‌തിരുവല്ലയ്ക്ക് ചരക്കില്ല..! വിവാദങ്ങളിൽ കുടുങ്ങി തിരുവല്ലയുടെ ചരക്കിറക്കു ഗതാഗത സാധ്യത കുറഞ്ഞു; പകരം സംവി ധാനം തേടി റെയിൽവേ ചങ്ങനാശേരിക്ക്

thiruvallaതി​രു​വ​ല്ല: റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ര​ക്കു​ഗ​താ​ഗ​ത​ത്തി​നു​ള്ള സാ​ധ്യ​ത കു​റ​യു​ന്നു. വി​വാ​ദ​ങ്ങ​ളി​ല​ക​പ്പെ​ട്ട് ച​ര​ക്കി​റ​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ൾ കു​ടു​ങ്ങി​യ​തോ​ടെ സ​മീ​പ സ്റ്റേ​ഷ​നു​ക​ളി​ൽ ച​ര​ക്കി​റ​ക്ക് സാ​ധ്യ​ത​ക​ൾ തേ​ടു​ക​യാ​ണ് റെ​യി​ൽ​വേ. കാ​യം​കു​ള​ത്തു​നി​ന്ന് ച​ങ്ങ​നാ​ശേ​രി​വ​രെ​യു​ള്ള പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ൽ സാ​ധ്യ​ത പൂ​ർ​ത്തി​യാ​യ​തോ​ടെ ച​ങ്ങ​നാ​ശേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ ച​ര​ക്കി​റ​ക്കു സാ​ധ്യ​ത വി​ക​സി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​ന​മാ​യി​ട്ടു​ണ്ട്.

ച​ങ്ങ​നാ​ശേ​രി​യി​ലെ നാ​ലാം പ്ലാ​റ്റ്ഫോം പൂ​ർ​ണ​മാ​യി ച​ര​ക്കു ട്രെ​യി​നു​ക​ൾ​ക്കാ​യി മാ​റ്റി​യി​ട്ടി​രി​ക്കു​ക​യാ​ണ്. റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പ​ത്തു​കൂ​ടി ഗു​ഡ്സ് ഷെ​ഡ് റോ​ഡി​ന്‍റെ നി​ർ​മാ​ണ​വും ന​ട​ന്നു​വ​രു​ന്നു.

ച​ര​ക്കു തീ​വ​ണ്ടി​ക​ൾ നാ​ലാം പ്ലാ​റ്റ്ഫോ​മി​ൽ നി​ർ​ത്തി അ​വി​ടെ​നി​ന്ന് വാ​ഹ​ന​മാ​ർ​ഗം ച​ര​ക്കു​നീ​ക്കം ന​ട​ത്താ​നാ​കും. എ​ഫ്സി​ഐ ഗോ​ഡൗ​ണു​ക​ളി​ലേ​ട​ക്ക​മു​ള്ള ച​ര​ക്കു​ക​ൾ സു​ഗ​മ​മാ​യി ഇ​വി​ടെ​നി​ന്നു നീ​ക്കാ​നാ​കും. തി​രു​വ​ല്ല​യി​ലും നാ​ലാം പ്ലാ​റ്റ്ഫോം ച​ര​ക്കു​ഗ​താ​ഗ​ത​ത്തി​നു​വേ​ണ്ടി നി​ർ​മി​ച്ചി​രു​ന്നെ​ങ്കി​ലും വി​വാ​ദ​ങ്ങ​ൾ വി​ട്ടു​മാ​റി​യി​ല്ല.

തി​രു​വ​ല്ല​യി​ൽ റെ​യി​ൽ​വേ സി​മ​ന്‍റ് യാ​ർ​ഡ് തു​ട​ങ്ങു​ന്നു​വെ​ന്ന പേ​രി​ൽ വി​വാ​ദം കോ​ട​തി ക​യ​റി​യി​രി​ക്കു​ക​യാ​ണ്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട തീ​രു​മാ​നം വൈ​കി​യ​തോ​ടെ റെ​യി​ൽ​വേ​യും പി​ന്തി​രി​ഞ്ഞ മ​ട്ടാ​ണ്. സ്റ്റേ​ഷ​ന്‍റെ വ​രു​മാ​ന​ത്തി​ലും ഇ​തു​വ​ഴി വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും സാ​ധ്യ​ത ഏ​റെ​യാ​യി​രു​ന്നെ​ങ്കി​ലും സി​മ​ന്‍റ് യാ​ർ​ഡി​നെ​തി​രെ പ്രാ​ദേ​ശി​ക എ​തി​ർ​പ്പു​ക​ൾ രൂ​ക്ഷ​മാ​യി​രു​ന്നു.

ഇ​ത​ര ച​ര​ക്ക് വ​ണ്ടി​ക​ളും തി​രു​വ​ല്ല​യി​ൽ ലോ​ഡ് ഇ​റ​ക്കു​ന്ന​ത് പ​രി​മി​ത​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്.ഇ​ര​ട്ട​പ്പാ​ത​യ്ക്കു മു​ന്പു​ത​ന്നെ നാ​ലാം പ്ലാ​റ്റ്ഫോം തു​റ​ന്നി​രു​ന്നു.ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്പോ​ൾ യാ​ത്രാ തീ​വ​ണ്ടി​ക​ളും ഇ​തേ പ്ലാ​റ്റ്ഫോ​മി​ൽ നി​ർ​ത്തി​വ​ന്നി​രു​ന്നു. സി​മ​ന്‍റ് വാ​ഗ​ണു​ക​ൾ ഇ​ക്കാ​ല​യ​ള​വി​ൽ തി​രു​വ​ല്ല​യി​ൽ എ​ത്തു​ക​യും ലോ​ഡി​റ​ക്കു​ക​യും ചെ​യ്തു. നാ​ലാം പ്ലാ​റ്റ് ഫോ​മി​ന്‍റെ​യും അ​നു​ബ​ന്ധ പാ​ത​യു​ടെ​യും വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്.

ഇ​ര​ട്ട​പ്പാ​ത പൂ​ർ​ത്തീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​വീ​ക​രി​ച്ച സ്റ്റേ​ഷ​നു​ക​ളി​ൽ തി​രു​വ​ല്ല​യി​ലും ച​ങ്ങ​നാ​ശേ​രി​യി​ലും റെ​യി​ൽ​വേ ച​ര​ക്കു​ഗ​താ​ഗ​ത​ത്തി​ന്‍റെ സാ​ധ്യ​ത കൂ​ടി ക​ണ്ടി​രു​ന്നു. എ​ന്നാ​ൽ തി​രു​വ​ല്ല​യു​ടെ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത്വ​രി​ത​പ്പെ​ടു​ത്താ​ൻ ശ​ക്ത​മാ​യ സ​മ്മ​ർ​ദ​മു​ണ്ടാ​യി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം.

Related posts