ട്രെ​യി​നി​ൽ സ്ത്രീ ​സു​ര​ക്ഷ​യ്ക്കാ​യി വ​നി​താ പോ​ലീ​സു​കാ​രെ നി​യ​മി​ച്ചു;  യാ​ത്ര​യ്ക്കി​ട​യി​ൽ പ​ടി​ക്കെ​ട്ടി​ൽ​നി​ന്നും സെ​ൽ​ഫി​യെ​ടു​ത്താ​ൽ   പിഴ

കോ​യ​ന്പ​ത്തൂ​ർ: ട്രെ​യി​നി​ൽ യാ​ത്ര ചെ​യ്യു​ന്ന സ്ത്രീ​ക​ളു​ടെ സു​ര​ക്ഷ​യ്ക്കാ​യി 90 വ​നി​താ പോ​ലീ​സു​കാ​രെ നി​യ​മി​ച്ച​താ​യി റെ​യി​ൽ​വേ എ​ഡി​ജി​പി ശൈ​ലേ​ന്ദ്ര​ബാ​ബു. പൊ​ള്ളാ​ച്ചി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ നോ​ക്കി​ക്കാ​ണു​ക​യാ​യി​രു​ന്നു എ​ഡി​ജി​പി. ട്രെ​യി​ൻ അ​പ​ക​ട​ത്തി​ൽ മ​രി​ക്കു​ന്ന​വ​രെ തി​രി​ച്ച​റി​യു​ന്ന​തി​നാ​യി ക്രൈം ​സെ​ൻ​ട്ര​ൽ ട്രാ​ക്കിം​ഗ് നെ​റ്റ് വ​ർ​ക്ക് സി​സ്റ്റം തു​ട​ങ്ങി.

നി​ർ​ഭ​യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കോ​യ​ന്പ​ത്തൂ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ കൂ​ടു​ത​ൽ നീ​രീ​ക്ഷ​ണ​കാ​മ​റ​ക​ൾ സ്ഥാ​പി​ക്കും. ട്രെ​യി​ൻ യാ​ത്ര​യ്ക്കി​ട​യി​ൽ പ​ടി​ക്കെ​ട്ടി​ൽ​നി​ന്നും സെ​ൽ​ഫി​യെ​ടു​ത്താ​ൽ പി​ഴ ഈ​ടാ​ക്കു​മെ​ന്നും ട്രെ​യി​ൻ യാ​ത്ര​യി​ൽ സ്ത്രീ ​യാ​ത്രി​ക​രു​ടെ സു​ര​ക്ഷ​യ്ക്കാ​യി കൂ​ടു​ത​ലാ​യി 90 വ​നി​താ പോ​ലീ​സു​കാ​രെ നി​യ​മി​ച്ചി​ട്ടു​ണ്ടെ​ന്നും എ​ഡി​ജി​പി കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts