എന്നെങ്കിലും ഈ പല്ലവി മാറ്റിപറയുമോ‍? ആവശ്യത്തിന് ജീവനക്കാരില്ലാത്തതു മൂലം ട്രെ​യിനുകൾ വൈകുന്നത് പതിവാകുന്നതായി പരാതി

ഷൊ​ർ​ണൂ​ർ: ഷ​ണ്ടിം​ഗ് ലോ​ക്കോ പൈ​ല​റ്റു​മാ​രു​ടെ കു​റ​വ് ട്രെ​യി​ൻ ഗ​താ​ഗ​ത​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന​താ​യി രാ​തി. ഇ​തു​മൂ​ലം ട്രെ​യി​നു​ക​ൾ വൈ​കി​യോ​ടു​ന്ന​ത് പ​തി​വാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം 13 ട്രെ​യി​നു​ക​ളാ​ണ് ഇ​തു​മൂ​ലം വൈ​കി​യ​ത്.

പ്ര​തി​ദി​നം അ​നു​വ​ദി​ക്കു​ന്ന ഷ​ണ്ടിം​ഗ് ലോ​ക്കോ പൈ​ല​റ്റു​മാ​രു​ടെ എ​ണ്ണം കു​റ​ച്ച​തു​മൂ​ല​മാ​ണ് ട്രെ​യി​നു​ക​ൾ വൈ​കി​യോ​ടു​ന്ന​തി​നു കാ​ര​ണ​മാ​യ​ത്. മു​ന്പ് ഒ​രു ഷി​ഫ്റ്റി​ൽ അ​ഞ്ചു​ജീ​വ​ന​ക്കാ​ർ ഉ​ണ്ടാ​യി​രു​ന്ന​ത് ഇ​പ്പോ​ൾ നാ​ലും അ​തി​ൽ താ​ഴെ​യു​മാ​ക്കി ചു​രു​ക്കി. ഒ​രു എ​ൻ​ജി​ൻ ഷ​ണ്ടിം​ഗ് പൂ​ർ​ത്തി​യാ​ക്കാ​ൻ ര​ണ്ടു​പേ​ർ വീ​ത​മാ​ണ് ആ​വ​ശ്യ​മു​ള്ള​ത്. ഒ​രേ​സ​മ​യം ഒ​ന്നി​ൽ കൂ​ടു​ത​ൽ ട്രെ​യി​നു​ക​ൾ വ​രു​ന്പോ​ൾ മൂ​ന്നു ലോ​ക്കോ പൈ​ല​റ്റു​മാ​ർ​ക്ക് കൂ​ടു​ത​ൽ സ​മ​യം ആ​വ​ശ്യ​മാ​യി വ​രി​ക​യും അ​ധി​ക​ജോ​ലി​ഭാ​രം ഉ​ണ്ടാ​കു​ക​യും ചെ​യ്യും.

ഇ​ല​ക്ട്രി​ക്, ഡീ​സ​ൽ എ​ൻ​ജി​നു​ക​ൾ മാ​റ്റി ഘ​ടി​പ്പി​ക്കു​ക, ട്രെ​യി​നു​ക​ളു​ടെ ദി​ശ​മാ​റ്റു​ന്ന​തി​നു എ​ൻ​ജി​ൻ ന​ല്കു​ക എ​ന്നീ ശ്ര​മ​ക​ര​മാ​യ ജോ​ലി​ക​ളാ​ണ് ഷ​ണ്ടിം​ഗ് ലോ​ക്കോ പൈ​ല​റ്റു​മാ​ർ​ക്ക് ചെ​യ്യാ​നു​ള്ള​ത്.

ഇ​ത്ത​ര​ക്കാ​രെ ആ​വ​ശ്യ​ത്തി​നു അ​നു​വ​ദി​ക്കാ​തെ ട്രെ​യി​നു​ക​ൾ വൈ​കു​ന്ന​തും ജീ​വ​ന​ക്കാ​രു​ടെ കെ​ടു​കാ​ര്യ​സ്ഥ​ത​യാ​ണെ​ന്ന് വ​രു​ത്തി​തീ​ർ​ക്കു​ക​യാ​ണെ​ന്ന് ജോ​ലി​ക്കാ​ർ പ​റ​യു​ന്നു.അ​തേ​സ​മ​യം ഷ​ണ്ടിം​ഗ് ലോ​ക്കോ​പൈ​ല​റ്റു​മാ​രു​ടെ കു​റ​വാ​ണ് ആ​വ​ശ്യ​ത്തി​ന് ഇ​വ​രെ അ​നു​വ​ദി​ക്കു​ന്ന​തി​നു ത​ട​സ​മാ​യി അ​ധി​കൃ​ത​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ട്രെ​യി​നു​ക​ളി​ൽ ശു​ഭ​യാ​ത്ര ആ​ശം​സി​ക്കു​ന്ന റെ​യി​ൽ​വേ ഇ​തി​നാ​വ​ശ്യ​മാ​യ ഭൗ​തി​ക സാ​ഹ​ച​ര്യം കൂ​ടി ഉ​റ​പ്പാ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​മു​യ​രു​ന്ന​ത്.

ലോ​ക്കോ​പൈ​ല​റ്റു​മാ​രു​ടെ പ്ര​ശ്നം​പോ​ലെ റെ​യി​ൽ​വേ​യി​ൽ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി നി​ര​വ​ധി ഒ​ഴി​വു​ക​ളാ​ണ് നി​ക​ത്താ​തെ കി​ട​ക്കു​ന്ന​ത്.

Related posts