരിയാ​ണ്. രോ​ഗി ഇ​ക്കാ​ര്യം അ​റി​യു​ന്നി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം ഇ​ത്ത​ര​ത്തി​ൽ യു​വ​തി വാ​ങ്ങി​യ​ത് നാ​ലാ​യി​രം രൂ​പ​യാ​ണ്. ഒ​ന്നി​ല​ധി​കം യു​വ​തി​ക​ൾ ഇ​ത്ത​ര​ത്തി​ൽ മാ​റി മാ​റി വേ​ഷം ധ​രി​ച്ചെ​ത്തു​ന്നു​ണ്ടെ​ന്നാ​ണ് സൂ​ച​ന.

ക​ഴി​ഞ്ഞ ദി​വ​സം മ​ണി​യെ​ന്ന രോ​ഗി​​ക്ക് കൂ​ടെ ആ​ൾ ഇ​ല്ലാ​ത്ത​ത് മൂ​ലം ആ​ശു​പ​ത്രി​യി​ൽ നി​ന്നും സൗ​ജ​ന്യ ചി​കി​ത്സ ന​ൽ​കി. ബ​ന്ധു​ക്ക​ൾ എ​ത്തി​യ​പ്പോ​ൾ വാ​ർ​ഡി​ലേ​ക്ക് മാ​റ്റി മൂ​ന്ന് ദി​വ​സം ക​ഴി​ഞ്ഞ് പോ​ലി​സ് കേ​സി​ന്‍റെ ഭാ​ഗ​മാ​യി വാ​ഹ​ന​യു​ട​മ​യെ വി​ളി​ച്ച് വ​രു​ത്തി​യി​രു​ന്നു. പ​രി​ക്കേ​റ്റ ആ​ളു​ടെ രോ​ഗ വി​വ​രം അ​റി​യാ​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​പ്പോ​ളാ​ണ് താ​ൻ ന​ൽ​കി​യ പ​ണം രോ​ഗി ക​ണ്ടി​ട്ട് പോ​ലു​മി​ല്ലെ​ന്ന​റി​യു​ന്ന​ത്. രോ​ഗി​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് പോ​ലി​സ് അ​ന്വേ​ഷി​ച്ചു​വെ​ങ്കി​ലും അ​ങ്ങ​നെ​യൊ​രു ഡോ​ക്ട​റെ ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ല്ല.

തു​ട​ർ​ന്ന് സി​സി ടി​വി​ക​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ൾ യു​വ​തി​യു​ടെ ചി​ത്രം ക​ണ്ടെ​ത്തി​യ​താ​യി അ​റി​യു​ന്നു. അ​പ്പോ​ഴാ​ണ് യു​വ​തി ഡോ​ക്​ട​ർ അ​ല്ലെ​ന്ന് മ​റ്റു ഡോ​ക​ട​ർ​മാ​ർ പ​റ​യു​ന്ന​ത.് ആ​ശു​പ​ത്രി​യി​ലെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി പി​ജി വി​ദ്യാ​ർ​ത്ഥി​ക​ൾ, എം​ബി​ബി​എ​സ് വി​ദ്യാ​ർ​ത്ഥി​ക​ൾ, ഹൗ​സ് സ​ർ​ജ​ൻ​മാ​ർ അ​ട​ക്കം നി​ര​വ​ധി പേ​ർ ഇ​വി​ടെ ജോ​ലി ചെ​യ്യു​ന്നു​ണ്ട്. ഇ​വ​രി​ൽ പ​ല​ർ​ക്കും പ​ര​സ്​പ​രം അ​റി​യി​ല്ല. ഇ​താ​ണ് ത​ട്ടി​പ്പു​കാർക്ക് പ്ര​യോ​ജ​ന​മാ​യ​ത്.

ആ​ശു​പ​ത്രി വാ​ർ​ഡു​ക​ളി​ലും ഇ​ത്ത​രം ത​ട്ടി​പ്പു​ക​ൾ വ്യാ​പ​ക​മാ​കു​ന്നു​ണ്ട്. അ​ഞ്ചു ദി​വ​സം മു​ന്പ് രോ​ഗി​യു​ടെ കൂ​ട്ടി​രി​പ്പു​കാ​ര​ന്‍റെ കൈ​വ​ശം ഉ​ണ്ടാ​യി​രുന്ന നാ​ൽ​പ​തി​നാ​യി​രം രൂ​പ​യാ​ണ് ര​ണ്ടാം വാ​ർ​ഡി​ൽ വ​ച്ച് ന​ഷ​ട​പെ​ട്ട​ത്. സ​ഹാ​യി എ​ന്ന നി​ല​യി​ൽ എ​ത്തി​യ ആ​ളാ​ണ് പ​ണ​വു​മാ​യി ക​ട​ന്ന​ത​ത്രേ. ഇ​ന്ന​ലെ രാ​ത്രി മ​റ്റെ​ാരു രോ​ഗി​യു​ടെ നാ​ലാ​യി​ര​ത്തി അ​ഞ്ഞൂ​റു രൂ​പ​യും ന​ഷ്ട​പ്പെ​ട്ടു.

ആ​ശു​പ​ത്രി​യി​ലെ സു​ര​ക്ഷാ വീഴ്ചയാണ് നി​ര​ന്ത​രം ത​ട്ടി​പ്പു​ക​ൾ​ക്ക് കാ​ര​ണ​മെ​ന്ന് ആ​ക്ഷേ​പം ശ​ക്ത​മാ​യി​ട്ടു​ണ്ട്. എ​യ്ഡ് പോ​സ​റ്റി​ൽ ആ​കെ ഒ​രു പോ​ലി​സു​കാ​ര​നാ​ണു​ള്ള​ത്. ശ​ബ​രി​മ​ല സീ​സ​ണ്‍ എ​ന്ന പേ​രി​ൽ ആ​വ​ശ്യ​മാ​യ പോ​ലി​സി​നെ വീ​ട്ടു കൊ​ടു​ക്ക​ൻ ജി​ല്ലാ പോ​ലി​സ് അ​ധി​കാ​രി​ക​ൾ ത​യ്യാ​റു​കു​ന്നി​ല്ല. ആ​ശു​പ​ത്രി സു​ര​ക്ഷ വി​ഭാ​ഗ​ത്തി​ൽ 100 പേ​ർ വേ​ണ്ടി​ട​ത്ത് 25 പേർ മാത്രമാണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

Related posts