മദ്യം വിഷം, മനുഷ്യനെ കൊല്ലും വിഷം..! അനധികൃതമായി ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ തുറന്ന ക​ള്ളു​ഷാ​പ്പ് നാ​ട്ടു​കാ​ർ പൂ​ട്ടി​ച്ചു ; ഉടമയ്ക്കെതിരെ നടപടിയെന്ന് പഞ്ചായത്ത്

toddy-lവെ​ള്ളാ​ങ്ക​ല്ലൂ​ർ: അ​ന​ധി​കൃ​ത​മാ​യി തു​റ​ന്ന ക​ള്ളു​ഷാ​പ്പ് നാ​ട്ടു​കാ​ർ പൂ​ട്ടി​ച്ചു. നി​ല​വി​ൽ പൈ​ങ്ങോ​ട്ടി​ൽ ക​ള്ള് ഷാ​പ്പ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. എ​ന്നാ​ൽ സ്ഥ​ല​മു​ട​മ ഒ​ഴി​യു​വാ​ൻ പ​റ​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് ഒ​ഴി​ഞ്ഞു.എ​ന്നാ​ൽ, തൊ​ട്ട​ടു​ത്ത് റോ​ഡി​നു സ​മീ​പ​വും ജ​ന​വാ​സ കേ​ന്ദ്ര​ത്തി​നു സ​മീ​പ​വു​മാ​ണ് ഷാ​പ്പ് ആ​രം​ഭി​ച്ച​ത്.

ഇ​തി​നെ​തി​രെ നാ​ട്ടു​കാ​രും പ​രി​സ​ര​വാ​സി​ക​ളും രം​ഗ​ത്തെ​ത്തി; പു​തി​യ ഷാ​പ്പ് കെ​ട്ടി​ട​ത്തി​നു മു​ന്നി​ൽ ഇ​ന്ന​ലെ ധ​ർ​ണ ന​ട​ത്തി. വെ​ള്ളാ​ങ്ക​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ് പ്ര​സ​ന്ന അ​നി​ൽ​കു​മാ​ർ ധ​ർ​ണ ഉ​ദ് ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഉ​ണ്ണി​കൃ​ഷ്ണ​ൻ കു​റ്റി​പ്പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബ്ലോ​ക്ക് അം​ഗം സി​നി ക​ണ്ണ​ദാ​സ്, എം.​എ​സ്. ര​ഘു​നാ​ഥ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.ഇ​രി​ങ്ങാ​ല​ക്കു​ട പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഷാ​പ്പ് ത​ത്കാ​ലി​ക​മാ​യി അ​ട​പ്പി​ച്ചു. ഷാ​പ്പ് തു​ട​ങ്ങു​വാ​ൻ പ​ഞ്ചാ​യ​ത്തി​ലേ​ക്ക് അ​പേ​ക്ഷ ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും അ​തി​നാ​ൽ ഇ​ന്നു​ത​ന്നെ ഷാ​പ്പു​ട​മ​ക്ക് നോ​ട്ടീ​സ് ന​ൽ​കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത്പ്ര​സി​ഡന്‍റ് പ്ര​സ​ന്ന അ​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു.

Related posts