അംഗീകാരമില്ലാത്ത സ്കൂളിന്‍റെ മറവിൽ ജോലി നൽകി ലക്ഷങ്ങൾ തട്ടിയെടുക്കു ന്നതായി പരാതി; ഒരാളിൽ നിന്നും മൂന്ന് ലക്ഷം രൂപ വാങ്ങിയതായി അധ്യാപകർ

alp-rupeesചാ​ല​ക്കു​ടി: അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സി​ബി​എ​സ്ഇ സ്കൂ​ളി​ൽ  ജോ​ലി ന​ല്കി ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി. ചൈ​ത​ന്യ എ​ന്ന പേ​രി​ലുള്ള സി​ബി​എ​സ്ഇ സ്കൂ​ളി​ലേ​ക്കാ​ണ് അ​ധ്യാ​പ​ക​രാ​യി നി​യ​മി​ച്ച് പ​ണം ത​ട്ടി​യെ​ടു​ത്ത​തായി ഒരു കൂട്ടം അധ്യാപകർ പത്രസമ്മേള ത്തിൽ ആരോപി ച്ചത്.

പ​ത്ര​പ്പ​ര​സ്യം ക​ണ്ട് ജോ​ലി​ക്കു​വേ​ണ്ടി എ​ത്തി​യ​വരിൽനിന്നു ര​ണ്ടും മൂ​ന്നും ല​ക്ഷം രൂ​പ വാ​ങ്ങി​യാ​യിരുന്നു നി​യ​മ​നം. എ​ന്നാ​ൽ, സ്കൂ​ൾ അ​ന​ധി​കൃ​ത​മാ​ണെ​ന്നു മ​ന​സി​ലാ​ക്കി​യ അ​ധ്യാ​പ​ക​ർ കൊ​ടു​ത്ത​ പ​ണം തി​രി​കെ ചോ​ദി​ച്ച​പ്പോ​ൾ ന​ൽ​കിയില്ലെന്നും പരാതിക്കാർ ആരോപിക്കുന്നു.  എ​ന്തെ​ങ്കി​ലും കാ​ര​ണ​ത്താ​ൽ വി​ര​മി​ക്കു​ക​യാ​ണെ​ങ്കി​ൽ 90 ദി​വ​സ​ത്തി​നു​ള്ളി​ൽ പ​ണം തി​രി​കെ ന​ല്കാമെ​ന്നാ​ണു വ്യ​വ​സ്ഥ ചെ​യ്തി​രു​ന്ന​ത്.

ശ​രി​യാ​യ അ​ധി​കാ​ര പ​ത്ര​ങ്ങ​ളോ അം​ഗീ​കാ​ര​മോ ഇ​ല്ലാ​തെ ഒ​രു വാ​ട​കവീ​ട്ടി​ലാ​ണ് സ്കൂ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. സ്കൂ​ളി​ൽ ആ​കെ ഒ​ന്പ​തു കു​ട്ടി​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ചാ​ല​ക്കു​ടി​യി​ലും ഒ​ല്ലൂ​രി​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന സ്കൂ​ളി​ൽ ഇ​പ്പോ​ഴും പ​ണം വാ​ങ്ങി അ​ധ്യാ​പ​ക​രേ​യും ജീ​വ​ന​ക്കാ​രേ​യും നി​യ​മി​ക്കു​ക​യാ​ണെന്നും പരാതി യിൽ പറയുന്നു.

കാര്യം മ​ന​സി​ലാ​ക്കാ​തെ നി​ര​വ​ധി യു​വ​തീ​യു​വാ​ക്ക​ളാ​ണ് ത​ട്ടി​പ്പി​ന് ഇ​ര​യാ​വുന്ന​തെ​ന്നു ത​ട്ടി​പ്പി​നി​ര​യാ​യ​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഇ​തുസം​ബ​ന്ധി​ച്ച് ഡി​വൈ​എ​സ്പി​ക്കു പ​രാ​തി ന​ല്കിയി​ട്ടു​ണ്ട്. ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ ത​ങ്ങ​ൾ സ​മ​രം ന​ട​ത്തു​മെ​ന്നും പത്രസമ്മേളനത്തിൽ പങ്കെടുത്ത അധ്യാപകർ  അ​റി​യി​ച്ചു.

സം​ഗമി​ത്ര, സ​ഞ്ജീ​വ​ൻ എ​ന്നി​വ​രു​ടെ പേ​രി​ലാ​ണു പോ ലീസിൽ പ​രാ​തി ന​ല്കിയി​രി​ക്കു​ന്ന​ത്. ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട​വ​ർ നേ​ര​ത്തെ നി​ര​വ​ധി പ​രാ​തി​ക​ൾ ന​ല്കിയി​രു​ന്നു​വെ​ങ്കി​ലും യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല. മു​ഖ്യ​മ​ന്ത്രി, മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ, വ​നി​താ ക​മ്മീ​ഷ​ൻ, തൊ​ഴി​ൽ മ​ന്ത്രി, ജി​ല്ലാ ക​ള​ക്ട​ർ എ​ന്നി​വ​ർ​ക്കും പ​രാ​തി നല്കിയി​ട്ടു​ണ്ട്.

Related posts