ഇത് എട്ടിന്‍റെ പണി..! കൊടിപിടിക്കാൻ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളെ പാ​ർ​ട്ടി സ​മ്മേള​ന​ത്തി​നു  കൊ​ണ്ടുപോയി;  പണികൊടുത്ത്  ബിജെപിയും കോൺഗ്രസും 

തു​റ​വൂ​ർ: തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളെ ജോ​ലി​സ്ഥ​ല​ത്തു നി​ന്ന് പാ​ർ​ട്ടി സ​മ്മേ​ള​ന​ത്തി​നു കൊ​ണ്ടു​പോ​യ​താ​യി പ​രാ​തി. തു​റ​വൂ​ർ പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ർ​ഡി​ൽ ജോ​ലി​ക്കു നി​ർ​ത്തി​യ തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ് കു​ത്തി​യ​തോ​ട്ടി​ൽ ന​ട​ന്ന സി​പി​എം ഏ​രി​യാ സ​മ്മേ​ള​ന​ത്തി​നു കൊ​ണ്ടു പോ​യ​ത്.

ഇ​തേ തു​ട​ർ​ന്ന് കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് പ​രാ​തി ന​ൽ​കി. സം​ഭ​വ​സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി​യ സെ​ക്ര​ട്ട​റി പ​രാ​തി​യി​ൽ ക​ഴ​ന്പു​ണ്ടെ​ന്ന് ക​ണ്ടെ​ത്തു​ക​യും തോ​ഴി​ലാ​ളി​ക​ളു​ടെ ഹാ​ജ​ർ ബു​ക്കി​ൽ ആ​പ്സ​ൻ​റ് രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

നി​യ​മ വി​രു​ദ്ധ​മാ​യി തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളെ പാ​ർ​ട്ടി സ​മ്മേ​ള​ന​ത്തി​നു കൊ​ണ്ടു പോ​യ പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് തു​റ​വൂ​ർ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ൻ​റ് കെ.​പി. വി​ജ​യ​കു​മാ​റും വൈ​സ് പ്ര​സി​ഡ​ന്‍റ് തു​റ​വൂ​ർ ഷ​ണ്‍​മു​ഖ​നും, ബി​ജെ​പി തു​റ​വൂ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മ​റ്റി പ്ര​സി​ഡ​ൻ​റ് ആ​ർ. സ​ന്തോ​ഷ് കു​മാ​റും ആ​വ​ശ്യ​പ്പെ​ട്ടു.

Related posts