താന്‍ പോടോ എന്നു പറഞ്ഞാല്‍ കയറിപ്പിടിക്കാന്‍ ധൈര്യമുള്ളവരൊന്നും ഇവിടെ ഇല്ല, സ്ത്രീകള്‍ക്ക് നേരെ മാത്രമാണ് ലൈംഗിക അതിക്രമം എന്നു കരുതുന്നുണ്ടോ, പുരുഷന്മാര്‍ക്കു നേരെയില്ലേ? ടൊവിനോ ചോദിക്കുന്നു

സ്വന്തം അഭിപ്രായങ്ങള്‍ തുറന്നു പറയുന്ന താരമാണ് ടൊവീനോ തോമസ്. ചെറിയ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയുടെ നെറികെയിലെത്തിയ ഈ താരം ഇപ്പോള്‍ സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെപ്പറ്റി തുറന്നുപറയുന്നു. ഒരു മാസികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് വ്യക്തമായ നിലപാട് ടൊവീനോ പറയുന്നത്.

വഴങ്ങേണ്ട എന്നൊരു സ്ത്രീ വിചാരിച്ചാല്‍ തീരാവുന്ന പ്രശ്‌നമാണിത്. താല്‍പര്യമില്ല, താന്‍ പോടോ എന്നു പറഞ്ഞാല്‍ കയറിപ്പിടിക്കാന്‍ ധൈര്യമുള്ളവരൊന്നും ഇവിടെ ഇല്ല. ആരു വേണ്ടെന്നു പറഞ്ഞാലും എന്റെ കഥാപാത്രത്തിനു വേണ്ട ആളെ ഞാന്‍ കാസ്റ്റ് ചെയ്യുമെന്ന് പറയുന്ന നട്ടെല്ലുള്ള സംവിധായകരും ഇവരെ സപ്പോര്‍ട്ട് ചെയ്യുന്ന നിര്‍മ്മാതാക്കളും ഇവിടെയുണ്ട്.

പിന്നെന്തിന് അല്ലാത്തവരുടെ അടുത്ത് പോകണം? പിന്നെ, സ്ത്രീകള്‍ക്ക് നേരെ മാത്രമാണ് ലൈംഗിക അതിക്രമം എന്നു കരുതുന്നുണ്ടോ, പുരുഷന്മാര്‍ക്കു നേരെയില്ലേ? ടൊവിനോ പറയുന്നു. സിനിമയില്‍ താന്‍ സാമ്പത്തിക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്നും ടൊവിനോ പറയുന്നു. രണ്ടു ലക്ഷം രൂപ കൊടുത്താല്‍ റോളുണ്ടെന്ന് തന്നോടു പറഞ്ഞ ആള്‍ക്ക് താന്‍ അതു കൊടുക്കേണ്ടെന്നു തീരുമാനിക്കുകയും ആ വേഷം പോകുകയും ചെയ്തു.

Related posts