കേരളത്തിലെ  സ്ത്രീ​ക​ളെ അ​ന്ത​സു​ള്ള​വ​രാ​ക്കി​യ​ത് കു​ടും​ബ​ശ്രീയാണെന്ന് മ​ന്ത്രി മാ​ത്യു ടി .​തോ​മ​സ്

ക​രു​നാ​ഗ​പ്പ​ള്ളി: കേ​ര​ള​ത്തി​ലെ സ്ത്രീ​ക​ളെ അ​ന്ത​സു​ള്ള​വ​രും അ​ഭി​മാ​ന​ബോ​ധ​മു​ള്ള​വ​രു​മാ​ക്കി മാ​റ്റി​യ​ത് കു​ടും​ബ​ശ്രീ​യാ​ണെ​ന്ന് മ​ന്ത്രി മാ​ത്യു.​ടി തോ​മ​സ് പ​റ​ഞ്ഞു.​ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ ന​ടന്ന റീ​ജി​യ​ണ​ൽ വു​മ​ൺ കോ​ൺ​ക്ലേ​വി​ന്‍റെ സ​മാ​പ​നസമ്മേളനത്തിന്‍റെ ഭാഗമാ​യി ന​ട​ന്ന യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കുകയാ​യി​രു​ന്നു മ​ന്ത്രി. സ​മ്പ​ത്തിന്‍റെ വി​നി​യോ​ഗ​ത്തി​ൽ സ്ത്രീ​ക​ളു​ടെ പ​ങ്ക് വ​ർധി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി കൂട്ടിച്ചേർത്തു.

ആ​ർ. രാ​മ​ച​ന്ദ്ര​ൻ എം​എ​ൽഎ ​അ​ധ്യ​ക്ഷ​ത വഹിച്ചു. ക്യാ​മ്പ് അം​ഗ​ങ്ങ​ൾ ചേ​ർ​ന്ന് പ്ര​തി​രോ​ധാ​ഗ്നി തെ​ളി​യി​ച്ചു കൊ​ണ്ടാ​ണ് പ​രി​പാ​ടി​ക്ക് സ​മാ​പ​ന​മാ​യ​ത്. മ​ന്ത്രി​യി​ൽ നി​ന്നും സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം ആര്‍.കെ. ദീപയും സി​ഡിഎ​സ് ചെ​യ​ർ​പേ​ഴ്സ​ൺ​മാ​രും ചേ​ർ​ന്ന് അ​ഗ്നി ഏ​റ്റു​വാ​ങ്ങി. തു​ട​ർ​ന്ന് തു​ട​ർ​ന്ന് മ​റ്റു​ള്ള​വ​രി​ലേ​ക്ക് തി​രി​നാ​ള​ങ്ങ​ൾ പ​ക​ർ​ന്നു.

സ്ത്രീ ​മു​ന്നേ​റ്റ​ത്തി​ന്‍റെ പോ​രാ​ട്ട​ങ്ങ​ൾ​ക്ക് നാ​ന്ദി കു​റി​ക്കു​ന്ന പ്ര​തി​ജ്ഞ ഷെ​ർ​ളി ശ്രീ​കു​മാ​ർ ചൊ​ല്ലി​ക്കൊ​ടു​ത്തു. താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി വി ​വി​ജ​യ​കു​മാ​ർ, ​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​രാ​ധാ​മ​ണി, ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ എം. ​ശോ​ഭ​ന, പി. ​ബി. ശി​വ​ൻ, എ. ​ജി. സ​ന്തോ​ഷ്, വി. ​ആ​ർ. അ​ജു എ​ന്നി​വ​ർ പ്രസംഗിച്ചു.

തു​ട​ർ​ന്ന് പെ​ണ്ണ​കം പ്ര​വ​ർ​ത്ത​ക​ർ അ​വ​ത​രി​പ്പി​ച്ച സം​ഗീ​തി​ക, തി​രു​വാ​തി​ര, അ​ടു​ക്ക​ള​യി​ൽ നി​ന്ന് അ​ര​ങ്ങ​ത്തേ​ക്ക് നാ​ട​കം എ​ന്നി​വ​യും ന​ട​ന്നു.ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ലും ജി​ല്ലാ കു​ടും​ബ​ശ്രീ മി​ഷ​നും ചേ​ർ​ന്ന് രൂ​പീ​ക​രി​ച്ച പെ​ണ്ണ​കം എ​ന്ന വ​നി​താ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സം​സ്ഥാ​ന​ത്താ​ദ്യ​മാ​യി റീ​ജി​യ​ണ​ൽ വു​മ​ൺ കോ​ൺ​ക്ലേ​വ് സം​ഘ​ടി​പ്പി​ച്ച​ത്. വി​വി​ധ മേ​ഖ​ല​യി​ൽ നി​ന്നും തെ​രെ​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 200 വ​നി​ത​ക​ളാ​ണ് മൂ​ന്നു ദി​വ​സ​ത്തെ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​ത്.

Related posts