തണ്ടര്‍ ചൈല്‍ഡ് ! കൂറ്റന്‍ തിരമാലകളെയും കൊടുംങ്കാറ്റിനെയും അതിജീവിക്കാന്‍ ശേഷിയുള്ള ബോട്ടുമായി ഐറിഷ് കമ്പനി

കൂ​​റ്റ​​ൻ​​ തി​​ര​​മാ​​ല​​ക​​ളെ​​യും കൊ​​ടും​​ങ്കാ​​റ്റി​​നെ​​യും അ​​തി​​ജീ​വി​​ക്കാ​​ൻ ശേ​​ഷി​​യു​​ള്ള ബോ​​ട്ടു​​മാ​​യി ഐ​​റി​​ഷ് ക​​ന്പ​​നി. ത​​ണ്ട​​ർ ചൈ​​ൽ​​ഡ് എ​​ന്നു പേ​​രി​​ട്ടി​​രി​​ക്കു​​ന്ന ബോ​​ട്ട്, സേ​​ഫ് ഹെ​​വ​​ൻ എ​​ന്ന ക​​ന്പ​​നി​​യാ​​ണ് നി​​ർ​​മി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

പ​​രീ​​ക്ഷ​​ണ യാ​​ത്ര​​യി​​ലെ ബോ​​ട്ടി​​ന്‍റെ മി​​ന്നും പ്ര​​ക​​ട​​നം​​ക​​ണ്ട് ഇ​​ഷ്ടപ്പെ​ട്ട ഐ​​റി​​ഷ് നാ​​വി​​ക സേ​​ന കൂ​​ടു​​ത​​ൽ ത​​ണ്ട​​ർ​​ ചൈ​​ൽ​​ഡ് ബോ​​ട്ടു​​ക​​ൾ നി​​ർ​​മി​​ച്ചു ന​​ൽ​​കാ​​ൻ ക​​ന്പ​​നി​​യോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടി​​ട്ടു​​ണ്ട്. അ​​തി​​ശ​​ക്ത​​മാ​​യ ക​​ട​​ൽ​​ക്ഷോ​​ഭ​​മു​​ണ്ടാ​​യാ​​ൽ​​പോ​​ലും മു​​ങ്ങി​​ല്ലെ​​ന്നു​​ള്ള​​താ​​ണ് ബോ​​ട്ടി​​ന്‍റെ പ്ര​​ത്യേ​​ക​​ത​​ക​​ളി​​ലൊ​​ന്ന്.

കൊ​​ടും​​കാ​​റ്റി​​ൽ എ​​ടു​​ത്തെ​​റി​​യ​​പ്പെ​​ട്ടാ​​ലും ത​​ല​​കീ​​ഴാ​​യി വീ​​ഴാ​​ത്ത​​വി​​ധ​​മാ​​ണ് ബോ​​ട്ടി​​ന്‍റെ നി​​ർ​​മാ​​ണം. അ​​തി​​നാ​​ൽത​​ന്നെ ബോ​​ട്ടു മ​​റി​​യു​​ക​​യെ​​ന്ന​​ത് അ​​സം​​ഭവ്യ​​മാ​​ണെ​​ന്ന് ക​​ന്പ​​നി​ പ​റ​യു​ന്നു. ക്ഷ​​ത​​ങ്ങ​​ൾ ആ​​ഗി​​ര​​ണം ചെ​​യ്യാ​​ൻ ക​​ഴി​​വു​​ള്ള പു​​റം​​പാ​​ളി​​ക​​ളാ​​ണ് ബോ​ട്ടി​ന്‍റെ മ​​റ്റൊ​​രു പ്ര​​ത്യേ​ക​​ത. യാ​​ത്ര​​ക്കാ​​ർ​​ക്ക് ക്ഷ​​ത​​മേ​​ൽ​​ക്കാ​​തെ ഈ ​​പാ​​ളി സം​​ര​ക്ഷ​​ണ​​മേ​കും.

മ​​ണി​​ക്കൂ​​റി​​ൽ 62 കി​​ലോ​​മീ​​റ്റ​​ർ വേ​​ഗ​​ത്തി​​ൽ സ​​ഞ്ച​​രി​​ക്കാ​​ൻ ക​​ഴി​​വു​​ള്ള ബോ​​ട്ടി​​ൽ 10 പേ​​ർ​​ക്കു യാ​​ത്ര​​ചെ​​യ്യാ​​നാ​​വും. ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ൽ ഉ​​പ​​യോ​​ഗി​​ക്കു​​ക എ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ​​യാ​​ണ് ത​​ണ്ട​​ർ ചൈ​​ൽ​​ഡി​​ന്‍റെ നി​​ർ​​മാ​​ണം.

Related posts