ജിയോളജി വകുപ്പിന്റെ നിഷേധം..! ദേശീയപാത കുതിരാന്‍ തുരങ്കനിര്‍മാണം നിലച്ചിട്ട് ഒരുമാസം

tcr-thurangamപട്ടിക്കാട്: ദേശീയപാത നിര്‍മാണത്തിന്റെ ഭാഗമായി കുതിരാനില്‍ നടക്കുന്ന തുരങ്കനിര്‍മാണത്തിന്റെ പണികള്‍ നിര്‍ത്തിവച്ചിട്ട് ഒരുമാസവും അഞ്ചുദിവസവും ആയി. കഴിഞ്ഞമാസം 5-ാം തീയതിയാണ് പാറ പൊട്ടിക്കുന്നതിനുള്ള ലൈസന്‍സിന്റെ കാലാവധി കഴിഞ്ഞതിനാല്‍ പണികള്‍ നിര്‍ത്തിവച്ചത്. ഇതിനിടയില്‍ തുരങ്കത്തിനകത്ത് പാറ പൊട്ടിച്ച ഭാഗത്ത് ഇരുമ്പുതണ്ട് ഉപയോഗിച്ച് ഉറപ്പിക്കുന്ന പണികള്‍ തുരങ്കത്തിനുള്ളില്‍ പൊട്ടിച്ച പാറക്കല്ലുകളും മണ്ണും മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ ആയിരുന്നു നടന്നുവന്നിരുന്നത്. 915 മീറ്ററോളം വരുന്ന തുരങ്കത്തിന്റെ ഒന്നാമത്തെ തുരങ്കം 800 മീറ്ററോളവും രണ്ടാമത്തേത് 400 മീറ്ററോളം പാറപൊട്ടിക്കല്‍ കഴിഞ്ഞു. ഈ സമയത്തായിരുന്നു പണികള്‍ തടസപ്പെട്ടത്.

പാറ പൊട്ടിക്കുന്നതിനുള്ള ലൈസന്‍സ് പഞ്ചായത്തും വില്ലേജും പുതുക്കി നല്‍കിയെങ്കിലും ജിയോളജി വകുപ്പ് അതിന് തയാറായില്ല. തുരങ്കത്തില്‍നിന്നു കിട്ടുന്ന കല്ലിനും മണ്ണിനും കരാറുകാര്‍ സംസ്ഥാന സര്‍ക്കാരിന് നല്‍കേണ്ട റോയല്‍റ്റി സംബന്ധിച്ചുള്ള തര്‍ക്കമാണ് ജിയോളജി വകുപ്പ് ലൈസന്‍സ് നിഷേധിച്ചത്. എന്നാല്‍ കേന്ദ്ര ഗവണ്‍മെന്റ് പദ്ധതിയായതിനാല്‍ സംസ്ഥാന സര്‍ക്കാരിന് പ്രത്യേകം റോയല്‍റ്റി നല്‍കേണ്ടതില്ല എന്ന നിലപാടിലായിരുന്നു കരാര്‍ കമ്പനി.

ഇതേ തുടര്‍ന്നാണ് പണികള്‍ അവതാളത്തിലായത്. പദ്ധതിയുടെ ഘടന പ്രതിപാദിക്കുന്ന ഡി.ബി.ടി.ഒ. കരാര്‍ ജില്ലാ കളക്ടര്‍ പരിശോധിച്ചതിനുശേ ഷമായിരിക്കും നിര്‍മാണത്തിനുവേണ്ട എന്‍ഒസി കളക്ടര്‍ നല്‍കുക. ഇതിനിടയില്‍ ജില്ലാ കളക്ടര്‍ കുതിരാനില്‍ സന്ദര്‍ശനം നടത്തിയിരുന്നു. എന്നാല്‍ പണി നിര്‍ത്തിയിട്ട് ഒരുമാസം കഴിഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല..

Related posts