രാത്രിയിൽ വീട്ടിലെത്തിയ മുഖം മൂടി സംഘം വീട്ടമ്മയുടെ സ്വർണാഭരണങ്ങൾ അഴിച്ചു വാങ്ങി ; മാവോവാദികളെന്ന് ഭീഷണിപ്പെടുത്തി യാണ് കവർച്ച നടത്തിയത്;വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന എ​യ​ർ ഗ​ണ്ണും സം​ഘം അ​പ​ഹ​രി​ച്ചു

പ​ന​മ​രം: മൂ​ന്നം​ഗ മു​ഖം​മൂ​ടി സം​ഘം ആ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും ക​വ​ർ​ന്നു. പു​ഞ്ച​വ​യ​ൽ പ​രി​യാ​രം പ​ദ്മ​നാ​ഭ​ൻ ന​ന്പ്യാ​രു​ടെ വീ​ട്ടി​ൽ​നി​ന്നാ​ണ് ര​ണ്ട​ര പ​വ​ന്‍റെ ആ​ഭ​ര​ണ​ങ്ങ​ളും അ​ര ല​ക്ഷം രൂ​പ​യും ക​വ​ർ​ന്ന​ത്. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന എ​യ​ർ ഗ​ണ്ണും സം​ഘം അ​പ​ഹ​രി​ച്ചു. ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. ഈ ​സ​മ​യം പ​ദ്മ​നാ​ഭ​ൻ ന​ന്പ്യാ​രും ഭാ​ര്യ​യും മാ​ത്ര​മാ​ണ് വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

രാ​ത്രി ഒ​ന്പ​തോ​ടെ​യാ​ണ് മു​ഖം​മൂ​ടി​ക​ൾ വീ​ട്ടി​ൽ എ​ത്തി​യ​ത്. മാ​വോ​വാ​ദി​ക​ളെ​ന്ന് വി​ര​ട്ടി പ​ദ്മ​നാ​ഭ​ൻ ന​ന്പ്യാ​രു​ടെ ഭാ​ര്യ അ​ണി​ഞ്ഞി​രു​ന്ന ര​ണ്ട് പ​വ​ന്‍റെ മാ​ല​യും അ​ര പ​വ​ന്‍റെ ക​മ്മ​ലും സം​ഘം അ​ഴി​ച്ചു​വാ​ങ്ങു​ക​യാ​യി​യു​ന്നു. വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന​താ​ണ് മു​ഖം​മൂ​ടി​ക​ൾ അ​പ​ഹ​രി​ച്ച പ​ണം.

ര​ണ്ട് മ​ണി​ക്കൂ​റോ​ള​മാ​ണ് സം​ഘം ഒ​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​ത്തു​ള്ള വീ​ട്ടി​ൽ ത​ങ്ങി​യ​ത്. ക​വ​ർ​ച്ച​ക്കാ​ർ പോ​യ​തി​നു​ശേ​ഷം പ​ദ്മ​നാ​ഭ​ൻ ന​ന്പ്യാ​ർ ഫോ​ണ്‍ ചെ​യ്താ​ണ് സം​ഭ​വം സ​മീ​പ​വാ​സി​ക​ളെ​യും ബ​ന്ധു​ക്ക​ളെ​യും അ​റി​യി​ച്ച​ത്. പ​ന​മ​രം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Related posts