മി​ക്സി വാ​ങ്ങു​ന്ന​വ​ര്‍​ക്ക് ലോ​ൺ ന​ൽ​കു​മെ​ന്ന വാ​ഗ്ദാ​ന​വു​മാ​യി ത​ട്ടി​പ്പു സം​ഘം; ആറായിരം രൂപ പിരിച്ചെടുത്തശേഷം 50000 രൂപയുടെ ലോൺ നൽകാമെന്നുപറഞ്ഞായിരുന്നു തട്ടിപ്പ്

വെ​ള്ള​റ​ട: വെ​ള്ള​റ​ട പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ല്‍ നി​ര്‍​ധ​ന​രാ​യ വീ​ട്ട​മ്മ​മാ​രേ ക​ബ​ളി​പ്പി​ക്കു​ന്ന ത​ട്ടി​പ്പ് സം​ഘ​ങ്ങ​ള്‍ വ്യാ​പ​ക​മാ​​കു​ന്ന​താ​യി പ​രാ​തി. വ്യാ​ജ​വി​ലാ​സ​വു​മാ​യി എ​ത്തി​യ ര​ണ്ടു യു​വാ​ക്ക​ള്‍ വെ​ള്ള​റ​ട മേ​ഖ​ല​യി​ല്‍ 50,000 ല്‍ ​പ​രം രൂ​പ ഒ​രു ദി​വ​സം കൊ​ണ്ട് പി​രി​ച്ചെ​ടു​ത്ത് ക​ട​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

മ​ക്ക​ള്‍​ക്ക് സ്കൂ​ൾ ഫീ​സ് അ​ട​ക്കാ​ന്‍ വ​ച്ചി​രു​ന്ന രൂ​പ ഉ​ൾ​പ്പെ​ടെ​യാ​ണ് സം​ഘം ത​ട്ടി​യെ​ടു​ത്ത​ത്. മാ​ര്‍​ക്ക​റ്റി​ല്‍ വിലകുറഞ്ഞ മി​ക്സി​ക്ക് 6,000 രൂ​പ വീ​തം പി​രി​ക്കു​ക​യാ​യി​രു​ന്നു. ഈ ​തു​ക ന​ല്‍​കു​ന്ന​വ​ര്‍​ക്ക് 50,000 രൂ​പ​യു​ടെ ലോ​ണ്‍ ന​ല്‍​കും.

കൂ​ടാ​തെ 32 ഇ​ഞ്ച് ടി​വി, എ​ല്‍​ഇ​ഡി ബ​ൾ​ബു​ക​ള്‍, സ്റ്റീ​ല്‍ അ​ല​മാ​ര​യും ന​റു​ക്കെ​ടു​പ്പി​ലൂ​ടെ ല​ഭി​ക്കു​മെ​ന്നാ​ണ് വാ​ഗ്ദാ​നം. ആ​ധാ​ർ കാ​ർ​ഡി​ന്‍റെ പ​ക​ർ​പ്പ്, റേ​ഷ​ന്‍​കാ​ര്‍​ഡി​ന്‍റെ പ​ക​ർ​പ്പ്, ഒ​രു​ഫോ​ട്ടോ എ​ന്നി​വ​യും യു​വാ​ക്ക​ൾ വാ​ങ്ങി.

വെ​ള്ള​റ​ട മൂ​ട്ട​ക്കോ​ട് കോ​ള​നി​യി​ല്‍ എ​ത്തി​യ സം​ഘം വി​ന്‍​സീ​ഭ​വ​നി​ല്‍ വി​ലാ​സി​നി(48), ഫാ​ത്തു​മ്മ(50) തു​ട​ങ്ങി​യ​വ​രി​ല്‍​നി​ന്നും 6000 രൂ​പ വീ​തം വാ​ങ്ങി പ്ര​വ​ര്‍​ത്ത​ന ര​ഹി​ത​മാ​യ മി​ക്സി​ക​ള്‍ ന​ല്‍​കി സ്ഥ​ലം വി​ട്ടു. മൂ​ന്ന് ദി​വ​സ​ത്തി​നു​ള്ളി​ല്‍ ലോ​ണ്‍ ശ​രി​യാ​ക്കി​വ​രു​വെ​ന്നും അ​ന്നേ​ദി​വ​സം ന​റു​ക്കെ​ടു​പ്പ് ഉ​ണ്ടാ​കു​മെ​ന്നും പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ച്ചി​രു​ന്നു.

ഒ​രാ​ഴ്ച ക​ഴി​ഞ്ഞി​ട്ടും ഇ​വ​രെ കാ​ണാ​ത്ത​തി​ല്‍ യു​വാ​ക്ക​ൾ ന​ൽ​കി​യ ഫോ​ണ്‍ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട്ട​പ്പോ​ള്‍ നാ​ഗ​ര്‍​കോ​വി​ല്‍, തി​രു​വ​ന​ന്ത​പു​രം, നെ​യ്യാ​റ്റി​ന്‍​ക​ര തു​ട​ങ്ങി​യ സ്ഥ​ല​ങ്ങി​ലാ​ണെ​ന്നും ഉ​ട​ൻ എ​ത്തു​മെ​ന്നു​മാ​യി​രു​ന്നു മ​റു​പ​ടി.

മി​ക്സി​ക്ക് വ്യാ​ജ​വാ​റ​ണ്ടി കാ​ര്‍​ഡും ന​ല്‍​കി​യി​ട്ടു​ണ്ട്. വീ​ട്ടി​ല്‍ പൂ​രു​ഷ​ന്‍​മാ​ര്‍ ഇ​ല്ലാ​ത്ത​നേ​ര​ങ്ങ​ളി​ലാ​ണ് ത​ട്ടി​പ്പ് സം​ഘ​ത്തി​ന്‍റെ വ​ര​വ്. പോ​ലീ​സ് ത​ട്ടി​പ്പു സം​ഘ​ത്തെ പി​ടി​കൂ​ടാ​നു​ള്ള അ​ടി​യ​ന്തി​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Related posts