’കാം ​കാ വേ​ത​ൻ ക​ഹാ ഹെ’..! കൂലിക്കുടിശിഖ ചോദിച്ചുകൊണ്ട് നാട്ടിക ഗ്രാമപഞ്ചായത്ത് തൊഴിലാളികൾ പ്ര​ധാ​ന​മ​ന്ത്രി​ക്കും മു​ഖ്യ​മ​ന്ത്രി​ക്കും ക​ത്ത​യ​ച്ചു

TVM-=THOZHILURAPPU-Lതൃ​പ്ര​യാ​ർ: ’കാം ​കാ വേ​ത​ൻ ക​ഹാ ഹെ’ ​എ​ന്നു ചോ​ദി​ച്ചു​കൊ​ണ്ട് പ്രധാനമന്ത്രിക്കും, മു​ഖ്യ​മ​ന്ത്രി​ക്കും നാ​ട്ടി​ക ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ ഐ​എ​ൻ​ടി​യു​സി നാ​ട്ടി​ക മ​ണ്ഡ​ല​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ത്തു​ക​ൾ അ​യ​ച്ചു.

ന​രേ​ന്ദ്ര​മോ​ദി​യു​ടെ കേ​ന്ദ്ര​ഭ​ര​ണ​വും പി​ണ​റാ​യി വി​ജ​യ​ന്‍റെ കേ​ര​ള ഭ​ര​ണ​വും മൂ​ലം കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ ചെ​കു​ത്താ​നും ക​ട​ലി​നും ഇ​ട​യി​ൽ അ​ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്നും തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കൂ​ലി കൊ​ടു​ക്കാ​തെ രാ​ജ്യ​ത്ത് നി​ല​നി​ൽ​ക്കു​ന്ന നി​യ​മം​പോ​ലും ലം​ഘി​ച്ച് കേ​ന്ദ്ര​വും കേ​ര​ള​വും ക​ള്ള​നും പോ​ലീ​സും ക​ളി​ക്കു​ക​യാ​ണെ​ന്നും ക​ത്ത​യ​ക്ക​ൽ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്ത് ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി അ​നി​ൽ പു​ളി​ക്ക​ൽ പ​റ​ഞ്ഞു.

നാ​ട്ടി​ക ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ മാ​ത്രം 560 തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി നാ​ലാ​യി​രം മു​ത​ൽ പ​തി​നാ​യി​രം രൂ​പ വ​രെ​കൂ​ലി​യാ​യി കൊ​ടു​ക്കു​വാ​ൻ ഉ​ണ്ടെ​ന്നും നാ​ട്ടി​ക പ​ഞ്ചാ​യ​ത്തി​ലെ മാ​ത്രം കൂ​ലി കു​ടി​ശി​ക മു​പ്പ​ത്തി​മൂ​ന്നു ല​ക്ഷ​ത്തി ഇ​രു​പ​തി​നാ​യി​രം രൂ​പ ആ​ണെ​ന്നും അ​നി​ൽ പു​ളി​ക്ക​ൽ പ​റ​ഞ്ഞു. ഇ.​വി.​ധ​ർ​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​ട്ടി​ക ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​വി​നു മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

Related posts