ടൈഗര്‍ ഷ്‌റോഫിന്റെ കാര്‍ സ്റ്റണ്ട് വീഡിയോ ലീക്കായി; ശ്വാസമടക്കിപ്പിടിച്ചു മാത്രം കാണാനാവുന്ന വീഡിയോ വൈറലാവുന്നു…

ടൈഗര്‍ ഷ്‌റോഫ് നായകനായ ആക്ഷന്‍ ത്രില്ലര്‍ ബാഗി വമ്പന്‍ഹിറ്റായിരുന്നു. ഇപ്പോള്‍ ബാഗിയുടെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗിലാണ് താരം. കാമുകിയായ ദിഷ പഠാണിയാണ് ചിത്രത്തിലെ നായിക. ആദ്യ ഭാഗത്തില്‍ ശ്രദ്ധ കപൂറായിരുന്നു നായിക. ചിത്രത്തിലെ ടൈഗര്‍ ഷറോഫിന്റെ കാര്‍ സ്റ്റണ്ട് രംഗം ലീക്കായിരിക്കുന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. ഏവരെയും അതിശയപ്പെടുത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്ന വിഡിയോയിലുളളത്. ഡ്യൂപ്പൊന്നുമില്ലാതെ ടൈഗറിന്റെ സ്റ്റണ്ട് കണ്ടാല്‍ അദ്ഭുതപ്പെട്ടു പോകും.

2014 ല്‍ പുറത്തിറങ്ങിയ ഹീറോപന്തി എന്ന ചിത്രത്തിലൂടെയാണ് നടന്‍ ജാക്കി ഷ്‌റോഫിന്റെ മകനായ ടൈഗര്‍ ഷ്‌റോഫ് ബോളിവുഡിലെത്തുന്നത്. ഇതിനുപിന്നാലെയാണ് ആക്ഷന്‍ ഡ്രാമ ചിത്രമായ ബാഗി പുറത്തിറങ്ങിയത്. ചിത്രം വന്‍ ഹിറ്റായി. ഇതിനുശേഷം ഫ്‌ളൈയിംഗ് ജാട്ട്, മുന്ന മൈക്കിള്‍ എന്നീ ചിത്രങ്ങളിലും ടൈഗര്‍ അഭിനയിച്ചു. കാര്‍ സ്റ്റണ്ടിംഗ് രംഗം ഇതിനോടകം വൈറലായിക്കഴിഞ്ഞു.

Related posts