ഹർത്താലിൽ നിന്ന് ഒഴിവാക്കണം..! വാ​ട​ക​യ്ക്ക് സാ​ധ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​വ​രു​ടെ സേ​വ​നം അ​വ​ശ്യ​സ​ർ​വീ​സാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം പ​രി​ഗ​ണ​ന​യി​ൽ:​മ​ന്ത്രി

ചേ​ർ​ത്ത​ല: സാ​ധ​ന​ങ്ങ​ൾ വാ​ട​ക​യ്ക്കു ന​ൽ​കു​ന്ന​വ​രു​ടെ സേ​വ​നം അ​വ​ശ്യ സ​ർ​വീ​സാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം സ​ർ​ക്കാ​ർ അ​നു​ഭാ​വ​പൂ​ർ​വം പ​രി​ഗ​ണി​ക്കു​മെ​ന്ന് ഭ​ക്ഷ്യ​മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ പ​റ​ഞ്ഞു. കേ​ര​ള സ്റ്റേ​റ്റ് ഹ​യ​ർ ഗു​ഡ്സ് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ക​ഐ​സ്എ​ച്ച്ജി​ഒ ആ​ല​പ്പു​ഴ ജി​ല്ലാ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.

മ​ര​ണം, വി​വാ​ഹം തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് പ​ന്ത​ൽ, ഡെ​ക്ക​റേ​ഷ​ൻ, ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​വ​രെ ഹ​ർ​ത്താ​ലി​ലും മ​റ്റും ത​ട​യു​ന്ന സം​ഭ​വ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​വ​രു​ടെ സേ​വ​നം അ​വ​ശ്യ സ​ർ​വീ​സാ​ക്കി​യാ​ൽ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​നി​ൽ ക​റു​ക​ത്ത​റ അ​ധ്യ​ക്ഷ​നാ​യി. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​വി. ബാ​ല​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ഐ​സ​ക് മാ​ട​വ​ന സ​ഹാ​യ​ധ​ന വി​ത​ര​ണം ന​ട​ത്തി. ഓ​ട്ടോ​കാ​സ്റ്റ് ചെ​യ​ർ​മാ​ൻ കെ.​എ​സ് പ്ര​ദീ​പ്കു​മാ​ർ മു​തി​ർ​ന്ന അം​ഗ​ങ്ങ​ളെ ആ​ദ​രി​ച്ചു. സ​ജി​കു​മാ​ർ ക​രീ​ല​ക്കു​ള​ങ്ങ​ര, പി. ​ഷം​സു​ദീ​ൻ, കോ​യാ​മു മ​ല​പ്പു​റം, സ​ലിം മു​രു​ക്കും​മൂ​ട്, ജോ​ർ​ജ് വ​യ​നാ​ട് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഭാ​ര​വാ​ഹി​ക​ൾ: സു​നി​ൽ ക​റു​ക​ത്ത​റ-​പ്ര​സി​ഡ​ന്‍റ്, എ​സ്.​കെ ബ്ര​ദ​ർ, കെ.​എ​സ് ന​ളി​നാ​ക്ഷ​ൻ, ഈ​രേ​ഴ ബാ​ല​ൻ, രാ​ജേ​ഷ് ക​ല​വൂ​ർ-​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, സ​ജി​കു​മാ​ർ ക​രീ​ല​ക്കു​ള​ങ്ങ​ര-​ജ​ന​റ​ൽ സെ​ക്ര​ട്ട​റി, താ​ജു​ദീ​ൻ, ദി​ലീ​പ് നീ​രാ​ഴി​ത്ത​റ, ഉ​ദ​യ​ൻ ക​ണ്ട​ല്ലൂ​ർ, അ​ന്പ​ല​പ്പു​ഴ സ​ന്തോ​ഷ്-​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ, ആ​ർ.​കെ രാ​ധാ​കൃ​ഷ്ണ​പി​ള്ള-​ട്ര​ഷ​റ​ർ.

Related posts