പൂര ബ്ലോക്ക്…! ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷം; പാ​ലി​യേ​ക്ക​ര ടോ​ൾ പ്ലാ​സ മു​ത​ൽ പു​തു​ക്കാ​ട് വ​രെ വാ​ഹ​ന​ങ്ങ​ളു​ടെ നി​ര നീ​ണ്ടു

traffic-blockപു​തു​ക്കാ​ട് : ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷം. വാ​ഹ​ന യാ​ത്രി​ക​രെ ദു​രി​ത​ത്തി​ലാ​ഴ്ത്തി ദേ​ശീ​യ​പാ​ത​യി​ലെ അ​റ്റ​ക്കു​റ്റ​പ്പ​ണി​ക​ൾ. പാ​ലി​യേ​ക്ക​ര ടോ​ൾ പ്ലാ​സ മു​ത​ൽ പു​തു​ക്കാ​ട് വ​രെ വാ​ഹ​ന​ങ്ങ​ളു​ടെ നി​ര നീ​ണ്ടു. ടോ​ൾ ക​ന്പ​നി ദേ​ശീ​യ​പാ​ത​യി​ൽ ടാ​റിം​ഗ് ന​ട​ത്തു​ന്ന​താ​ണ് ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​കാ​ൻ കാ​ര​ണം. തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന പാ​ത​യി​ലാ​ണ് വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് മു​ത​ൽ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ട​ത്.

ദേ​ശീ​യ​പാ​ത​യി​ൽ ര​ണ്ട് കി​ലോ​മീ​റ്റ​റോ​ളം വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട നി​ര വ​ന്നി​ട്ടും ക​ന്പ​നി ടോ​ൾ വാ​ങ്ങി​യാ​ണ് വാ​ഹ​ന​ങ്ങ​ളെ ക​ട​ത്തി​വി​ട്ട​ത്. തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ പോ​ലീ​സ് ഇ​ട​പെ​ടാ​തി​രു​ന്ന​തും യാ​ത്ര​ക്കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​വ​രു​ത്തി
തൃ​ശൂ​ർ പൂ​രം പ്ര​മാ​ണി​ച്ച് സാ​ധാ​ര​ണ ദി​വ​സ​ങ്ങ​ളേ​ക്കാ​ൾ കൂ​ടു​ത​ൽ തി​ര​ക്കാ​ണ് ഇന്നലെ ദേ​ശീ​യ​പാ​ത​യി​ൽ അ​നു​ഭ​വ​പ്പെ​ട്ട​ത്.

രാ​ത്രി​ക​ളി​ൽ ന​ട​ത്തി​യി​രു​ന്ന ടാ​റിം​ഗ് തി​ര​ക്കേ​റി​യ സ​മ​യ​ത്ത് ന​ട​ത്തി​യ​ത് യാ​ത്ര​ക്കാ​രെ ദു​രി​ത​ത്തി​ലാ​ക്കി​യത്. എ​ട്ട് മ​ണി​യോ​ടെ എ​ഐ​വൈ​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ എ​ത്തി ടോ​ൾ ബൂ​ത്തു​ക​ൾ തു​റ​ന്ന് കൊ​ടു​ത്ത് വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ട്ടു.

Related posts