മാതാപിതാക്കൾക്കൂടി പഠിക്കട്ടെ..! ട്രാ​ഫി​ക് നി​യ​മ​ങ്ങ​ൾ ലംഘിച്ച് വാഹനമോടിക്കുന്നവർക്ക് മോട്ടോർ വകുപ്പിന്‍റെ ഏകദിന ക്രഷ് കോഴ്സ്; 18 ൽ താഴെയുള്ള വർ കുറ്റം ചെയ്താൽ മാതാപിതാക്കളും ക്‌ളാസ്

കോ​ഴി​ക്കോ​ട്: ട്രാ​ഫി​ക് നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​ൻ മ​ടി​ക്കു​ന്ന​വ​ർ​ക്ക് ട്രാ​ഫി​ക് സം​സ്കാ​ര​ത്തി​ന്‍റെ ന​ല്ല പാ​ഠ​ങ്ങ​ൾ പ​ഠി​പ്പി​ക്കു​ന്ന​തി​നാ​യി ഏ​ക​ദി​ന ക്രാ​ഷ് കോ​ഴ്സു​മാ​യി ട്രാ​ഫി​ക് പോ​ലീ​സ്. ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് നി​ശ്ചി​ത ഫൈ​ൻ മാ​ത്രം ഈ​ടാ​ക്കു​ന്ന ന​ട​പ​ടി വേ​ണ്ട​ത്ര ഫ​ലം കാ​ണാ​തി​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ത്ത​ര​ത്തി​ലൊ​രു ബോ​ധ​വ​ൽ​ക്ക​ര​ണ ക്ളാ​സി​നെ​ക്കു​റി​ച്ച് പോ​ലീ​സും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. തു​ട​ർ​ന്ന് ഒ​രു വ​ർ​ഷം മു​ന്പ് ഏ​ക​ദി​ന ക്രാ​ഷ് കോ​ഴ്സ് ആ​രം​ഭി​ച്ചു.

എ​ട​പ്പാ​ളി​ലെ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഡ്രൈ​വി​ങ്ങ് ട്രെ​യി​നി​ങ്ങ് ആ​ൻ​ഡ് റി​സ​ർ​ച്ച് സെ​ന്‍റ​റി​ലാ​ണ് ഒ​രു ദി​വ​സ​ത്തെ ശാ​സ്ത്രീ​യ​മാ​യ ക്ളാ​സ് ന​ൽ​കു​ന്ന​ത്. റി​ട്ട​യ​ർ​ഡ് ആ​ർ​ടി​ഒ, റോ​ഡ് നി​യ​മ​ങ്ങ​ളി​ലെ വി​ദ​ഗ്ദ്ധ​ർ തു​ട​ങ്ങി​യ​വ​രാ​ണ് ക്ളാ​സി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ഫൈ​നി​നൊ​പ്പം 250 രൂ​പ​യാ​ണ് ഈ ​കോ​ഴ്സി​ന് ഈ​ടാ​ക്കു​ന്ന തു​ക. ഒ​രു ദി​വ​സ​ത്തെ കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് കേ​ന്ദ്ര സ​ർ​ക്കാ​ർ അം​ഗീ​കാ​ര​ത്തോ​ടെ​യു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കും.

വി​വി​ധ നി​യ​മ​ലം​ഘ​ന​ങ്ങ​ളു​മാ​യി ട്രാ​ഫി​ക്ക് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​കു​ന്ന​വ​ർ ഈ ​കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം സ​ർ​ട്ടി​ഫി​ക്ക​റ്റ് ട്രാ​ഫി​ക് സ്റ്റേ​ഷ​നി​ൽ കാ​ണി​ച്ചാ​ൽ മാ​ത്ര​മെ കേ​സി​ന്‍റെ നൂ​ലാ​മാ​ല​ക​ളി​ൽ നി​ന്നും ര​ക്ഷ​പ്പെ​ടു. അ​തി​നാ​ൽ ത​ന്നെ ഈ ​ഏ​ക​ദി​ന ബോ​ധ​വ​ൽ​ക്ക​ര​ണം പി​ഴ ഈ​ടാ​ക്കു​ന്ന​തി​നെ​ക്കാ​ൾ ഫ​ല​പ്ര​ദ​മാ​ണെ​ന്ന് ട്രാ​ഫി​ക് സൗ​ത്ത് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ എ.​കെ ബാ​ബു പ​റ​ഞ്ഞു.

