ഒന്നിനു പുറകേ ഒന്നൊന്നായ്..! ടോ​മി​ൻ ത​ച്ച​ങ്ക​രി​ക്കെ​തി​രെ ഹ​ർ​ജി; സി​ങ്ക​പ്പൂ​രി​ൽ നി​ന്നും ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്നെന്നാരോ പിച്ചാണ് ഹർജി ; പൊ​തു പ്ര​വ​ർ​ത്ത​കൻ പി.​ഡി.​ജോ​സഫാണ് ഹർജിക്കാരൻ

tomin-thachankariതൃ​ശൂ​ർ: എ​ഡി​ജി​പി ടോ​മി​ൻ ത​ച്ച​ങ്ക​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​ത്ത​തി​നെ​തി​രെ പൊ​തു പ്ര​വ​ർ​ത്ത​ക​നാ​യ പി.​ഡി.​ജോ​സ​ഫ് തൃ​ശൂ​ർ വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ ന​ൽ​കി​യ ഹ​ർ​ജി മൂ​വാ​റ്റു​പു​ഴ വി​ജി​ല​ൻ​സ് കോ​ട​തി​യി​ലേ​ക്ക് മാ​റ്റി ന​ൽ​കി. അ​ടു​ത്ത മാ​സം മൂ​ന്നി​ന് കോ​ട​തി ഹ​ർ​ജി പ​രി​ഗ​ണി​ക്കും.

ത​ച്ച​ങ്ക​രി​ക്കെ​തി​രെ വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് തൃ​ശൂ​ർ വി​ജി​ല​ൻ​സ് കോ​ട​തി​യി​ലാ​ണ് ഹ​ർ​ജി ന​ൽ​കി​യി​രു​ന്ന​ത്.  സി​ങ്ക​പ്പൂ​രി​ൽ നി​ന്നും ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്നു​വെ​ന്നാ​രോ​പി​ച്ചാ​ണ് പി.​ഡി.​ജോ​സ​ഫ് ടോ​മി​ൻ ത​ച്ച​ങ്ക​രി​ക്കെ​തി​രെ ഹ​ർ​ജി ന​ൽ​കി​യി​രു​ന്ന​ത്. ഈ ​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ കോ​ട​തി പ​രി​ശോ​ധി​ക്കും.

Related posts