51 വെട്ടിയത് പോരാഞ്ഞിട്ടോ‍? ടി.​പി.​ച​ന്ദ്ര​ശേ​ഖ​ര​ൻ ര​ക്ത​സാ​ക്ഷി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യിസ്ഥാപിച്ച ബോ​ർ​ഡു​ക​ൾ ന​ശി​പ്പി​ച്ചു; ഡിവൈഎഫ്ഐക്കാരെന്ന് ആരോപണം

tp-flexഹ​ർ​ത്താ​ൽ വ​ട​ക​ര: ടി.​പി.​ച​ന്ദ്ര​ശേ​ഖ​ര​ൻ ര​ക്ത​സാ​ക്ഷി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​ർ​ക്കാ​ട്ടേ​രി​യി​ലും പ​രി​സ​ര​ത്തും ഉ​യ​ർ​ത്തി​യ പ്ര​ചാ​ര​ണ ബോ​ർ​ഡു​ക​ൾ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ച നി​ല​യി​ൽ. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ആ​ർ​എം​പി​ഐ ഓ​ർ​ക്കാ​ട്ടേ​രി​യി​ൽ ഇ​ന്നു ഹ​ർ​ത്താ​ൽ ആചരിക്കുകയാണ്.

വെ​ള്ളി​കു​ള​ങ്ങ​ര മു​ത​ൽ ഓ​ർ​ക്കാ​ട്ടേ​രി വ​രെ ടെ​ലി​ഫോ​ണ്‍-​ഇ​ല​ക്ട്രി​ക് പോ​സ്റ്റു​ക​ളി​ലും മ​റ്റും സ്ഥാ​പി​ച്ച ഫ്ള​ക്സ് ബോ​ർ​ഡു​ക​ളാ​ണ് ഇ​ന്ന​ലെ രാ​ത്രി വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ച​ത്. ചോ​റോ​ട് പെ​രു​മ​ന​വ​യ​ലി​ൽ ഡി​വൈ​എ​ഫ്ഐ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന അ​ഖി​ല​കേ​ര​ള ക​ന്പ​വ​ലി മ​ത്സ​രം ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ​വ​രാ​ണ് റോ​ഡി​ന് ഇ​രു​വ​ശ​ത്തേ​യും ബോ​ർ​ഡു​ക​ൾ ന​ശി​പ്പി​ച്ച​തെ​ന്നു പ​റ​യു​ന്നു. ബോ​ർ​ഡു​ക​ൾ ഒ​ന്നൊ​ഴി​യാ​തെ കീ​റി​യെ​റി​യു​ക​യാ​യി​രു​ന്നു.

വി​വ​ര​മ​റി​ഞ്ഞ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും അ​ക്ര​മി​ക​ൾ സ്ഥ​ലം വി​ട്ടു. മെ​യ് നാ​ലി​നാ​ണ് ടി.​പി.​ര​ക്ത​സാ​ക്ഷി ദി​നം. ഇ​തി​ന്‍റെ മു​ന്നോ​ടി​യാ​യി വി​വി​ധ പ​രി​പാ​ടി​ക​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്. ഇ​തി​ൽ അ​മ​ർ​ഷം പൂ​ണ്ട​വ​രാ​ണ് പ്ര​ചാ​ര​ണ ബോ​ർ​ഡു​ക​ൾ​ക്കെ​തി​രെ തി​രി​ഞ്ഞ​ത്.

ഈ ​അ​തി​ക്ര​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്ന് ഉ​ച്ച​തി​രി​ഞ്ഞ് ര​ണ്ടു വ​രെ​യാ​ണ് ആ​ർ​എം​പി​ഐ ഓ​ർ​ക്കാ​ട്ടേ​രി​യി​ൽ ഹ​ർ​ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്ത​ത്. ഇ​തേ തു​ട​ർ​ന്ന് ഓ​ർ​ക്കാ​ട്ടേ​രി​യി​ൽ ക​ട​ക​ന്പോ​ള​ങ്ങ​ൾ അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്.  വൈ​കു​ന്നേ​രം  ഓ​ർ​ക്കാ​ട്ടേ​രി​യി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ക്കും.

Related posts