പാതയോരത്തെ കള്ളുഷാപ്പുകളും തുറക്കാം; നഗരത്തിന്‍റെ സ്വഭാവമുള്ള സ്ഥലങ്ങളിലെ കള്ളുഷാപ്പുകൾ തുറക്കാനുള്ള തീരുമാനം സർക്കാരിന് വിട്ട് സുപ്രീംകോടതി

ന്യൂഡൽഹി: പാതയോരത്തെ മദ്യശാലകൾ തുറക്കാനുള്ള തീരുമാനം സർക്കാരിന് വിട്ടതുപോലെ കള്ളുഷാപ്പുകൾ തുറക്കുന്ന കാര്യവും സർക്കാരിന് തീരുമാനിക്കാമെന്ന് സുപ്രീംകോടതി.

നഗരത്തിന്‍റെ സ്വഭാവമുള്ള സ്ഥലങ്ങളിലെ കള്ളുഷാപ്പുകൾ തുറക്കുന്ന കാര്യത്തിലാണ് സർക്കാരിന് തീരുമാനമെടുക്കാമെന്നും സുപ്രീംകോടതി ഉത്തരവിട്ടത്. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്േ‍റതാണ് വിധി.

നഗരസ്വഭാവമുള്ള പ്രദേശങ്ങളിലെ പാതയോര മദ്യശാലകൾ തുറക്കുന്ന കാര്യത്തിൽ സർക്കാരിന് തീരുമാനമെടുക്കാമെന്ന് നേരത്തെ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് വിധിച്ചിരുന്നു. ഈ വിധിയാണ് ഷാപ്പുകൾക്കും കോടതി ബാധകമാക്കിയത്.

Related posts