കേട്ടലറയ്ക്കുന്ന തെറി..! കോ​ട​തി​മു​റി​യിൽ മ​ജി​സ്ട്രേ​റ്റി​നെ അ​സ​ഭ്യം പ​റ​ഞ്ഞ് പ്ര​തി;  തന്‍റെ കേസ് നീണ്ടുപോകുന്നതിൽ പ്രകോപിതനായാണ് മജിസ്ട്രേറ്റിനു നേരെ തെറിവിളിച്ചത്

മാ​വേ​ലി​ക്ക​ര: കോ​ട​തി മു​റി​യി​ൽ മ​ജി​സ്ട്രേ​റ്റി​നെ അ​സ​ഭ്യം പ​റ​യു​ക​യും കോ​ട​തി ന​ട​പ​ടി​ക​ൾ ത​ട​സ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത പ്ര​തി റി​മാ​ൻ​ഡി​ലാ​യി. മാ​വേ​ലി​ക്ക​ര സെ​ക്ക​ന്‍റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ടി​തി​യി​ലാ​ണ് സം​ഭ​വം. നൂ​റ​നാ​ട് സ്റ്റേ​ഷ​നി​ൽ 2015ൽ ​ര​ജി​സ്റ്റ​ർ ചെ​യ്ത മോ​ഷ​ണ കേ​സി​ലെ പ്ര​തി​യാ​യ കൊ​ല്ലം മാ​ങ്ങാ​ട് ക​ട്ട​ച്ചി​റ വി​ള​യാ​റ്റു​വി​ള വീ​ട്ടി​ൽ ജോ​സ്(​മൊ​ട്ട ജോ​സ്-48) ആ​ണ് മ​ജി​സ്ട്രേ​റ്റി​നെ അ​സ​ഭ്യം പ​റ​ഞ്ഞ​ത്.

ഇ​ന്ന​ലെ രാ​വി​ലെ 11.10ഓ​ടെ​യാ​യി​രു​ന്നു നാ​ട​കീ​യ സം​ഭ​വം. ഒ​രു സ​ങ്ക​ടം ബോ​ധി​പ്പി​ക്കു​വാ​നു​ണ്ടെ​ന്ന് ഹാ​ജ​രാ​ക്ക​വെ പ്ര​തി മ​ജ്സ്ട്രേ​റ്റി​നെ അ​റി​യി​ച്ചു. തു​ട​ർ​ന്ന് പ്ര​തി​യെ മ​ജി​സ്ട്രേ​റ്റ് അ​ടു​ത്തേ​ക്ക് വി​ളി​പ്പി​ച്ചു. ത​ന്‍റെ കേ​സ് നീ​ണ്ടു പോ​കു​ന്ന​തെ​ന്തെ​ന്ന് മാ​ന്യ​മാ​യ ഭാ​ഷ​യി​ൽ പ്ര​തി മ​ജി​സ്ട്രേ​റ്റി​നോ​ട് ചോ​ദി​ച്ചു. നൂ​റ​നാ​ട് പോ​ലീ​സ് കേ​സി​ന്‍റെ ചാ​ർ​ജ്ജ് ന​ൽ​കാ​ത്ത​തി​നാ​ലാ​ണ് കേ​സ് നീ​ണ്ടു പോ​കു​ന്ന​തെ​ന്ന് മ​ജി​സ്ട്രേ​റ്റ് മ​റു​പ​ടി ന​ൽ​കി​യ ഉ​ട​നെ പ്ര​തി പ്ര​കോ​പി​ത​നാ​കു​ക​യും മ​ജി​സ്ട്രേ​റ്റി​നെ കേ​ട്ടാ​ല​റ​യ്ക്കു​ന്ന അ​സ​ഭ്യം പ​റ​യു​ക​യും കോ​ട​തി ന​ട​പ​ടി​ക​ൾ ത​ട​സ​പ്പെ​ടു​ത്തു​ക​യു​മാ​യി​രു്ന്നു.

തു​ട​ർ​ന്ന് പോ​ലീ​സ് ഇ​ട​പെ​ട്ട് ഇ​യാ​ളെ ഇ​വി​ടെ നി​ന്നും നീ​ക്കു​ക​യാ​യി​രു​ന്നു. നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളി​ലെ പ്ര​തി​യാ​യ ഇ​യാ​ൾ തി​രു​വ​ന​ന്ത​പു​രം സെ​ട്ര​ൽ ജ​യി​ലി​ൽ ക​ഴി​ഞ്ഞു വ​ര​വെ​യാ​ണ് കേ​സി​ന്‍റെ ആ​വ​ശ്യ​ത്തി​നാ​യി ഇ​യാ​ളെ ഇ​ന്ന​ലെ മാ​വേ​ലി​ക്ക​ര​യി​ൽ എ​ത്തി​ച്ച​ത്.

നി​ര​ന്ത​ര​മാ​യു​ള്ള സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ നി​ന്നു​ള്ള യാ​ത്ര​യും അ​ല​ച്ചി​ലു​മാ​ണ് പ്ര​കോ​പി​ത​നാ​കാ​ൻ കാ​ര​ണ​മെ​ന്ന് പ്ര​തി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​താ​ണ് വി​വ​രം. സം​ഭ​വ​ത്തി​ൽ മാ​വേ​ലി​ക്ക​ര പോ​ലീ​സ് ഇ​യാ​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തു. ജോ​സി​നെ മാ​വേ​ലി​ക്ക​ര ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. ഈ ​മാ​സം 27 വ​രെ​യാ​ണ് റി​മാ​ൻ​ഡ്

Related posts