എന്റെ കരിയര്‍ നശിപ്പിക്കാന്‍ ചിലര്‍ ആസൂത്രിത നീക്കം നടത്തുന്നു, പിന്നിലുള്ളവര്‍ ആരൊക്കെയാണെന്ന് എനിക്കറിയാം, ഗുരുതര ആരോപണങ്ങളുമായി ടൊവിനോ രംഗത്ത്, സംശയനിഴലിലുള്ളത് യുവനായകന്‍?

tovinopppചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയിലേക്ക് കടന്നെത്തിയ താരമാണ് ടൊവിനോ തോമസ്. എബിസിഡിയിലെ വില്ലന്‍ വേഷത്തിലൂടെ വന്ന ടൊവിനോ പിന്നെ ശക്തമായ കഥാപാത്രങ്ങളിലൂടെ നായകപദവിയിലേക്ക് നീങ്ങി. ‘ഗപ്പി’ എന്ന സിനിമയിലൂടെയാണ് താരം സൂപ്പര്‍താര നിരയിലേക്ക് എത്തുന്നത്. പിന്നീട് ഒരു മെക്‌സിക്കന്‍ അപാരത ഉള്‍പ്പെടെ തിയറ്ററുകളെ ഇളക്കിമറിച്ച ഒരുപിടി ചിത്രങ്ങള്‍. മിനിമം ഗാരണ്ടി നായകനിലേക്ക് നീങ്ങുന്നതിനിടെ ഇപ്പോള്‍ ടൊവിനോ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്.

തന്റെ കരിയര്‍ തകര്‍ക്കാര്‍ ചിലര്‍ ആസൂത്രിത നീക്കങ്ങള്‍ നടത്തുന്നതായി ടൊവിനോ തോമസിന്റെ ആരോപണം. ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് ടൊവിനോ ഇക്കാര്യം ആരോപിച്ചത്. കരിയര്‍ തകര്‍ക്കാന്‍ ചിലര്‍ ആസൂത്രിതമായ നടത്തുന്നുണ്ട് എന്നും, ജനങ്ങള്‍ക്കിടയിലെ തന്റെ സ്വീകാര്യത നഷ്ടപ്പെടുത്തുകയാണ് അവരുടെ ലക്ഷ്യമെന്നും ടൊവിനോ പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെയാണ് ആസൂത്രിത നീക്കം നടത്തുന്നത്. ഇതിന് പിന്നിലുള്ളവരെ ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല എന്നാണ് ടൊവിനോ പറയുന്നത്. സമകാലിക വിഷയങ്ങളില്‍ ഇനി ഫേസ്ബുക്കിലൂടെ പ്രതികരിക്കില്ല എന്നും ടൊവിനോ പറഞ്ഞു. ഞാന്‍ പറയുന്ന കാര്യങ്ങള്‍ ശരിയായ അര്‍ത്ഥത്തില്‍ എടുക്കാന്‍ കഴിയാത്ത ജനതയ്ക്ക് മുന്നില്‍ എന്ത് പറഞ്ഞിട്ടും കാര്യമില്ല.

ടൊവിനോയുടെ ആരോപണങ്ങള്‍ക്ക് അടിസ്ഥാനമുണ്ടെന്നാണ് അടുത്തിടെ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ഫേസ്ബുക്ക് പേജുകളിലും വരുന്ന വാര്‍ത്തകളും പോസ്റ്റുകളും തെളിയിക്കുന്നത്. അഹങ്കാരിയാണെന്നും തലക്കനമാണെന്നും ഉള്‍പ്പെടെ സെറ്റില്‍ സഹതാരങ്ങളോട് അപമര്യാദയായി പെരുമാറുന്നുവെന്നും ഇടയ്ക്കിടെ ടൊവിനോയ്‌ക്കെതിരേ വാര്‍ത്ത വരുന്നു. അതേസമയം ടൊവിനോയുടെ ആരോപണമുനകള്‍ നീളുന്നത് അടുത്തിടെ സൂപ്പര്‍താര നിരയിലേക്കെത്തിയ യുവതാരത്തിനെതിരേയാണെന്നാണ് സൂചന. വര്‍ഷത്തില്‍ ഒന്നോ രണ്ടോ സിനിമകള്‍ മാത്രം ചെയ്യുന്ന ഈ നടന്റെ ആരാധകരാണത്രേ ടൊവിനോയ്‌ക്കെതിരായ ഗൂഡാലോചനയ്ക്കു പിന്നിലെന്നാണ് ടൊവിനോയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

സമകാലിക വിഷയങ്ങളില്‍ ഇനി ഫേസ്ബുക്കിലൂടെ പ്രതികരിക്കില്ല എന്നും ടൊവിനോ പറഞ്ഞു. ഞാന്‍ പറയുന്ന കാര്യങ്ങള്‍ ശരിയായ അര്‍ത്ഥത്തില്‍ എടുക്കാന്‍ കഴിയാത്ത ജനതയ്ക്ക് മുന്നില്‍ എന്ത് പറഞ്ഞിട്ടും കാര്യമില്ല. രാത്രി ചാറ്റ് ചെയ്യാനും ഫേക്ക് ഐഡിയില്‍ നിന്ന് ചൊറിയാനും മാത്രമാണ് ചിലര്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നത്. അവിടെ എങ്ങനയാണ് പോസിറ്റീവായ കാര്യങ്ങള്‍ ചെയ്യുന്നത് എന്ന് എനിക്ക് മനസിലാവുന്നില്ല. എഡിറ്റ് ചെയ്ത വീഡിയോകളിലൂടെയും ട്രോളുകളിലൂടെയുമാണ് പലരും തകര്‍ക്കാന്‍ ശ്രമിയ്ക്കുന്നത്. ഒരു ദിവസം ഒരു ട്രോള്‍ പേജില്‍ എന്നെ കുറിച്ച് എട്ട് ട്രോളുകള്‍ വരെ വന്നു. എന്റെ ഒരു വീഡിയോ എഡിറ്റ് ചെയ്ത് ടൊവിനോ മോശമായി പെരുമാറി എന്ന തലക്കെട്ട് കൊടുത്ത് വാര്‍ത്തയുണ്ടാക്കിയെന്നും താരം പറയുന്നു.

Related posts