“സീ​റ്റ് ബെ​ൽ​റ്റ് ഇ​ടാ​തി​രി​ക്കു​ക, ഹെ​ൽ​മ​റ്റ് ധ​രി​ക്കാ​തി​രി​ക്കു​ക, മു​ന്നി​ലെ വാ​ഹ​ന​ത്തെ അ​പാ​യ​ക​ര​മാ​യ രീ​തി​യി​ൽ ഓ​വ​ർ​ടേ​ക്ക് ചെ​യ്യു​ക തു​ട​ങ്ങി​യ നി​സാ​ര​മാ​യ വീ​ഴ്ച​ക​ളാ​ണ് ഗു​രു​ത​ര​മാ​യ അ​പ​ക​ട​ങ്ങ​ൾ​ക്ക് വ​ഴി​വെ​ക്കു​ന്ന​ത്. ഈ ​കു​റ്റ​ങ്ങ​ൾ​ക്ക് നി​യ​മ​പ​ര​മാ​യ പി​ഴ മാ​ത്രം ഈ​ടാ​ക്കി​യാ​ൽ നാ​ളെ​യും അ​വ​രി​ത് ത​ന്നെ തു​ട​രും. എ​ന്നാ​ൽ ക്ളാ​സി​ലൂ​ടെ ല​ഭി​ക്കു​ന്ന തി​രി​ച്ച​റി​വും, ഒ​രു ദി​നം മു​ഴു​വ​ൻ ഇ​തി​നാ​യി ന​ഷ്ട​പ്പെ​ടു​മെ​ന്ന ബോ​ധ്യ​വും തെ​റ്റു​ക​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ സ​ഹാ​യി​ക്കും’ അ​ദ്ദേ​ഹം കൂ​ട്ടി​ചേ​ർ​ത്തു. 1000 ഓ​ളം ഡ്രൈ​വ​ർ​മാ​രെ ഇ​ത്ത​ര​ത്തി​ൽ കോ​ഴ്സി​ൽ പ​ങ്കെ​ടു​പ്പി​ച്ചി​ട്ടു​ണ്ട്.

സ്വ​കാ​ര്യ ബ​സു​ക​ളി​ലെ ഡ്രൈ​വ​ർ​മാ​രും ക​ണ്ട​ക്ട​ർ​മാ​രു​മാ​ണ് ഇ​തി​ല​ധി​ക​വും. ഇ​രു​ച​ക്ര​വാ​ഹ​ന​ക്കാ​രി​ൽ നി​യ​മം തെ​റ്റി​ച്ച് പി​ടി​ക്ക​പ്പെ​ടു​ന്ന​തി​ൽ അ​ധി​ക​വും 18 വ​യ​സി​ൽ താ​ഴെ​യു​ള്ള​വ​രാ​ണ്. ഇ​വ​ർ​ക്കും ര​ക്ഷി​താ​ക്ക​ൾ‌​ക്കും സി​റ്റി ട്രാ​ഫി​ക് സ്റ്റേ​ഷ​നി​ൽ വെ​ച്ച്ത​ന്നെ ബോ​ധ​വ​ൽ​ക്ക​ര​ണ​ക്ളാ​സു​ക​ൾ ന​ൽ​കു​ക​യാ​ണ് പ​തി​വ്. ലം​ഘ​ന​ങ്ങ​ൾ ഗു​രു​ത​ര​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ര​ക്ഷി​താ​ക്ക​ളെ​യും എ​ട​പ്പാ​ളി​ലേ​ക്ക് അ​യ​ക്കാ​റു​ണ്ട്.

Related posts